ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു



യത്. ഭൗതികവാദികൾക്ക് സംവർഗങ്ങൾ തികച്ചും വസ്തുനിഷ്ഠമാണ്. ആശയവാദികൾ അവയുടെ വസ്തുനിഷ്ഠ സ്വഭാവത്തെ നിഷേധിക്കുന്നു. അവരെ സംബന്ധിച്ചിടത്തോളം മനുഷ്യന്റെ തലച്ചോറിലുള്ള ചില ആശയങ്ങളാണവ. മനുഷ്യൻ ലോകത്തെ കാണാനും മനസിലാക്കാനും തുടങ്ങുന്നതിനു മുമ്പു തന്നെ, ജന്മനാതന്നെ, അവന്റെ തലച്ചോറിൽ കാര്യകാരണബന്ധം, അവശ്യകത, യാദൃച്ഛികത തുടങ്ങിയ സംവർഗങ്ങൾ കുടികൊള്ളുന്നുണ്ടെന്നും അവയുടെ സഹായത്തോടെയാണ് അങ്ങേയറ്റം ക്രമരഹിതമായിക്കിടക്കുന്ന പ്രകൃതി പ്രതിഭാസങ്ങളുടേതായ ലോകത്തിൽ ഒട്ടൊക്കെ ക്രമം കാണാൻ സാധിക്കുന്നതെന്നും കരുതുന്നു.

മാർക്സിയൻ ദർശനത്തിൽ സംവർഗങ്ങൾക് മറ്റു ചില പ്രധാന വിശേഷതകൾ കൂടിയുണ്ട്. പരസ്പരബന്ധം, പരിവർതനശീലം, ചലനാത്മകത എന്നിവയാണവ. ഭൗതികപ്രപഞ്ചത്തിലെ സാർവത്രികമായ പരസ്പരബന്ധങ്ങളെയും പ്രവർതനങ്ങളെയും വികാസത്തെയും സൂചിപ്പിക്കുന്നവയാണിവ. സംവർഗങ്ങൾ പരസ്പരം സ്വതന്ത്രങ്ങളല്ല. ചില സന്ദർഭങ്ങളിൽ ഒന്ന് മറ്റൊന്നായി തീരുന്നു. ഒരു കാര്യം പുതിയൊരു കാര്യത്തിന്റെ കാരണമായിത്തീരാം; ചില സന്ദർഭങ്ങളിൽ യാദൃച്ഛികമായത് മറ്റു ചില സന്ദർഭങ്ങളിൽ ആവശ്യമായിത്തീർന്നേക്കാം. സംവർഗങ്ങൾ തമ്മിലുള്ള വൈരുദ്ധ്യാത്മക ബണ്ഡമാണിത്. ഈ അടിസ്ഥാനത്തിലല്ലാതെ കേവലമായ രീതിയിൽ ഒറ്റപ്പെട്ടതും മാറ്റമില്ലാത്തതുമായ രീതിയിൽ അവയെ സമീപിച്ചാൽ അബദ്ധജടിലമായ നിഗമനങ്ങളിലേക്കാണ് അവ നമ്മെ നയിക്കുക.'ആദികാരണം' 'പ്രപഞ്ചത്തിന്റെ മൂലകാരണം' അന്വേഷിച്ചുകൊണ്ടുള്ള പോക്ക് അത്തരത്തിലുള്ളതാണ്. നിരർഥകമായ ഒരു യാത്രയാണത്. 'കേവല സത്യ'മെന്നതും ഇക്കൂട്ടത്തിൽ‌പെടുന്നു. പ്രധാനമായ ചില സംവർഗങ്ങൾ കുറച്ചുകൂടി വിശദമായി നമുക്ക് പരിശോധിക്കാം.


വസ്തുക്കളും പ്രക്രിയകളും

നാമങ്ങളും ക്രിയകളും നമുക്ക് സുപരിചിതങ്ങളാണ്. ഏറ്റവും പ്രാകൃതനായ മനുഷ്യന് പോലും ചുറ്റുമുള്ള 'വസ്തു'ക്കളെ വേർതിരിച്ച് കാണേണ്ടതുണ്ട്. അതിനായി അവയ്‌ക്ക് പേരുകൾ നൽകുന്നു. ഒട്ടേറെ ചലനങ്ങൾ കാണുന്നുണ്ട്. പലതിനും സ്വയം കാരണക്കാരനാകുന്നുമുണ്ട്. ഈ പ്രക്രിയകളെയും വേർതിരിച്ച് കുറിക്കേണ്ടതുണ്ട്. കർതാവ്, കർമം, ക്രിയ എന്നിവ അടങ്ങിയ വാചകഘടന അങ്ങനെയാണ് രൂപം കൊണ്ടത്. "മാവിൽ നിന്ന് മാങ്ങ വീണു. കുട്ടി മാങ്ങ എടുത്തു" - രണ്ടു വാചകങ്ങൾ. മാവ്, മാങ്ങ, കുട്ടി, എന്നിവ വസ്തുക്കളാണ്, നാമപദങ്ങളാണ്. വീണു, എടുത്തു എന്നിവ ക്രിയകളാണ്. നാമവും ക്രിയവും തമ്മിലുള്ള, വസ്തുവും പ്രക്രിയയും തമിലുള്ള, ബന്ധമെന്താണ്? വീണത് മാങ്ങയാണ്. മാങ്ങക്ക് സംഭവിച്ച ഒരു പ്രക്രിയ ആണ് വീഴൽ. എടുത്തത് കുട്ടിയാണ്. കുട്ടി ചെയ്‌ത ഒരു പ്രക്രിയ ആണ് എടുക്കൽ. ബന്ധങ്ങളെ ഇത്തരത്തിൽ അവതരിപ്പിക്കുമ്പോൾ വസ്തുക്കൾക് വന്നുഭവി-

67
"https://ml.wikisource.org/w/index.php?title=താൾ:VairudhyatmakaBhowthikaVadam.djvu/66&oldid=172109" എന്ന താളിൽനിന്ന് ശേഖരിച്ചത്