ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

"ഇല്ല"

"പിന്നെ"

"കുളത്തിലിറങ്ങിയാൽ കടിക്കും."

"ആഹാ? എന്നിട്ട് നമ്മളെയൊന്നും കടിക്കാത്തതെന്താ?"

"അത്..."

"അപ്പോൾ കുളത്തിലിറങ്ങിയാലുടനെ നീർക്കോലി കടിക്കില്ല. കുളത്തിൽ ചാടിയാലും കടിക്കില്ല. തുടർച്ചയായി ചാടിയപ്പോൾ കുളം കലങ്ങിക്കാണും. നീർക്കോലിക്കും വലിയ ശല്യമായിരിക്കും. ചാടിച്ചാടിച്ചെന്ന് നീർക്കോലിയുടെ വാലിൽ ചവിട്ടിപ്പിടിച്ചെന്നിരിക്കട്ടെ; ചാട്ടത്തിനിടയ്ക്ക് ജയനത് അറിയില്ല. നീർക്കോലി രക്ഷപ്പെടാനുള്ള വെപ്രാളത്തിന് കടിച്ചതായിരിക്കും" മാസ്റ്റർ നീർക്കോലിയുടെ ഭാഗം പറഞ്ഞു.

"തീറ്റയാണെന്നുവച്ച് കടിച്ചതുമാകാം." അപ്പുക്കുട്ടൻ പറഞ്ഞു.

"ശരിയാണ്. നിക്കറിടാതെ കിടന്ന് ചാടുകയല്ലായിരുന്നോ. തീറ്റയാണെന്നു കരുതി കടിച്ചത് തുടയിൽ കൊണ്ടതാകാം. ശല്യം സഹിക്കാതായപ്പോൾ കടിച്ചതാകാം. സാധാരണ അതിനെ ചവിട്ടുമ്പോഴാണ് അത് കടിക്കാറ്."

"ഹൊ, ചവിട്ടിയോ ഞാൻ!" ജയന് അത് ഓർത്തിട്ട് അറപ്പ്.

"ആഹാ, നീർക്കോലിയുടെ കടിവാങ്ങിയിട്ടും അതിനെ ഇത്ര പേടിയാണോ? പാവം നീർക്കോലി! അതിനെ ചവിട്ടിപ്പിടിച്ചാൽ പോലും അതിനാകെ ചെയ്യാവുന്നത് ആ കൊച്ചു പല്ലുകൾ കൊണ്ട് ഒന്നു കടിച്ചുപറിക്കുകയാണ്. കടിച്ചാലോ? ഒന്നുമില്ല. വിഷമേയില്ല."

"ഓ എന്നാലുമൊരു പേടി."

"ശരിയാ, ഒരറപ്പ്."

"https://ml.wikisource.org/w/index.php?title=താൾ:Vayichalum_vayichalum_theeratha_pusthakam.djvu/37&oldid=172197" എന്ന താളിൽനിന്ന് ശേഖരിച്ചത്