ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

നാടന്മാരെ കണ്ടുപിടിക്കൽ

തോമസിനും ലില്ലിക്കുട്ടിക്കും കൊച്ചുമുഹമ്മദിനും അനുവിനും കൂടി പുതിയ ഒരു ജോലി കൂടി മാസ്റ്റർ കൊടുത്തു. ഒരു നഴ്സറി നടത്തൽ. എന്തിനാണെന്നോ? വരുന്ന മഴക്കാലത്ത് മരങ്ങൾ നടേണ്ടേ? അതിനായി യൂക്കാലിയുമൊന്നും ഉപയോഗിക്കരുത് എന്ന് മാസ്റ്റർ പറഞ്ഞു. അത് നമ്മുടെ നാട് മുടിക്കും. പകരം നല്ല നാടൻ മരങ്ങൾ തേടിപ്പിടിക്കാൻ മാസ്റ്റർ നിർദ്ദേശിച്ചു. തേടിപ്പിടിച്ചാൽ മാത്രം പോരാ. അവയുടെ വിത്തുകൾ ശേഖരിച്ചു തൈകളുണ്ടാക്കുകയും വേണം. കൂട്ടത്തിൽ കാറ്റുവീഴ്ച പിടിക്കാത്ത നല്ല നാടൻ തെങ്ങുകളുടെ തൈകൾ കൂടി ഉണ്ടാക്കണമെന്ന് പ്രത്യേകം പറഞ്ഞിരിക്കുകയാണ്. അവർ പണി തുടങ്ങി. എത്രയെത്ര നല്ല നാടൻ മരങ്ങൾ ഉണ്ടെന്നോ? ഇപ്പോഴത്തെ കുട്ടികൾ കാണാത്തവയാണ് പലതും. തോമസിന്റെ അപ്പൂപ്പനും കൊച്ചുമുഹമ്മദിന്റെ വല്യുപ്പയ്ക്കും പല പല നല്ല മരങ്ങളുമറിയാം. അത്തിയും ഇത്തിയും ഞാവലും ഇലഞ്ഞിയും അവർ വച്ചു പിടിപ്പിച്ചു കഴിഞ്ഞു. നല്ല നാടൻ മരങ്ങളുടെ വിത്തുകൾ ശേഖരിച്ച് കൂട്ടുകാർ ബാലവേദിയിലെത്തിച്ച് അവരെ സഹായിക്കണേ. വരുന്ന വർഷം ഒരു മരം വളർത്തൽ മത്സരവും അവർ പ്ലാനിടുന്നുണ്ട്. ട്ടോ.

കടലിലും കാട്ടിലും

“കടൽക്കരയിൽ രണ്ടു ദിവസം കഴിയണം. നല്ല കുറെ പ്രകൃതി നിരീക്ഷണങ്ങളും നടത്തണം.” അത് അനുവിന്റെ ആഗ്രഹമായിരുന്നു “ ഹൈറേഞ്ചിൽ ഒരു നല്ല കാട്ടിൽ ഒന്ന് താമസിക്കണം.” അത് അപ്പുക്കുട്ടൻറെ ആഗ്രഹവും. മാസ്റ്റർ ബാലവേദി കുട്ടികളെയും കൊണ്ട് രണ്ടിടത്തും പോയി. കടൽക്കരയും

"https://ml.wikisource.org/w/index.php?title=താൾ:Vayichalum_vayichalum_theeratha_pusthakam.djvu/101&oldid=172163" എന്ന താളിൽനിന്ന് ശേഖരിച്ചത്