ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു



ലിപ്പിക്കുന്നതിനുള്ള ചിന്തകൾക്, സങ്കൽപങ്ങൾക്, ശാസ്ത്രീയ സിദ്ധാന്തങ്ങൾക് ഒക്കെ രൂപംകൊടുക്കുവാനുള്ള ഉപാധിയാണ് മനുഷ്യൻറെ ഭാഷ; സാധാരണ ഭാഷയിൽ നിന്ന് ശാസ്ത്രത്തിൻറെ 'ഭാഷ'യും ഗണിതത്തിൻറെ 'ഭാഷ'യും എല്ലാം ഉടലെടുത്തു.

ഏറ്റവും സങ്കീർണമായ ഗണിതചിഹ്നത്തിനും വസ്തുനിഷ്ഠപ്രപഞ്ചത്തിലെ പരിണാത്മകമായ ബന്ധങ്ങളെയും സമയത്തിലും സ്പേസിലും അധിഷ്ഠിതമായ രൂപത്തെയും കുറിക്കുന്ന വാസ്തവികമായ ഒരു പൊരുൾ ഉണ്ട്. 'മനുഷ്യസമൂഹത്തിൻറെ വികസനത്തിനൊത്ത് മനുഷ്യൻറെ 'ബോധവും' വളരുന്നു. സമൂഹം രണ്ട് വിരുദ്ധവർഗങ്ങളായി പിളർനപ്പോൾ, കായികാധ്വാനവും മാനസികാധ്വാനവും തമ്മിൽ വൈരുധ്യം സംജാതമായപ്പോൾ സാമൂഹ്യബോധം കുറെക്കൂടി വ്യക്തവും സമൂർതവുമായ രൂപമെടുക്കുന്നു. സമൂഹത്തിലെ വർഗങ്ങളുടെ രാഷ്ട്രീയ ആശയസംഹിതകൾ, നീതിന്യായ ബോധങ്ങൾ, മതം, തത്വശാസ്ത്രം, സദാചാരമുറകൾ, കല, ശാസ്ത്രം തുടങ്ങിയ പല രൂപങ്ങളും അതെടുക്കുന്നു. സാമൂഹ്യബോധത്തിൻറെ ഈ അടിസ്ഥാനരൂപങ്ങൾ തന്നെയാണ് സമൂഹത്തിൻറെ 'ആത്മീയ ജീവിത'മെന്ന് പറയുന്നതും. സമൂഹത്തിലെ വിവിധ വർഗങ്ങളുടെ താല്പര്യങ്ങളുടെയും അവരുടെ ഭൗതികജീവിതത്തിലെ യഥാർഥ ബന്ധങ്ങളുടെയും പ്രതിഫലനം മാത്രമാണിത്. മനുഷ്യൻറെ വ്യക്തിനിഷ്ഠമായ ബോധത്തിന്, അതിന് എത്ര തന്നെ ചുഴിഞ്ഞുനോക്കിയാലും സാമൂഹ്യബോധത്തിൻറെ ഒരു ഭാഗമെന്ന നിലക്കുമാത്രമേ നിലനില്പുള്ളൂ എന്നു കാണാം. എന്നുവെച്ച് വ്യക്തികളുടെ ബോധം സാമൂഹ്യബോധത്തിൻറെ നിർജീവമായ ഒരംശം മാത്രമാണ് എന്ന് ധരിക്കരുത്.

പ്രായോഗിക പ്രവർതനങ്ങളിൽ മനുഷ്യൻ തൻറെ മുമ്പിൽ നിശ്ചിതങ്ങളായ ചില ലക് ഷ്യങ്ങൾ വെക്കുന്നു. അവ നേടുവാൻ ഉതകുന്നതായ ഒരു സമീപനരീതി ആവശ്യമായി വരുന്നു. വസ്തുക്കളെ സംബന്ധിച്ചിടത്തോളം ഒരുതരത്തിൽ 'നേരത്തെക്കൂട്ടിയുള്ള പ്രതിഫലനം' അവൻറെ മനസ്സിൽ നടക്കുന്നതായി പറയാം. ഈ നേരത്തെക്കൂട്ടിയുള്ള പ്രതിഫലനത്തിനാണ് സർഗാത്മകതയെന്നും മറ്റും പറയുന്നത്. മനുഷ്യൻറെ മനസിന് വിശ്ലേഷിക്കാൻ മാത്രമല്ല, സംശ്ലേഷിക്കാനും കഴിവുണ്ട്. അതിനെ നിഷേധിച്ചതാണ് യാന്ത്രിക ഭൗതികവാദികൾക്ക് പറ്റിയ തെറ്റ്. ഇലക്ട്രോണിക് തലച്ചോറിനെപ്പറ്റിയും ചിന്തിക്കുന്ന യന്ത്രത്തെപ്പറ്റിയും മനുഷ്യൻറെ തലച്ചോറ് കാലഹരണപ്പെടുന്നതിനെപ്പറ്റിയുമെല്ലാമുള്ള സംസാരങ്ങൾ ഈ കഴിവ് മനസിലാക്കാത്തതിൽ നിന്ന് ഉടലെടുത്തവയാണ്.

മനുഷ്യന്റെ 'ആത്മീയ സ്വഭാവത്തെ' - അതായത്, അവൻറെ വികാരങ്ങൾ, വിചാരങ്ങൾ, ഇച്ഛാശക്തി, സ്വഭാവം മുതലായവയൊക്കെ - അന്തിമവിശകലനത്തിൽ, സൈദ്ധാന്തികമായി ദ്രവ്യത്തിൻറെയും അതിൻറെ ചലനത്തിൻറെയും അടിസ്ഥാനത്തിൽ വിശദീകരിക്കാവുന്നതായിരിക്കും. ന്യൂറോണുകൾ, വൈദ്യുത സ്പന്ദനങ്ങൾ മുതലായവയൊക്കെ ആയിരിക്കാം ഈ അപഗ്രഥനത്തിന് ഉപയോഗിക്കുന്ന കരുക്കൾ. ഇതിന്റെ അടിസ്ഥാനത്തിലാണ് ചിന്തി-

54
"https://ml.wikisource.org/w/index.php?title=താൾ:VairudhyatmakaBhowthikaVadam.djvu/53&oldid=172095" എന്ന താളിൽനിന്ന് ശേഖരിച്ചത്