ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു




എല്ലാ മനുഷ്യർകും ജീവൻ നിലനിർതാനും വംശം നിലനിർതാനും ആവശ്യമായ ചില സാധനസാമഗ്രികൾ വേണം: ആഹാരം, വസ്ത്രം, പാർപിടം, ആരോഗ്യ-വിദ്യാഭ്യാസ സൗകര്യങ്ങൾ, വിശ്രമവിനോദസൗകര്യങ്ങൾ തുടങ്ങിയവ. വ്യത്യസ്തരീതികളിലാണ് മനുഷ്യർ ഇവ നേടുന്നത്. എന്നാൽ ഈ വ്യത്യസ്ത രീതികളെല്ലാം പരിശോധിച്ചാൽ അവയെ പൊതുവിൽ രണ്ടുതരങ്ങൾ ആയി വേർതിരിക്കാം എന്നു കാണാം. ഒരുതരക്കാർ തങ്ങളുടെ ശരീരം കൊണ്ടോ, ബുദ്ധി കൊണ്ടോ പണിയെടുത്ത് അതിന്റെ പ്രതിഫലമായി ജീവിതോപാധികൾ നേടുന്നു. മറ്റൊരു കൂട്ടർ തങ്ങൾക്ക് പൈതൃകമായി കിട്ടിയതോ മറ്റേതെങ്കിലും വിധത്തിൽ സമ്പാദിച്ചതോ ആയ സ്വത്തുക്കളുടെ ഉടമസ്ഥാവകാശത്തിന്റെ അടിസ്ഥാനത്തിൽ, ഭൂമിക്ക് പാട്ടമായോ, വീടിന് വാടകയായോ, പണത്തിന് പലിശയായോ, യന്ത്രങ്ങൾക് ഉല്പന്നങ്ങളായോ മൂലധനത്തിന് ലാഭമായോ ജീവിതോപാധികൾ നേടുന്നു. ഇതിൽ ആദ്യത്തെ തരത്തിൽ ഉപജീവിത മാർഗം നേടുന്നവർ, അതായത്, സ്വന്തം ശാരീരികമോ മാനസികമോ ആയ അധ്വാനശേഷിയെ വിറ്റ് ജീവിതം കഴിക്കുന്നവർ, ആണ് തൊഴിലാളികൾ. അധ്വാനം ചെയ്യുന്നതിൽ, അധ്വാനിച്ച് ഉൽപന്നങ്ങൾ ഉണ്ടാക്കുന്നതിൽ, മൂന്ന് ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. പരമവും പ്രധാനവുമായത് അധ്വാനിക്കുന്ന മനുഷ്യന്റെ അധ്വാനം. പക്ഷേ എന്തിന്റെയെങ്കിലും മേലല്ലാതെ 'എന്തുകൊണ്ടെ'ങ്കിലും അല്ലാതെയും മനുഷ്യന് അധ്വാനിക്കുവാൻ പറ്റുന്നതല്ല. ഈ അധ്വാനത്തിന് വിധേയമാകുന്ന അസംസ്കൃത പദാർത്ഥങ്ങളോ, ഭൂമി മുതലായവയോ, അതുപോലെ അധ്വാനത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങളോ ആദ്യം പറഞ്ഞ കൂട്ടരുടെ കയ്യിൽ ഇല്ല. അതിനാൽ ഇവ രണ്ടിന്റേയും ഉടമസ്ഥരായ, രണ്ടാമതു പറഞ്ഞ തരക്കാരുടെ അനുവാദത്തോടെയല്ലാതെ അവർക് അധ്വാനിക്കാൻ പറ്റുന്നതല്ല. അതേപോലെ രണ്ടാമത്തെ കൂട്ടർക് തങ്ങളുടെ അസംസ്കൃത പദാർഥങ്ങളും യന്ത്രോപകരണങ്ങളും ഉപയോഗിച്ച് ഉല്പന്നങ്ങൾ ഉണ്ടാക്കി കിട്ടണമെങ്കിൽ ആദ്യത്തെ കൂട്ടർ, തൊഴിലാളികൾ, വേണം. ഈ രണ്ടാമത്തെ കൂട്ടരിൽ ചിലരെ നാം ഭൂപ്രഭുക്കളെന്ന് പറയാറുണ്ട്. മറ്റുചിലരെ മുതലാളിമാരെന്നും പറയാറുണ്ട്. പൊതുവിൽ തൊഴിലുടമകളെന്ന് വിളിക്കാം. അല്ലെങ്കിൽ സ്വത്തുടമകളെന്നു വിളിക്കാം. അങ്ങനെ തൊഴിലാളികളും തൊഴിലുടമകളും ഒരു നാണയത്തിന്റെ ഇരുവശങ്ങൾ മാത്രമാണ്.

ഇന്ന് സമൂഹത്തിൽ കാണുന്ന പലരെയും ഇത്ര ലളിതമായി തൊഴിലാളി, തൊഴിലുടമ എന്ന് വ്യക്തമായി വേർതിരിക്കാൻ പറ്റുന്നതല്ലെന്ന് കാണാം. പലരും ഭാഗികമായി 'തൊഴിലാളി'കളും ഭാഗികമായി മറ്റുള്ളവരുടെ അധ്വാനത്തിന്റെ പങ്കു പറ്റുന്നവരുമാണ്. നാട്ടിൽ സ്വൽപം നിലമുള്ള അധ്യാപകൻ; കമ്പനിയിൽ കുറച്ച് ഷെയറുകളുള്ള ക്ലാർക്, അല്പസ്വൽപം പണം കടം കൊടുക്കുന്ന കമ്പനി ജീവനക്കാരൻ, സ്വന്തമായ ചെറിയ ബിസിനസുള്ള ഉദ്യോഗസ്ഥർ... ഇങ്ങനെ പലരും. ചില സന്ദർഭങ്ങളിലും മറ്റുചിലരും തൊഴിലാളികളുടെ നിലയിലായിരിക്കും; മറ്റുചില സന്ദർഭങ്ങളിലും മറ്റു ചിലരും തൊഴിലുടമയോടാണടുത്തിരിക്കുക. അതുപോലെ പലരേയും ഇതു രണ്ടിലും പെടുത്താൻ പറ്റാത്തവരായിക്കാണാം. ഇത്തരം കൃഷിക്കാർ 'സ്വന്തം' ഭൂമി-

9
"https://ml.wikisource.org/w/index.php?title=താൾ:VairudhyatmakaBhowthikaVadam.djvu/8&oldid=172124" എന്ന താളിൽനിന്ന് ശേഖരിച്ചത്