ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു



ശാസ്ത്രത്തിൽ വന്ന മാറ്റം ചെറുതെന്നുമല്ല[1] പൗരാണിക ജ്യോതിശാസ്ത്രവുമായി ഒരുതരത്തിലും അതിനെ താരതമ്യപ്പെടുത്താൻ പറ്റില്ല. ഗലീലിയോ മാനത്തേക്ക് തിരിച്ച ടെലസ്കോപ്പാണ് ഈ മാറ്റത്തിന് തുടക്കം കുറിച്ചത്. പ്രപഞ്ചവികാസം, ചെമപ്പുനീക്കം, പലതരം ഗാലക്സികളും മേഘങ്ങളും, ക്വാസാറുകൾ, പൾസാറുകൾ, തമോഗർതങ്ങൾ...ജ്യോതിശാസ്ത്രത്തിന്റെ ഉള്ളടക്കം എന്തെന്നില്ലാതെ മാറിയിരിക്കുന്നു. അതനുസരിച്ച് രൂപത്തിലും മാറ്റങ്ങൾ വന്നിരിക്കുന്നു. റേഡിയോ ജ്യോതിശാസ്ത്രം, X-റേ, ഗാമാ റേ, ഇൻഫ്രാറെഡ്, അൾട്രാവൈലറ്റ് ജ്യോതിശാസ്ത്രങ്ങൾ, നക്ഷത്രഭൗതികം, സ്പേസിന്റെ സ്വഭാവപഠനം, പ്രപഞ്ചോൽപത്തിശാസ്ത്രം ഒട്ടനേകം പുതിയ ശാഖകൾ.

രൂപം എന്തുതന്നെ ആയിക്കൊള്ളട്ടെ, ഭാവം അഥവാ ഉള്ളടക്കമാണ് പ്രധാനം എന്നു ശഠിക്കുന്ന അരാജകവാദികളുണ്ട്. അതു് തെറ്റാണ്, വസ്തുതകൾക്ക് നിരക്കാത്തതാണ്. ഉള്ളടക്കത്തിന് അനുയോജ്യമാകണം രൂപം. മാനവജാതിയുടെ ഇന്നത്തെ ഉള്ളടക്കമെന്താണ്? പ്രകൃതിനിയമങ്ങളെക്കുറിച്ചുള്ള അവന്റെ ഇന്നത്തെ അറിവ്, ദാരിദ്ര്യം, രോഗങ്ങൾ, വേദന മുതലായവ ഈ ഭൂമുഖത്തുനിന്ന് നിർമാർജനം ചെയ്യാൻ പര്യാപ്തമാണ്. അജ്ഞാനം


  1. പ്രപഞ്ചവികാസം: ഈ പ്രപഞ്ചം ആകെ വികസിക്കുകയാണെന്നും അതിലെ ഓരോ ഗാലക്സിയും (ആകാശഗംഗ ഒരു ഗാലക്സിയാണ്) തമ്മിൽ തമ്മിൽ അകലുകയാണെന്നും അരനൂറ്റാണ്ടുമുമ്പെ എഡ്വിൻ പി ഹബിൾ എന്ന ജ്യോതിശാസ്ത്രജ്ഞൻ കണ്ടുപിടിച്ചു. ചെമപ്പു നീക്കം(red shift) എന്ന പ്രതിഭാസമാണ് ഈ നിഗമനത്തിലേക്ക് അദ്ദേഹത്തെ നയിച്ചത്. നമ്മിൽ നിന്നകന്നുപോകുന്ന ഒരു വസ്തുവിൽ നിന്നുവരുന്ന ശബ്ദത്തിന്റെയും പ്രകാശത്തിന്റെയും തരംഗങ്ങൾ നമ്മിലെത്തുമ്പോൾ അവയുടെ തരംഗദൈർഘ്യം കൂടിയതായി നമുക്കനുഭവപ്പെടുന്നു. ഇതിന് ഡോപ്ലർ പ്രഭാവം എന്ന് പറയും. പ്രകാശത്തിന്റെ തരംഗദൈർഘ്യം കൂടുക എന്നു വെച്ചാൽ നീലയിൽ നിന്ന് ചെമപ്പിലേക്ക് നീങ്ങുക എന്നാണർഥം. ദൂരെയുള്ള ഗാലക്സികളിൽ നിന്നു വരുന്ന പ്രകാശം വിശ്ളേഷണം ചെയ്തപ്പോൾ അവയുടെ വർണരാജി ആകെ ചെമപ്പിന്റെ ദിശയിൽ നീങ്ങിയതായിക്കണ്ടു. ഇതാണ് പ്രപഞ്ചം വികസിക്കുന്നു എന്ന നിഗമനത്തിലേക്ക് നയിച്ചത്. അന്നുമുതൽ ഇന്നേവരേ, ഈ വികാസത്തിന്റെ കാരണം തേടുകയായിരുന്നു. പ്രപഞ്ചോൽപത്തി ശാസ്ത്രം(cosmogony) ചെയ്തത്. പ്രപഞ്ചവികാസ ശാസ്ത്രം(cosmology) എന്നൊരു ശാഖകൂടി ഉണ്ട്. വാസ്തവത്തിൽ അതേ ശരിയായിട്ടുള്ളു. പ്രപഞ്ചത്തിന്റെ 'ഉൽപത്തിക്ക്' അർഥമൊന്നുമില്ല. എന്നിട്ടും ഇന്നും പല ജ്യോതിശാസ്ത്രജ്ഞരും 'പ്രപഞ്ചോൽപത്തി'യെക്കുറിച്ച് സംസാരിക്കുന്നുണ്ട്.
     നക്ഷത്രങ്ങളിൽ നിന്നും ഗ്യാലക്സികളിൽ നിന്നും വരുന്ന ദൃശ്യപ്രകാശത്തെ എന്ന പോലെ, റേഡിയോ തരംഗങ്ങൾ, x-ray രശ്മികൾ, ഗാമാരശ്മികൾ, ഇൻഫ്രാറെഡ് രശ്മികൾ, ആൾട്രാവൈലറ്റ് രശ്മികൾ ഇതൊക്കെ പിടിച്ചെടുത്ത് പഠിക്കാം. അങ്ങനെ ജ്യോതിശാസ്ത്രത്തിന് ഒട്ടേറെ പുതിയ ശാഖകൾ ഉണ്ടായിരിക്കുന്നു.
     ക്വാസാറുകളും പൾസാറുകളും പ്രപഞ്ചത്തിലെ നിരീക്ഷിക്കപ്പെട്ട രണ്ടുതരം അദ്ഭുതവസ്തുക്കളാണ്. ടെലസ്കോപ്പിൽ കാണുമ്പോൾ നക്ഷത്രംപോലെ, എന്നാൽ അതിന്റെ ചെമപ്പു നീക്കം അതിവിദൂരമാണതെന്ന് കാണിക്കുന്നു. ഇത്ര ദൂരെയുള്ള 'നക്ഷത്ര'ത്തിന് ഇവിടെനിന്ന് കാണാവുന്നത്ര പ്രകാശം എങ്ങനെയുണ്ടായി? ഇന്നും പ്രഹേളികയാണ്. സെക്കന്റിന്റെ കോടിയിലൊരംശം കൃത്യതയോടുകൂടി, ഏതാനും സെക്കന്റിലോ ഒരു സെക്കന്റിൽ പല തവണയോ റേഡിയോ തരംഗ സ്പന്ദങ്ങൾ ഉത്സർജിച്ചുകൊണ്ടിരിക്കുന്ന പ്രഭാവങ്ങളാണ് പൾസാറുകൾ.
     ഊഹിക്കാനാകാത്ത ഘനത്വം, അതിൻഫലമായി അതിൽനിന്ന് സ്ഥൂല ദ്രവ്യത്തിനെന്നു മാത്രമല്ല, പ്രകാശത്തിനുപോലും പുറത്തുകടക്കാൻ പറ്റാതിരിക്കുക... ഇങ്ങനെയുള്ള വസ്തുക്കളുണ്ടാകാമെന്ന് ജ്യോതിശാസ്ത്രജ്ഞർ കണക്കുകൂട്ടിയിരിക്കുന്നു. ഇവ ഒരിക്കലും കാണാൻ പറ്റില്ല. ഇവിടെ വീഴുന്നതൊന്നും തിരിച്ച് പോരില്ല. ഇവയെ തമോഗർതങ്ങൾ(black holes) എന്ന് വിളിക്കുന്നു.
72
"https://ml.wikisource.org/w/index.php?title=താൾ:VairudhyatmakaBhowthikaVadam.djvu/71&oldid=218979" എന്ന താളിൽനിന്ന് ശേഖരിച്ചത്