ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

ഇങ്ങനെ പേരക്കായുടെ ശരാശരി ആയുസ് കണ്ടുപിടിക്കാം." മാസ്റ്റർ വിശദീകരിച്ചു.

"പാവയ്ക്കക്കും പടവലങ്ങയ്ക്കുമെല്ലാം ഈ രീതി പറ്റുമല്ലോ?"

"ഉവ്വ് വേനൽക്കാലമാണെങ്കിൽ നിങ്ങളുടെ നാട്ടിലെ വിത്തുകൾ ഏതെല്ലാം രീതിയിൽ വിതരണം നടക്കുന്നു എന്ന് നിരീക്ഷിക്കാം. എന്നിട്ട് കൂടുതൽ വിത്തുകൾ എങ്ങിനെയാണ് വിതരണം നടക്കുന്നതെന്ന് കണ്ടുപിടിക്കാം. കാറ്റുവഴിയോ. ജന്തുക്കൾ വഴിയോ വെള്ളം വഴിയോ എന്ന്."

"മാസ്റ്റർ, ഇലകളുടെ ആകൃതി പഠിച്ചാലോ?"

"പൂക്കളെപ്പറ്റിയായാലോ?"

"ഏതുതരം പഠനവുമാകാം. നിങ്ങൾക്ക് താൽപര്യമുള്ള എന്തും പഠിക്കാം. അപ്പോൾ മറക്കരുത്. സയൻസ് പ്രോജക്ടുകളിലാണ് ഒരു മത്സരം. ഞാൻ നേരത്തെ പറഞ്ഞ കഥയിലെ കച്ചവടക്കാരനെപ്പോലെ കണ്ണും കാതും തുറന്ന് വെച്ച് ജീവിച്ചാൽ എത്രയെത്ര പ്രോജക്ടുകൾ കണ്ടു പിടിക്കാമെന്നോ. പ്രകൃതിയിൽ അത്രയേറെ രഹസ്യങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്." മാസ്റ്റർ പറഞ്ഞു.

"ഹൊ, ഇതിലൊന്നും ഒരു തമാശയുമില്ലല്ലോ മാസ്റ്റർ." കൊച്ചുമുഹമ്മദിന് നിരാശ.

"കളികൾ വരുമ്പോൾ തമാശയും വരും മുഹമ്മദേ."

"പഴയ സിംഹക്കളിയായിരിക്കും. അലറി എന്റെ ഒച്ച ഇടറി." കൊച്ചുമുഹമ്മദ് പരാതി പറഞ്ഞു.

"https://ml.wikisource.org/w/index.php?title=താൾ:Vayichalum_vayichalum_theeratha_pusthakam.djvu/71&oldid=172235" എന്ന താളിൽനിന്ന് ശേഖരിച്ചത്