ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം


"ഒരു കാര്യ ചോദിക്കട്ടെ. നിങ്ങൾ ക്ലാസിൽ മരങ്ങളെപ്പറ്റി പഠിച്ചില്ലേ?" മാസ്റ്റർ ചോദിച്ചു.

"ഉവ്വ്. മരങ്ങൾ നമുക്ക് ഭക്ഷണവും വിറകും തരുന്നു എന്നു പഠിച്ചു."

"വായു ശുദ്ധമാക്കുന്നു എന്ന് പഠിച്ചു."

ഓരോരുത്തർ ഓർക്കുന്നത് പറയാൻ തുടങ്ങി.

"മതി മതി. ഇതൊക്കെ പഠിച്ചിട്ടും നിങ്ങൾക്ക് മരത്തിനോട് സ്നേഹം തോന്നിയോ?" മാസ്റ്റർ ചോദിച്ചു.

"സ്നേഹമോ! മരത്തിനോടോ?" മിനിക്ക് അത്ഭുതം.

"അതെ. മരത്തിനോട്." മാസ്റ്റർ ആവർത്തിച്ചു. ആരും മിണ്ടിയില്ല. "സത്യം പറഞ്ഞാൽ ഒന്നും

"https://ml.wikisource.org/w/index.php?title=താൾ:Vayichalum_vayichalum_theeratha_pusthakam.djvu/78&oldid=172242" എന്ന താളിൽനിന്ന് ശേഖരിച്ചത്