ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
കുട്ട്രൂ കുട്ട്രൂ ട്ട്രൂ ട്ട്രൂ


ട്ടെ, എന്തിനാ ഞാൻ ഈ കഥ നിങ്ങളോട് പറഞ്ഞതെന്നു മനസ്സിലായോ? കഥകേട്ടു രസിച്ചിരുന്ന കൂട്ടുകാരനോട് മാസ്റ്റർ പെട്ടെന്ന് ചോദിച്ചു.

എന്തിനാ? അവർ പരസ്പരം നോക്കി. "ഓ എനിക്ക് മനസ്സിലായി". അപ്പുക്കുട്ടൻ ചാടിപ്പറഞ്ഞു.

"ങ്ങും, എന്നാൽ കേൾക്കട്ടെ."

"ഞങ്ങളും ആ കച്ചവടക്കാരനെപ്പോലെ ജീവിക്കണമെന്നല്ലേ മാസ്റ്റർ ഉപദേശിച്ചത്."

"അതു തന്നെ."

"കഴുതക്കാരനെപ്പോലെ കണ്ണും കാതും അടച്ചു കഴിയരുതെന്ന്; അല്ലേ മാസ്റ്റർ?"

"അതു തന്നെ. അപ്പോൾ നിങ്ങൾ ഇത്രയും നാൾ എങ്ങനെയാണ് കഴിഞ്ഞത്? കണ്ണും കാതും തുറന്നുവെച്ചു തന്നെയല്ലേ?" മാസ്റ്റർ വീണ്ടും ചോദ്യമായി.

"ഹഹഹ ഇതെന്തു ചോദ്യമാ മാസ്റ്റർ?" കൊച്ചുമുഹമ്മദ്‌ ചിരിച്ചു പോയി.

"എന്താ കൊച്ചുമുഹമ്മദിനു ചിരി?" മാസ്റ്റർ ചിരിച്ചു കൊണ്ട് ചോദിച്ചു.

"അല്ല...ഉണർന്നിരിക്കുമ്പോൾ ആരെങ്കിലും കണ്ണടച്ച് കഴിയുമോ! പിന്നെ കാതിന്റെ കാര്യം.

"https://ml.wikisource.org/w/index.php?title=താൾ:Vayichalum_vayichalum_theeratha_pusthakam.djvu/19&oldid=172177" എന്ന താളിൽനിന്ന് ശേഖരിച്ചത്