ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
മിമിക്രി മത്സരം


"ഒരു മിമിക്രി മത്സരമായാലോ?" മാസ്റ്റർ ചോദിച്ചു.

"ഹഹഹഹ. അതു മതി. എനിക്ക് എല്ലാ സിനിമാ നടൻമാരുടെയും ഡയലോഗറിയാം."

കൊച്ചുമുഹമ്മദിന് ഉത്സാഹമായി.

"എനിക്കുമറിയാം." അനുവും ചാടി എഴുന്നേറ്റു.

"അത്തരം സ്ഥിരം തമാശകൾ ഒന്നും നമുക്കു വേണ്ട കൊച്ചുമുഹമ്മദേ. നമുക്ക് പുതുമ വേണം. പഠിക്കാൻ ആവേശം തരുന്ന പരിപാടിയാവുകയും വേണം." മാസ്റ്റർ ഇടയ്ക്കു കയറി പറഞ്ഞു.

"ഓ, ഇതിനിടയിലും പഠിത്തമോ!" കൊച്ചു മുഹമ്മദിന് നിരാശയായി.

"ഇത് രസമുള്ള കളിയാണ് കൊച്ചുമുഹമ്മദേ. മുഹമ്മദിന് 'നായ' മോങ്ങും പോലെ മോങ്ങാമോ!" മാസ്റ്റർ ചോദിച്ചു.

"മോങ്ങാമോന്ന്! അതിലും നല്ലതുപോലെ മോങ്ങാം ഞാൻ! ദാ മാഷ് കേട്ടോളൂ. അൽസേഷ്യന്റെ കുരയാണ്" കൊച്ചുമുഹമ്മദ് കൈകൾ വായിൽപിടിച്ച് ശബ്ദം ശരിയാക്കി കുര തുടങ്ങി. ശരിക്കും അൽസേഷ്യന്റെ അതേ ശബ്ദത്തിൽ!

"https://ml.wikisource.org/w/index.php?title=താൾ:Vayichalum_vayichalum_theeratha_pusthakam.djvu/72&oldid=172236" എന്ന താളിൽനിന്ന് ശേഖരിച്ചത്