ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു



ഷ്യരുടെ ദീർഘകാലത്തെ സഹസ്രാബ്ദങ്ങളിലെ അനുഭവത്തിന്റെ, അധ്വാനത്തിന്റെയും അറിവിന്റെയും സാമാന്യവൽകരണമാണ് സംവർഗങ്ങൾ. പുലി, ആന, മാവ്, കാക്ക, ഓടുക, വീഴുക.. തുടങ്ങിയ പോലുള്ള ഒന്നിനൊന്നു സാംഗത്യത്തോടുകൂടിയ പദങ്ങളല്ല അവ. പ്രായോഗിക ജീവിതത്തിൽ തനിക്കുചുറ്റുമുള്ള വസ്തുക്കളും സംഭവങ്ങളുമായി തുടർചയായി ബന്ധപ്പെടുകയും അവയുടെ സാമാന്യമായതും സത്തയായതുമായ അംശങ്ങൾ അവരുടെ മനസ്സിൽ പതിയുകയും അതിൽനിന്ന് സാമാന്യവൽകൃതങ്ങളായ സങ്കൽപനകൾ അഥവാ സംവർഗങ്ങൾ രൂപപ്പെടുകയും ചെയ്തു. ഇതിന്റെ ഏറ്റവും ആദ്യത്തെ രൂപങ്ങളാണ് മൃഗം, പക്ഷി, മരം മുതലായത്.

വസ്തുനിഷ്ഠമായി പ്രകൃതിയിൽ കാണുന്ന നൂറ് നൂറായിരം കാര്യങ്ങളും അവയുടെ കാരണങ്ങളും തമ്മിലുള്ള നിതാന്തമായ സമ്പർകമാണ് അവസാനം മനുഷ്യനെ കാര്യം, കാരണം എന്നീ സംവർഗങ്ങളിലേക്ക് നയിച്ചത്. അവ തമ്മിലുള്ള വേർപെടുത്താനാവാത്ത ബന്ധമാണ് അവന്റെ സവിശേഷ ശ്രദ്ധയെ ആകർഷിക്കുന്നത്. പ്രാകൃത മനുഷ്യന് പ്രകൃതിയിലെ ഈ നാനാതരങ്ങളായ പ്രതിഭാസങ്ങളെ വേർതിരിച്ചറിയാൻ പ്രയാസമായിരുന്നു. എന്തിന് അവനെ തന്നെ പ്രകൃതിയിൽ നിന്ന് അവന് വേർതിരിച്ചറിയാൻ പറ്റിയിരുന്നില്ല. വളരെ സാവധാനത്തിലാണ് മനുഷ്യന് അതിനു കഴിഞ്ഞത്. ഈ വേർതിരിച്ചറിയലിന്റെ ഘട്ടങ്ങളാണ് സംവർഗങ്ങൾ.

പ്രകൃതിയിലും സമൂഹത്തിലുമുള്ള ലക്ഷക്കണക്കിന് പ്രതിഭാസങ്ങൾ, അവ തമ്മിലുള്ള പരസ്പരബന്ധങ്ങൾ, പരസ്പരാശ്രയങ്ങൾ, അവയുടെ വികാസത്തിന്റെ നിയമബദ്ധമായ സ്വഭാവം എന്നിവ മനസ്സിലാക്കാനും ശരിയായ, ഉദ്ദിഷ്ട ഫലപ്രാപ്തിയിലേക്ക് നയിക്കുന്ന പ്രവർതനരീതി തിരഞ്ഞെടുക്കാനും വേണ്ട ഏണിപ്പടികളാണ് സംവർഗങ്ങൾ എന്നു പറയാം. മാർക്സിയൻ ദർശനത്തിന്റെ സംവർഗങ്ങളാണ് മുകളിൽപറഞ്ഞത്. വേദാന്തികൾകും അജ്ഞേയതാവാദികൾക്കും ഒക്കെ അവരുടേതായ സംവർഗങ്ങളുണ്ട്. നിത്യാനിത്യത 'നാമ-രൂപ'ങ്ങളും 'അസ്തി-ഭാതി' കളും ആത്മാവ്, ജീവാത്മാവും, പരമാത്മാവും, ബ്രഹ്മം, മായ തുടങ്ങിയവയെല്ലാം വേദാന്തികളുടെ സംവർഗങ്ങളാണ്. മാർക്സിയൻ സംവർഗങ്ങളെ കുറിക്കുന്ന വാക്കുകളിൽ ചിലവതന്നെ, മറ്റു ദർശനങ്ങളിൽ മറ്റ് അർഥത്തിലാണ് ഉപയോഗിക്കുന്നത്.

സംവർഗങ്ങൾ സാങ്കൽപിക സൃഷ്ടികളല്ല വസ്തുനിഷ്ഠങ്ങളാണ്. മനുഷ്യനിൽ നിന്ന് സ്വതന്ത്രമായി അവനു പുറമെ നിൽകുന്ന വസ്തുനിഷ്ഠപ്രപഞ്ചമാണ് അവയ്ക്കാസ്പദം. 'കാരണം' 'കാര്യം' എന്നീ രണ്ടു സംവർഗങ്ങൾ വെളിവാക്കുന്നത് വസ്തുക്കളും പ്രതിഭാസങ്ങളും ഒക്കെ തമ്മിൽ നിലനിൽകുന്ന വസ്തുനിഷ്ഠമായ ബന്ധങ്ങളെയാണ്. ചില വസ്തുക്കളും പ്രക്രിയകളും അവശ്യമായും മറ്റു ചില വസ്തുക്കളുടെയും പ്രക്രിയകളുടെയും ആവിർഭാവത്തിലേക്ക് നയിക്കുന്നു എന്ന അനുഭവമാണ് ആദ്യത്തേതിനെ കാരണമായും രണ്ടാമത്തേതിനെ കാര്യമായും വർഗീകരിക്കുന്നതിന് ഇടയാക്കി-

66
"https://ml.wikisource.org/w/index.php?title=താൾ:VairudhyatmakaBhowthikaVadam.djvu/65&oldid=172108" എന്ന താളിൽനിന്ന് ശേഖരിച്ചത്