-നായാട്ടിന്റെയും മീൻപിടുത്തത്തിന്റെയും ആവിർഭാവം. സസ്യഭക്ഷണത്തിൽ നിന്ന് മാംസഭക്ഷണത്തിലേക്കുള്ള പരിവർത്തനത്തെയും ഇത് കുറിക്കുന്നു. മാംസഭക്ഷണത്തിൽ ജീവിയുടെ ചയ-ഉപചയ പ്രക്രിയകൾക് ആവശ്യമായ ഘടകങ്ങളെല്ലാം ഏറക്കുറെ പാകപ്പെടുത്തിയ അവസ്ഥയിൽ തന്നെ അടങ്ങിയിരിക്കുന്നു. ഇതിന്റെ ഫലമായി ദഹനത്തിന് ആവശ്യമായ സമയം കുറഞ്ഞു. തലച്ചോറിന്റെ വളർചക്കും വികാസത്തിനും ആവശ്യമായ ഘടകങ്ങൾ മുൻപത്തേതിനെ അപേക്ഷിച്ച് ധാരാളമായി ലഭ്യമാകുകയും തൽഫലമായി ഓരോ തലമുറ കഴിയുമ്പോഴും തലച്ചോറ് കൂടുതൽ വേഗത്തിൽ കൂടുതൽ പൂർണമായി വികസിക്കുകയും ചെയ്തു. തീയിനെ വശപ്പെടുത്തുകയും വേവിച്ച ഭക്ഷണം കഴിക്കാൻ തുടങ്ങുകയും ചെയ്തപ്പോൾ ഈ പ്രക്രിയക്ക് പിന്നെയും വേഗം കിട്ടി. പിന്നീട് മൃഗങ്ങളെ മെരുക്കി വളർതാൻ തുടങ്ങിയതോടെ മാംസവും കൂടുതൽ സുഭിക്ഷമായി.
ആഹാരയോഗ്യമായ എല്ലാം ഭക്ഷിക്കാൻ പഠിച്ചതുപോലെ തന്നെ ഏത് കാലാവസ്ഥയിലും ജീവിക്കാനും മനുഷ്യൻ പഠിച്ചു. അവൻ ലോകത്തിലെ നിവാൽസയോഗ്യമായ എല്ലായിടങ്ങളിലും എത്തി. സ്വയം ഇപ്രകാരം ചെയ്യാനുള്ള കഴിവ് പൂർണമായും ആർജിച്ച ഏക ജീവി മനുഷ്യൻ മാത്രമായിരുന്നു. കൈകളുടെയും സംസാരിക്കുന്നതിനുള അവയവങ്ങളുടെയും തലച്ചോറിന്റെയും കൂട്ടായ പ്രവർതനത്തിന്റെ ഫലമായി, വ്യക്തികളിൽ മാത്രമല്ല, സമൂഹത്തിന്റെ ഒട്ടാകെതന്നെ, കൂടുതൽ കൂടുതൽ സങ്കീർണമായ പ്രവർതനങ്ങളിൽ ഏർപെടുന്നതിനും കൂടുതൽ കൂടുതൽ ഉയർന ലക്‌ഷ്യങ്ങളെ ഉന്നംവെച്ചു പ്രവർതിക്കുന്നതിനും ഉള്ള കഴിവ് മനുഷ്യൻ സ്വായത്തമാക്കി. കൃഷി, നൂൽനൂൽപ്, ലോഹപ്പണി, കപ്പലോട്ടം തുടങ്ങിയതൊക്കെ ആവിർഭവിച്ചു. കലയും ശാസ്ത്രവും രൂപം പൂണ്ടു. ദേശങ്ങളും രാജ്യങ്ങളും ഉണ്ടായി. നിയമങ്ങളും രാഷ്ട്രതന്ത്രങ്ങളും രൂപമെടുത്തു. അവയോടൊപ്പം തന്നെ മാനുഷികമായ കാര്യങ്ങൾ മനുഷ്യമനസിൽ പതിയുമ്പോഴുണ്ടാകുന്ന ആ അവിശ്വസനീയമായ പ്രതിബിംബവും-മതവും-രൂപംകൊണ്ടു. മനുഷ്യമൻസിന്റെ തന്നെ ഉൽപന്നങ്ങളാണെങ്കിലും മനുഷ്യസമൂഹങ്ങളെ മുഴുവൻ അടക്കിവാഴുന്നതായി തോന്നിക്കുന്ന ഈ സൃഷ്ടികളുടെ ആവിർഭാവത്തോടെ അധ്വാനിക്കുന്ന കയ്യിന്റെ എളിയ പ്രവർതനങ്ങൾ അവഗണിക്കപ്പെട്ടു. അധ്വാനം ആസൂത്രണം ചെയ്തിരുന്ന മനസിന് അത് ആസൂത്രണം ചെയ്തുകഴിഞ്ഞ അധ്വാനം, സ്വന്തം കൈ ഉപയോഗിക്കാതെ മറ്റു കൈകളെക്കൊണ്ട് നിർവഹിപ്പിക്കാൻ കഴിയുമെന്നുവന്നതോടെ സംസ്കാരത്തിന്റെ ദ്രുതഗതിയിലുള്ള മുന്നേറ്റത്തിനുള്ള എല്ലാം അംഗീകാരവും ബോധത്തിനും തലച്ചോറിന്റെ വികാസ പ്രവർതനങ്ങൾകും നൽകപ്പെട്ടു. മനുഷ്യർ തങ്ങളുടെ പ്രവർതനങ്ങളെ സ്വന്തം ആവശ്യങ്ങളുടെ വെളിച്ചത്തിലെന്നതിനുപകരം സ്വന്തം ചിന്തയുടെ വെളിച്ചത്തിൽ വിശദീകരിക്കുന്ന സ്വഭാവം കൈവരിച്ചു. അങ്ങനെ പ്രത്യേകിച്ചും ആദിമകാലഘട്ടത്തിന്റെ അവസാനത്തോടെ മനുഷ്യമനസുകളെ മുഴുവൻ കീഴ്പെടുത്തിയ ആശയവാദപരമായ ഒരു വീക്ഷണഗതി ഉയർനുവന്നു. അതിൽ നിന്ന് മനുഷ്യൻ ഇനിയും പൂർണമായി മോചനം നേടിയിട്ടില്ല.