ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

“ശരിയാണ്. അപ്പോഴോ?”

“ഓ പിടി കിട്ടി. അപ്പോൾ മാനുകളെ തിന്നു ജീവിക്കുന്ന സിംഹങ്ങളും മറ്റും പട്ടിണിയാകും.” തോമസിന് കാര്യം പിടികിട്ടി.

“അതു തന്നെ. പക്ഷെ ഇങ്ങനെ വരാതിരിക്കാനാണ് പ്രകൃതിയിൽ പുൽമേടും മാനും സിംഹവും ഒരേ കാട്ടിൽ കാണപ്പെടുന്നത്. മാനുകൾ പെരുകിയാൽ സിംഹങ്ങൾ അവയെ ഒതുക്കും. കൊന്നു തിന്ന് എണ്ണം നിയന്ത്രിച്ചു നിർത്തും. തവളയെ തിന്നുന്ന പാമ്പിൻറെയും മറ്റും കഥയും ഇതു തന്നെ!”

“ഒ, എത്ര വിദഗ്ദമായാണ് പ്രകൃതി ആ സമതുലനാവസ്ഥ നിലനിർത്തുന്നത്.”

“അതെ. പ്രകൃതിയിലെ എല്ലാ കണ്ണികളും ഇങ്ങനെ പരസ്പരം ബന്ധപ്പെട്ടാണ് കിടക്കുന്നത്. എത്രയോ കാലമായി ബന്ധപ്പെട്ടു കിടക്കുന്നു. മനുഷ്യനെന്ന കണ്ണി വളരെ താമസിച്ചാണ് പ്രകൃതിയിലുണ്ടായത്. പലപ്പോഴും, വൈകി വന്ന മനുഷ്യന് പല കണ്ണികളുടെയും പ്രാധാന്യമോ പരസ്പരബന്ധമോ അറിയാനും കഴിഞ്ഞെന്നു വരില്ല.” മാസ്റ്റർ വിവരിച്ചു.

“അതുശരിയാ. എല്ലാം നമുക്കറിയണമെന്നില്ലല്ലോ.” പ്രീതി സമ്മതിച്ചു.

“ഒരു ഉദാഹരണം കൂടി പറയാം. പണ്ട് ഒരിടത്ത് ഒരു മുക്കുവനുണ്ടായിരുന്നു. മീൻപിടുത്തം കഴിഞ്ഞയുടൻ അയാൾ വല കഴുകി ഉണക്കാനിടുമായിരുന്നു. ഒരു ദിവസം വല ഉണക്കാനിട്ടപ്പോൾ അയാളുടെ കൊച്ചുമകൻ അടുത്തെത്തി. കൈയിൽ ഒരു കത്തിയുമായാണ് മകനെത്തിയത്.”

“വല മുറിക്കാനോ മറ്റോ ആണോ മാസ്റ്റർ?

ദീപക്ക് സംശയമായി.

“അതെ. ഈ വലയ്ക്കു ഇത്രയേറെ കണ്ണികളെന്തിനാണ്.? എനിക്ക് കളിക്കാനായി കുറച്ചെണ്ണം മുറിച്ചെടുത്തോട്ടെ” എന്നാണ് മകൻറെ അപേക്ഷ. ആട്ടെ മുക്കുവൻ മകന് വലക്കണ്ണികൾ

"https://ml.wikisource.org/w/index.php?title=താൾ:Vayichalum_vayichalum_theeratha_pusthakam.djvu/85&oldid=172250" എന്ന താളിൽനിന്ന് ശേഖരിച്ചത്