ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
വാലുമാക്രി വളർത്തൽ


'വല്ലാത്ത ഉഷ്ണം" ഊണു കഴിഞ്ഞപ്പോൾ കൊച്ചുമുഹമ്മദിനു പരാതി.

"നല്ല കാറ്റ് കിട്ടുന്നിടത്ത് പോയി ഇരിക്കാം." അപ്പുക്കുട്ടൻ പറഞ്ഞു.

"എങ്കിൽ അമ്പലപ്പറമ്പിൽ തന്നെ പോയി ഇരിക്കാം. അടുത്താണല്ലോ."

"ശരിയാ അവിടുത്തെ ആൽമരച്ചുവട്ടിൽ മതി."

അടുത്തായതിനാൽ വർത്തമാനം പറയാൻ ചേച്ചിയും അമ്മുമ്മയും കൂടി വന്നു.

"നമുക്ക് അമ്മുമ്മയെയും ചേച്ചിയെയും കൂടി നമ്മുടെ ബാലവേദിയിൽ ചേർക്കാം." മിനിക്കൊരു പുതിയ ആശ.

"അതിനെന്താ, അവർ ബാലവേദി ഉപദേശികളായിരിക്കട്ടെ." മാസ്റ്റർ പറഞ്ഞു

ആൽമരച്ചുവട്ടിൽ നല്ല തണുപ്പ്. നല്ല കാറ്റും. കാറ്റിൽ ആലിലകൾ നൃത്തം വയ്ക്കുന്നു. "നല്ല ക്ഷീണം." കൊച്ചുമുഹമ്മദ് പറഞ്ഞു.

"കുറച്ച് കുറച്ച് ചോറുണ്ണണം." വിനു കളിയാക്കി.

"https://ml.wikisource.org/w/index.php?title=താൾ:Vayichalum_vayichalum_theeratha_pusthakam.djvu/65&oldid=172228" എന്ന താളിൽനിന്ന് ശേഖരിച്ചത്