ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു



ഉള്ളടക്കവും രൂപവും തമ്മിലുള്ള തർകം. എന്താണ് ഈ വാക്കുകൾകൊണ്ട് നാം മനസിലാക്കുന്നത്? ഒരു വസ്തുവിന്റെയോ പ്രക്രിയയുടെയോ ഘടകങ്ങളായ എല്ലാ അവയവങ്ങളും പ്രക്രിയകളും അടങ്ങുന്ന ആകത്തുകക്കാണ് ഉള്ളടക്കം അഥവാ ഭാവം എന്നു പറയുന്നത്. ഇലക്ട്രോൺ, പ്രോട്ടോൺ, ന്യൂട്രോൺ ഇവയുടെ ചലങ്ങൾ, രൂപാന്തരങ്ങൾ, ഊർജക്കൈമാറ്റങ്ങൾ ഇവയെല്ലാമാണ് അണുവിന്റെ ഉള്ളടക്കം. അണുകേന്ദ്രം. ചുറ്റും വിവിധ ഷെല്ലുകളിലായുള്ള ഇലക്ട്രോൺ സംവിധാനം-ഇതാണ് അണുവിന്റെ രൂപം. ചയാപചയ പ്രക്രിയ, സംവേദനീയത, സങ്കോചശേഷി തുടങ്ങിയവയും കോശങ്ങളിലും കലകളിലും അവയവങ്ങളിലും നടക്കുന്ന വിവിധങ്ങളായ ജീവൽ രസായന പ്രക്രിയകൾ-ഇവയെല്ലാമാണ് ഒരു ജീവിയുടെ ഉള്ളടക്കം. ഇവയ്ക്കുപകരിക്കുന്ന അവയവങ്ങളുടെ ബാഹ്യപ്രകൃതിയും ക്രമീകരണങ്ങളും വ്യത്യസ്തമായിരിക്കാം. അവയാണ് ജീവിക്ക് രൂപം നൽകുന്നത്.

സമൂഹ്യപ്രക്രിയകളിലുമുണ്ട് ഉള്ളടക്കവും രൂപവും. ഉദാഹരണത്തിന്, ഒരു സമൂഹത്തിലെ 'ഉൽപാദനരീതി' എടുക്കുക. അതിന്റെ ഉള്ളടക്കമെന്നു പറയുന്നത് ഉൽപാദന ഉപകരണങ്ങൾ, സാങ്കേതികജ്ഞാനം, അത് പ്രയോഗിക്കുന്ന മനുഷ്യർ എന്നിവയെല്ലാം അടങ്ങുന്ന ഉൽപദനശക്തിയാണ്. ഉൽപാദന ഉപകരണങ്ങളും മനുഷ്യരും തമ്മിലുള്ള ബന്ധത്തിലൂടെ പ്രകടമാകുന്ന മനുഷ്യരും മനുഷ്യരും തമ്മിലുള്ള ഉൽപാദനബന്ധമാണ് അതിന്റെ രൂപം. ഉള്ളടക്കവും രൂപവും ഇങ്ങനെ ഒരേ ഒന്നിന്റെ രണ്ടുവശങ്ങളെയാണ് കുറിക്കുന്നത്. രണ്ടും രണ്ടാണെങ്കിലും പരസ്പരസ്വതന്ത്രങ്ങളല്ല, വേർതിരിക്കാവുന്നതല്ല. 'സാമാന്യമായ ഉള്ളടക്കം' എന്നൊന്നില്ല. ഏതെങ്കിലും 'വിശേഷരൂപ'ത്തിൽ അടങ്ങിയിട്ടുള്ള ഉള്ളടക്കമേയുള്ളു. ഒരു ഉള്ളടക്കവുമില്ലത്ത രൂപവും ഇല്ല.

ഒരു വസ്തുവിന്റെയോ പ്രക്രിയയുടെയോ ഉള്ളടക്കവും രൂപവും ശാശ്വതമായി നിലനിൽകുന്ന മാറ്റമേതുമില്ലാത്ത ഒന്നല്ല. എല്ലാം മാറിക്കൊണ്ടിരിക്കുന്നു എന്ന് നാം പഠിച്ചിട്ടുണ്ട്. രൂപത്തിൽ എന്തെങ്കിലും മാറ്റം അടിച്ചേൽപിച്ചാൽ അത് കാതലായ മാറ്റമായിൽത്തീരില്ല. നമ്മുടെ ഒരു കൈ പോയി, അല്ലെങ്കിൽ കണ്ണ് നഷ്ടപ്പെട്ടു എന്നതുകൊണ്ട് നമ്മുടെ ഉള്ളടക്കത്തിൽ കതലായ മാറ്റം വന്നുകൊള്ളണമെന്നില്ല. ഉള്ളടക്കമെന്നത് സജീവമാണ്. ആന്തരികവൈരുധ്യങ്ങളാൽ പ്രചോദിതമായി അതിൽ മാറ്റങ്ങൾ വരുന്നു. ജീവപരിണാമം ഇതിന് ഉദാഹരണമാണ്. കൂടുതൽ സ്പഷ്ടമായ മറ്റൊരു ഉദാഹരണമാണ് ഉൽപദനരീതിയിൽ വരുന്ന മാറ്റങ്ങൾ. ഉൽപാദനശക്തികൾ, ഉപകരണങ്ങളും സാങ്കേതികജ്ഞാനവും കരവിരുതും എല്ലാം തുടർചയായി വികസിക്കുന്നു. അതായത്, ഉള്ളടക്കത്തിൽ മാറ്റം വരുന്നു. ആദ്യമാദ്യമൊന്നും രൂപത്തിൽ മാറ്റം വരുന്നതല്ല. അത് താരതമ്യേന കൂടുതൽ സ്ഥിരമാണ്. ഉൽപാദനബന്ധങ്ങൾ അതുപോലെതന്നെ നിലകൊള്ളുന്നു. എന്നാൽ ഏറെക്കാലം ഇങ്ങനെ തുടരാൻ സാധിക്കില്ല. ഉള്ളടകത്തിൽ സാരമായ മാറ്റംവന്നാൽ പഴയരൂപം വച്ചു

70
"https://ml.wikisource.org/w/index.php?title=താൾ:VairudhyatmakaBhowthikaVadam.djvu/69&oldid=172112" എന്ന താളിൽനിന്ന് ശേഖരിച്ചത്