ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല



ഞ്ചത്തിന്റെ നിയമമായി കാണുന്നില്ല. ഉദാ:

ഗണിതത്തിൽ + , - , അവകലം, സമാകലം
ബലതന്ത്രത്തിൽ പ്രവർത്തനം, പ്രതിപ്രവർത്തനം
ഭൗതികത്തിൽ ധന ഋണ വൈദ്യുതികൾ
തസതന്ത്രത്തിൽ അണുക്കളുടെ സംയോഗവും വിയോഗവും
സാമൂഹ്യശാസ്ത്രത്തിൽ വർഗ്ഗസമരം
വിപരീതങ്ങളുടെ സർവ്വസമാനത അഥവാ ഐക്യം എന്നു പറഞ്ഞാൽ എന്താണർത്ഥം? പ്രകൃതിയുടെ എല്ലാ പ്രതിഭാസങ്ങളിലും പ്രവർത്തികളിലും കാണുന്ന പരസ്പരവർജ്ജകങ്ങളായ വിരുദ്ധ പ്രവണതകളുടെ ഐക്യം അഥവാ വേർപിരിക്കാനാകായ്ക ആണത്. പ്രപഞ്ചത്തിലെ എല്ലാ പ്രക്രിയകളുടെയും 'സ്വയം ചലനത്തെ' സ്വയം വികാസത്തെ മനസ്സിലാക്കണമെങ്കിൽ വിപരീതങ്ളുടെ ഐക്യമായി അവയെ കാണണം. രണ്ടുതരത്തിലുള്ള വികാസത്തെ കുറിച്ച് നമ്മുക്ക് ചിന്തിക്കാൻ കഴിയും. ഒന്ന്: ഏറ്റക്കുറച്ചിലുകളുടെയും ആവർത്തനങ്ങളുടെയും രൂപത്തിലുള്ള വികാസം, രണ്ട്: പരസ്പരവർജ്ജകങ്ങളായ വിപരീതങ്ങളായി വിഘടിക്കുകയും വീണ്ടും സംയോജിക്കുകയും ചെയ്യുന്ന രൂപത്തിലുള്ള വികാസം. ആദ്യത്തേതിന്റെ ചാലകബലം ബാഹ്യമാണ്. രണ്ടാമത്തേത് ആന്തരികമാണ്, തനതാണ്, ആദ്യത്തേത് മൃതമാണ്, രണ്ടാമത്തേത് സജീവമാണ്. അതുമാത്രമേ സ്വയം ചലനത്തിന്റെ സത്ത വെളിവാക്കൂ. തുടർചയെയും തുടർച്ചാ ഭംഗത്തെയും, പരിണാമത്തെയും എടുത്തുചാട്ടത്തെയും പഴയതിന്റെ തിരോധാനത്തെയും പുതിയതിന്റെ ആഭിർഭാവത്തെയും ഒക്കെ വിശദീകരിക്കൂ.
വിപരീതങ്ങളുടെ ഐക്യം താല്കാലികമാണ്. ആപേക്ഷികമാണ്. പരസ്പരവർജ്ജകങ്ങളായ വിപരീതങ്ങൾ തമ്മിലുള്ള സംഘർഷം - സമരം കേവലമാണ് - വികാസവും ചലനവും കേവലമായതുപോലെ.
മൂലധനമെന്ന ഗ്രന്ഥത്തിൽ മാർക്സ് ബൂർഷ്വാ സമൂഹത്തിലെ ഏറ്റവും ലളിതവും ഏറ്റവും സാധാരണവുമായ ഒരു പ്രക്രിയയുടെ - ചരക്കുകൈമാറ്റത്തിന്റെ - അപഗ്രഥനത്തിൽ നിന്ന് തുടങ്ങുന്നു. ഈ പ്രക്രിയ ബൂർഷ്വാസമൂഹത്തിലെ എല്ലാ വൈരുദ്ധ്യങ്ങളുടെയും ബീജം അടങ്ങിയിട്ടുള്ളതാണ്. അതിന്റെ അപഗ്രഥനം ഈ വൈരുദ്ധ്യങ്ങളുടെ വികാസത്തെ, ചലനത്തെ വെളിവാക്കുന്നു.
ഡയലക്ടിക്സിന്റെ - വൈരുദ്ധ്യവാദത്തിന്റെ - സാമാന്യ രീതി ഇതാണ്. ഏറ്റവും ലളിതമായതിൽ നിന്ന് ആരംഭിക്കാം. ഏതെങ്കിലും ഒരു പ്രസ്താവന മതി. ജോൺ ഒരു മനുഷ്യനാകുന്നു. ഫിഡോ ഒരു പട്ടിയാകുന്നു. എന്ന തരത്തിലുള്ള ഒരു പ്രസ്താവന മതി. ഈ പ്രസ്താവനയിൽ ഡയലക്ടിക്സ് ഉൾക്കൊണ്ടിട്ടുണ്ട്. വിപരീതങ്ങളായ - സാമാന്യവും വിശേ-
91
"https://ml.wikisource.org/w/index.php?title=താൾ:VairudhyatmakaBhowthikaVadam.djvu/90&oldid=172136" എന്ന താളിൽനിന്ന് ശേഖരിച്ചത്