ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

അത് സായിപ്പൻമാര് തിന്നുന്നതാണെന്ന് അമ്മ പറഞ്ഞു. അപ്പോൾ മോശമാകുമോ!" കൊച്ചു റാണി ചോദിച്ചു.

"അതെയതെ. കാബേജ് കണ്ടാൽ തന്നെ എത്ര സുന്ദരം. ഒരു മദാമ്മയുടെ മുഖംപോലെ മനോഹരം. അതിന് ഒരു ഗമ വേറെ തന്നെയാണേ." കൊച്ചുമുഹമ്മദ് കളിയാക്കി.

"കാബേജ് വാങ്ങി കാശ് കളയുന്നതെന്തിനാ കൊച്ചുറാണീ. പകരം കപ്ലങ്ങ ഉപയോഗിച്ചാൽ മതി. അതായത് ഓമയ്ക്കാ. അഥവാ പപ്പായ. ചില ദിക്കിൽ കറുമൂസ എന്നും പേരുണ്ട്. ഇതു പച്ചയ്ക്ക് കറിവയ്ക്കാൻ കൊള്ളാം. പഴുത്താൽ പഴമായിത്തിന്നുകയും ചെയ്യാം." മാസ്റ്റർ പറഞ്ഞു.

"കാബേജിനു പകരം കപ്ലങ്ങയോ! അതു പറഞ്ഞാൽ അമ്മച്ചി എന്നെ ഓടിക്കും. കപ്ലങ്ങാ കാശില്ലാത്തവരുടെ ഭക്ഷണമല്ലേ!" കൊച്ചുറാണിക്ക് സംശയം.

"എടടാ പച്ചക്കറിയിലും ജാതി വ്യത്യാസമോ? ഈ ധാരണ തെറ്റാണ് കൊച്ചുറാണീ. അമ്മയെ പറ‍ഞ്ഞു മനസ്സിലാക്കണം. കാബേജ് കേരളത്തിലെ ഭൂരിഭാഗം ഗ്രാമങ്ങളിലും ഉണ്ടാകുന്നില്ല. വളരെ അകലെനിന്നും വണ്ടിയിൽ കൊണ്ടുവരണം. അതിന് വണ്ടിയോടാൻ തന്നെ എന്ത് എണ്ണ കത്തിച്ച് കളയണം. കാബേജിനു പകരം കപ്ലങ്ങാ. അതാകണം കേരളത്തിലെ പ്രകൃതി സ്നേഹികളുടെ മുദ്രാവാക്യം." മാസ്റ്റർ വിശദീകരിച്ചു.

"കാബേജ് വേണ്ട; കപ്ലങ്ങ മതി. ഹായ് ഹായ് അത് ഒരു നല്ല മുദ്രാവാക്യമാണല്ലോ."

"നമുക്ക് അത് വലിയ കടലാസിലെഴുതി ചന്തയിൽ പ്രദർശിപ്പിച്ചാലോ?"

ദീപുവിന് പുതിയ ആശയമുണ്ടായി.

"നല്ല കാര്യമാണ്. 'എല്ലാ വീട്ടിലും ഒരു കപ്പളം.' എന്നു കൂടി എഴുതിവയ്ക്കണം."

"എഴുതിവച്ചാൽ മാത്രം പോരാ. നമുക്ക് കപ്പളത്തൈകൾ വളർത്തി എല്ലാ വീട്ടുകാർക്കും കൊടുക്കുകയും വേണം." വിനുവിനും ഉത്സാഹമായി.

"നോക്കൂ, ചെറിയ ചെറിയ പ്രവർത്തനങ്ങളിലൂടെയാണ് പ്രകൃതിയെ സംരക്ഷിക്കേണ്ടത്. കപ്പളം സ്വന്തം വീട്ടിൽ വെച്ചു പിടിപ്പിക്കുന്നത് അത്തരമൊരു പ്രവർത്തനമാണ്. പ്രകൃതിയെ സ്നേഹി

"https://ml.wikisource.org/w/index.php?title=താൾ:Vayichalum_vayichalum_theeratha_pusthakam.djvu/59&oldid=172221" എന്ന താളിൽനിന്ന് ശേഖരിച്ചത്