ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു



എങ്ങനെയാണ് ഈ പദാർഥം വികാസം പൂണ്ടതെന്നും എന്താണിതിന്റെ സവിശേഷ ഗുണധർമ്മങ്ങൾ എന്നും നോക്കാം.

മനുഷ്യക്കുരങ്ങിൽ നിന്ന് മനുഷ്യരിലേക്കുള്ള പരിവർതനത്തെപ്പറ്റി നാം നേരത്തെ പരിഗണിക്കുകയുണ്ടായി: മനുഷ്യക്കുരങ്ങൻ തന്നെ വളരെയധികം വികാസം പൂണ്ട ഒരു ജീവിയാണ്. അചേതന പദാർഥങ്ങളെ അപേക്ഷിച്ച് ജീവി, അത് എത്ര നിസാരമായാലും വേണ്ടില്ല, വളരെ ഉയർന്ന പടവിൽ സ്ഥിതിചെയ്യുന്നു. വെളിയിൽനിന്നുള്ള ഉത്തേജനത്തോട് പ്രതികരിക്കുകയെന്നത് എല്ലാ പദാർഥത്തിന്റെയും അടിസ്ഥാന സ്വഭാവമാണ്. ബലം പ്രയോഗിച്ചാൽ വസ്തുക്കൾ ചലിക്കുന്നു, അല്ലെങ്കിൽ രൂപം മാറുന്നു; ചൂടാക്കുമ്പോൾ അവസ്ഥ മാറുന്നു. ഇരുമ്പ് കാന്തത്തിനാൽ ആകർഷിക്കപ്പെടുന്നു.....

പ്രവർതന പ്രതിപ്രവർതനങ്ങളുടെ ഫലമായി വസ്തുവിൽ അവശേഷിക്കുന്ന മാറ്റങ്ങളെ, അടയാളങ്ങളെ, അതിലെ ആന്തരികമായ വശത്തെ, സാമാന്യമായി പ്രതിഫലനം എന്ന വാക്കുകൊണ്ട് കുറിക്കുന്നു. ജീവികളിൽ ഉണ്ടാകുന്ന 'സംവേദന'ത്തിന്റെ അടിസ്ഥാനം ഈ പ്രതിഫലനങ്ങളാണ് - ജീവിയും ചുറ്റുപാടുള്ള പ്രവർതന-പ്രതിപ്രവർതനങ്ങളുടെ സങ്കീർണമായ പ്രതിഫലനം. ജീവനുള്ള ആൽബ്യൂമിന്റെ ആവിർഭാവത്തോടുകൂടിയാണ് ജീവശാസ്ത്രപരമായ പ്രതിഫലനം അഥവാ സംവേദനം ഉടലെടുത്തതെന്നുപറയാം! ചുറ്റുപാടിൽ നിന്ന് പോഷകപദാർഥങ്ങൾ തെരഞ്ഞെടുത്ത് സ്വയം പുനരാവിഷ്കരിക്കാൻ അതിന് കഴിയുന്നു; ചുറ്റുമുള്ള അചേതന വസ്തുക്കളുമായുള്ള അതിന്റെ പ്രതികരണം 'സജീവ'മാണ്. ഇങ്ങനെയുള്ള ജീവന്റെ രൂപീകരണം 'ബോധ'ത്തിന് അവശ്യം വേണ്ടിയ ജീവശാസ്ത്രപരമായ മുൻ ഉപാധിയാണ്. പരിണാമ പ്രക്രിയകളുടെ ഫലമായി, ജീവികളുടെ സംവേദനക്ഷമത വർധിച്ചുവന്നു: ബാഹ്യലോകത്തുനിന്ന് സംജ്ഞകൾ സ്വീകരിക്കുന്നതിനുള്ള ഇന്ദ്രിയങ്ങളും അവയെ അപഗ്രഥിക്കുകയും സംഗ്രഹിക്കുകയും ചെയ്യുന്ന തലച്ചോറും വികസിച്ചുവന്നു. തലച്ചോറിലെ ഞരമ്പുകോശങ്ങളുടെ (നെർവ് സെല്ലുകളുടെ) എണ്ണം പെരുത്തുവന്നു. ഇതൊക്കെയായാലും ഉയർനതരം മൃഗങ്ങളുടെ കഴിവിനും മനുഷ്യന്റെ കഴിവിനും തമ്മിൽ അവർണനീയമായ വ്യത്യാസമുണ്ട്. പട്ടിയുടെ തലച്ചോറിൽ ഏതാണ്ട് 200 - 300 കോടി ഞരമ്പുകോശങ്ങളുണ്ടത്രെ. മനുഷ്യന്റെ തലച്ചോറിൽ ഏതാണ്ട് 1700 കോടി കോശങ്ങളും. എണ്ണത്തിൽ മാത്രമല്ല വ്യത്യാസമുള്ളത്. ഗുണപരമായിത്തന്നെ വ്യത്യാസമുണ്ട്. മനുഷ്യനൊഴികെ മറ്റെല്ലാ ജീവികൾക്കും ബാഹ്യലോകത്തിൽ നിന്നുള്ള സംജ്ഞകൾ അഞ്ച് ഇന്ദ്രിയങ്ങൾ - കണ്ണ്, ചെവി, മൂക്ക്, ചർമം, നാക്ക് - മുഖേന മാത്രം ആണ് ലഭിക്കുന്നത്. മനുഷ്യനും ഈ പഞ്ചേന്ദ്രിയങ്ങൾ ഉണ്ട്. അവയിലൂടെ അടിസ്ഥാനപരമായ, പ്രാഥമികമായ, സംജ്ഞകൾ ലഭിക്കുന്നുണ്ട്. ബാഹ്യലോകത്തിന്റെ അസ്തിത്വത്തെക്കുറിച്ച് ലഭിക്കുന്ന പ്രാഥമിക സംജ്ഞകളാണ്, ഉത്തേജകങ്ങളാണ് ഇതിലൂടെ മനുഷ്യനിൽ എത്തുന്നത്. എന്നാൽ മനുഷ്യനെന്ന ജീവിക്ക് മറ്റൊരുതരത്തിലുള്ള ഉത്തേജനം കൂടി സ്വീകരിക്കാൻ സാധിക്കുന്നതാണ് - വാക്കുകൾ! അവ മനുഷ്യനിൽ എന്തെല്ലാം വികാരങ്ങൾ ഉദ്ദീപിക്കുന്നു; മനുഷ്യനെന്ന ജീവിക്ക് മാത്രമാണ് ഇത്തരത്തിലുള്ള ദ്വിതീയക

52
"https://ml.wikisource.org/w/index.php?title=താൾ:VairudhyatmakaBhowthikaVadam.djvu/51&oldid=172093" എന്ന താളിൽനിന്ന് ശേഖരിച്ചത്