വായിച്ചപ്പോൾ എന്തൊക്കെ പഠിച്ചു. യുറീക്കയിൽ വേറെ എന്തെല്ലാം കൂടി ഉണ്ടാകണം. ഇങ്ങനെ എല്ലാ കാര്യങ്ങളും ചർച്ച ചെയ്യണം" മാസ്റ്റർ വിശദീകരിച്ചു.
“പക്ഷേ നമ്മൾ ചർച്ച ചെയ്‌താൽ അത് യുറീക്ക എങ്ങനെ അറിയും മാസ്റ്റർ?” കൊച്ചുറാണിക്ക് സംശയം.
“അതിന് വഴിയുണ്ട്. ചർച്ച ചെയ്തപ്പോഴുണ്ടായ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും മറ്റും യുറീക്കക്ക് അയച്ചുകൊടുക്കണം. ഇങ്ങനെ നിങ്ങൾ കൂട്ടുകാരുടെ സഹകരണം ഉണ്ടായാലേ മാസിക കൂടുതൽ നന്നാകൂ.”
“എങ്കിലങ്ങനെ തന്നെ. ഈ ലക്കത്തെപ്പറ്റി വരുന്നയാഴ്ച ചർച്ച നടത്താം" കൊച്ചുമുഹമ്മദിന് താൽപ്പര്യമായി.
“അതു മാത്രം പോരാ. നിങ്ങൾ വേറെയും നല്ല പുസ്തകങ്ങൾ വായിക്കണം. കാര്യങ്ങൾ പഠിക്കണം. സ്വന്തം അനുഭവങ്ങളും ആശയങ്ങളും എല്ലാം രചനകളാക്കി യുറീക്കയ്ക്ക് അയക്കണം.”
“അമ്പട! തന്നെ എഴുതാനോ! അതിത്തിരി പാടാ.”
“രാജൂ, വെള്ളത്തിലിറങ്ങാതെ നീന്തൽ പഠിക്കാൻ പറ്റുമോ? എഴുതാതെ എഴുതാൻ പഠിക്കാനും പറ്റില്ല.”
“യുറീക്കയിൽ വരുന്ന കളികൾ ഞങ്ങൾ കളിക്കുന്നുണ്ട്. പാട്ടുകൾ പാടി അവതരിപ്പിക്കുന്നുമുണ്ട്. പരീക്ഷണങ്ങളും പ്രോജക്ടുകളും മറ്റും ചെയ്യാൻ പറ്റാറില്ല.” ബാലവേദി കൺവീനറായ തോമസ് സത്യം പറഞ്ഞു.
“മോശം, മോശം. പ്രോജക്ടുകൾ ചെയ്തു തന്നെ നോക്കണം. ശാസ്ത്രീയമായി കാര്യങ്ങൾ കാണാനും പരിഹരിക്കാനുമുള്ള പരിശീലനമാണ് പ്രോജക്ടുകൾ വഴി നിങ്ങൾക്ക് ലഭിക്കുന്നത്. പരീക്ഷണങ്ങളുടെ കാര്യവും അങ്ങനെ തന്നെ.”
“ശാസ്ത്ര കേരളം വായിക്കേണ്ടേ മാസ്റ്റർ?”
“പിന്നെ വേണ്ടേ. കൊച്ചു കുട്ടികൾ യുറീക്ക വായിച്ചു മിടുക്കരാകണം. അപ്പോൾ ഹൈസ്ക്കൂൾ