ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

“എന്താ കൊച്ചുറാണീ, ചോദ്യം വിഴുങ്ങിക്കളഞ്ഞത്?..." മാസ്റ്റർ തിരക്കി.

“അല്ല... ഇതൊക്കെ കേട്ടപ്പോൾ പ്രകൃതിയാണ് മനുഷ്യരിലും വലുതെന്ന് തോന്നിപ്പോകുന്നു. പക്ഷേ മനുഷ്യൻ...”

“മനുഷ്യനല്ലേ പ്രകൃതിയിലും വലുതെന്ന്? ആ ധാരണ തെറ്റുതന്നെയാ കൊച്ചുറാണീ. പ്രകൃതിയും മനുഷ്യനും എന്നു പറയുന്നത് തെറ്റാണ്.”

“കൊച്ചുറാണിയും കൊച്ചുറാണിയുടെ മൂക്കും കൂടി ബാലവേദിയിൽ പോയി എന്നുപറയുമോ?”

“ഇല്ല”

“അതെന്താ? കൊച്ചുറാണിയുടെ ഒരു ഭാഗം മാത്രമാണ് മൂക്ക്. കൊച്ചുറാണി പോയി എന്നു പറഞ്ഞാൽ മതി. മൂക്കും പോയി എന്നർത്ഥം, അല്ലേ?”

“അതെ.”

“അതുപോലെ മണ്ടത്തരമാണ് ‘പ്രകൃതിയും മനുഷ്യനും’ എന്നു പറയുന്നതുതന്നെ. കാരണം മനുഷ്യൻ പ്രകൃതിയുടെ ഒരു ഭാഗം മാത്രമാണ്. കൊച്ചുറാണിയുടെ ഒരു ഭാഗം മാത്രമാണ് മൂക്ക്. അതുപോലെ.”

“ഹൊ, അതൊന്നു വിശ്വസിക്കാൻ വിഷമം.” കൊച്ചുമുഹമ്മദും സമ്മതിച്ചു.

“ഒന്നോർത്തുനോക്കൂ. കോടിക്കണക്കിനു നക്ഷത്രങ്ങൾ നിറഞ്ഞ വൻപ്രപഞ്ചം. അതിലെ ഒരു ഇടത്തരം നക്ഷത്രമാണ് സൂര്യൻ. അതിൻറെ ഒരു ഇടത്തരം ഗ്രഹം മാത്രമാണ് ഭൂമി. ആ ഭൂമിയിൽത്തന്നെ കോടിക്കണക്കിന് ജന്തുക്കൾ, സസ്യങ്ങൾ. അതിലൊരു ജന്തു മാത്രമല്ലേ മനുഷ്യൻ?”

“അതെ. എന്നാലും കേമനല്ലെ അവൻ.” കൊച്ചുറാണി തർക്കിച്ചു.

“കേമൻ തന്നെ. പക്ഷേ അധികം കളിച്ചാൽ കളി കാര്യമാവും. താൻ വലിയ കേമനാണെന്ന്

"https://ml.wikisource.org/w/index.php?title=താൾ:Vayichalum_vayichalum_theeratha_pusthakam.djvu/82&oldid=172247" എന്ന താളിൽനിന്ന് ശേഖരിച്ചത്