ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു



ശാസ്ത്രവും സാങ്കേതികവിദ്യകളും അതിവേഗത്തിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയും സാമൂഹ്യ വ്യവസ്ഥകൾ അതിനനുസരിച്ച് മാറാതിരിക്കുകയും ചെയ്യുന്നതിനാൽ ഒരുവേള ഒരു മൂന്നാം ആഗോളയുദ്ധം പൊട്ടിപ്പുറപ്പെട്ടാൽ പൊട്ടിക്കപ്പെടുന്ന അണുബോമ്പുകളും ഹൈഡ്രജൻബോമ്പുകളും ഭൂമുഖത്തെ ജീവജാലങ്ങൾക് നിവാസയോഗ്യമല്ലാതാക്കിത്തീർകുമെന്നും അവശേഷിക്കുന്ന മനുഷ്യർക് ഭൂമിക്കുള്ളിൽ വളരെ ആഴത്തിൽ ഗുഹകൾ നിർമിച്ച് വായുവും വെള്ളവും വിദ്യച്ഛക്തിയും ഭക്ഷ്യസാധനങ്ങളും എല്ലാം സംഭരിച്ച്, ദശാബ്ദങ്ങളും നൂറ്റാണ്ടുകൾതന്നെയും അവിടെ ജീവിക്കേണ്ടിവന്നേക്കാമെന്നും പല ശാസ്ത്രജ്ഞരും രാഷ്ട്രതന്ത്രജ്ഞരും ഭയപ്പെടുന്നുണ്ട്. മനുഷ്യസമൂഹത്തെ ഭയാനകമായ ഈ മാർഗത്തിൽ നിന്ന് പിന്തിരിപ്പിക്കേണ്ടത് നമ്മുടെ ആവശ്യമാണ്. അതിനാണ് നാം ശ്രമിക്കുന്നതും. പക്ഷേ ഇവിടെ മറ്റൊരു സംഗതിയാണ് നമ്മുടെ പ്രശ്നം; നിർഭാഗ്യവശാൽ മനുഷ്യർക് ഇത്തരം ഭൂഗർഭവാസം സ്വീകരിക്കേണ്ടിവന്നു എന്ന് കരുതുക. അവിടെ സൂര്യോദയവുമില്ല, സൂര്യാസ്തമയവുമില്ല, നക്ഷത്രങ്ങളുമില്ല. ദിവസവും കൊല്ലവും ഒന്നുമില്ല. അപ്പോൾ സമയമറിയുന്നതെങ്ങനെ? വാച്ചുനോക്കി സമയമറിയാം; അതനുസരിച്ച് ദിനചര്യകൾ നടത്തുകയും ചെയ്യാം. വാച്ച് കേടുവരികയോ നിന്നുപോകുകയോ ചെയ്താലോ? ഞാത്തിയിട്ടിരിക്കുന്ന ഒരു പെൻഡുലം, അതിന്റെ ഒരു ആട്ടത്തിനുവേണ്ട സമയം ഒരു 'സെക്കന്റ്', ഇത് നമ്മുടെ ഇപ്പോഴത്തെ സെക്കന്റ് ആയിക്കൊള്ളണമെന്നില്ല. 100 സെക്കന്റ് 1 'മിനിറ്റ്', 100 'മിനിറ്റ്' 1 മണിക്കൂർ, നൂറു മണിക്കൂർ 1 'ദിവസം',100 ദിവസം 1'വർഷം'....ഇങ്ങനെ വേണമെങ്കിൽ സമയത്തെ നിർവചിക്കാം. അതനുസരിച്ച് ദിനചര്യകൾ ക്രമപ്പെടുത്തുകയും ചെയ്യാം.

ഇവിടെ സമയത്തിന്റെ അടിസ്ഥാനം പെൻഡുലത്തിന്റെ ആട്ടമാണ്.

ആധുനികശാസ്ത്രലോകം സമയത്തിന്റെ ഏറ്റവും നിഷ്കൃഷ്ടമായ മാത്രയായി സ്വീകരിച്ചിട്ടുള്ളത് മറ്റൊന്ന്, എല്ലാ വസ്തുക്കളിലേയും തൻ‌മാത്രകളും അണുക്കളും സദാ കമ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് നേരത്തെ പറയുകയുണ്ടായല്ലോ. ഒരു നിശ്ചിത താപനിലയിൽ സീസിയത്തിന്റെ അണുക്കൾക്ക് 9 19 26 31 77 6 (ഉദ്ദേശം 920 കോടി) തവണ കമ്പിക്കുവാൻ‌വേണ്ട സമയത്തെ ഒരു സെക്കന്റ് എന്ന് നിർവചിച്ചിരിക്കുന്നു. ഇപ്രകാരം വികൃതമായ ഒരു സംഖ്യകൊടുത്തിരിക്കുന്നത് ഇന്ന് പരിചയമുള്ള നക്ഷത്രസെക്കന്റിന് തുല്യമാക്കാനാണ്. ഭൂഗർഭവാസം അനുഷ്ടിക്കേണ്ടിവരുന്ന മനുഷ്യർക്, 1000 കോടി കമ്പനങ്ങൾക്ക് വേണ്ടിവരുന്ന സമയം ഒരു സെക്കന്റ് എന്നെടുത്താലും വിരോധമില്ല.

ഇവിടെ സമയനിർവചനത്തിന് അടിസ്ഥാനമായിട്ടുള്ളത് അണുവിന്റെ കമ്പനമാണ്.

വേറേ വിധങ്ങളിലും സമയത്തെ നിർണയിക്കാവുന്നതാണ്. ഉദാഹരണത്തിന്, ദൃശ്യപ്രകാശത്തിനോ മറ്റേതെങ്കിലും തരത്തിലുള്ള വിദുത്കാന്തതരംഗത്തിനോ 3 ലക്ഷം കിലോമീറ്റർ സഞ്ചരിക്കുവാൻ വേണ്ട സമയത്തിനെ

32
"https://ml.wikisource.org/w/index.php?title=താൾ:VairudhyatmakaBhowthikaVadam.djvu/31&oldid=172071" എന്ന താളിൽനിന്ന് ശേഖരിച്ചത്