ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
11


യമഭാഗം മലബാറിലെ കുടിയാന്മാൎക്കു സ്ഥിരാവകാശം കൊടുക്കേണ്ടതിനെ സംബന്ധിച്ചായിരുന്നു. 1884 ജൂലായി 30-ാം൹ മദിരാശി ഗവൎമ്മേണ്ട് ഈ കരടു ബില്ലിനെ ഹൈക്കോൎട്ടുജഡ്ജിമാരുടെ അഭിപ്രായത്തിന്നായി അയച്ചു. അന്നത്തെ ഒന്നാം ജഡ്ജിയായിരുന്ന സാർ, ചാർലസ് ടർണർ ഇവിടുത്തെ കമ്മീഷനർമാരുടെ ജോയിന്ററി റിപ്പോൎട്ടിൽ പ്രതിപാദിക്കപെട്ട സിദ്ധാന്തങ്ങളോടു പ്രായേണ സമങ്ങളായിരുന്ന, മിസ്റ്റർ ലോഗന്റേയും, സാർ, ടി. മാധവറാവു കമീഷന്റേയും, സിദ്ധാന്തങ്ങളേയും, ആ ബില്ലിലെ നിയമകല്പനങ്ങളേയും കഠിനമായി ആക്ഷേപിച്ച് ഖണ്ഡിക്കയും, അദ്ദേഹത്തിന്റെ പ്രസിദ്ധപ്പെട്ട ആ മിനുട്ടിൽ ആ സിദ്ധാന്തങ്ങളുടെ അടിസ്ഥാനങ്ങൾ ദുൎബ്ബലങ്ങളാണെന്നു ചൂണ്ടിക്കാണിക്കയും, ഇതിലെ ഒമ്പതാംവകുപ്പിൽ എടുത്തുകാണിച്ച കാലപ്പഴക്കമുള്ള റിപ്പോൎട്ടുകളുടെ പ്രാമാണ്യത്തെ ദൃഢീകരിക്കയും ചെയ്തു. സാർ, ചാർലസ് ടർണരുടെ തീരുമാനം, ജന്മിഭൂമിയുടെ പൂൎണ്ണമായ ഉടമസ്ഥതയുള്ളവനാണെന്നും, കാണക്കുടിയാനു സ്ഥിരാവകാശം കൊടുപ്പാൻ കാരണമില്ലെന്നും, ശിപാൎശി ചെയ്യപ്പെട്ടിരുന്ന നിയമനിൎമ്മാണം തീരെ അനാവശ്യമാണെന്നുമാകുന്നു. അദ്ദേഹം ബില്ലിനെ കഴിയുന്നത്ര പ്രബലമായി ആക്ഷേപിച്ചു. അദ്ദേഹത്തിന്റെ മിനിട്ടിൽ സ്ഥാപിക്കപ്പെട്ട വാദങ്ങൾ എളക്കമില്ലാത്തവയും, ഇവിടുത്തെ ജോയിന്റ് റിപ്പോൎട്ടിലുള്ള അഭിപ്രായങ്ങൾക്കും ശിപാൎശികൾക്കും പൂൎണ്ണസമാധാനങ്ങളായിരിക്കുന്നവയുമാണ്.

12. അതിന്റെ ശേഷം സാർ, മാധവറാവു അവർകളുടെ കമീഷന്റെ ബില്ലിനെ ഗവൎമ്മേണ്ടു സ്വീകരിക്കയാകട്ടെ, മിസ്റ്റർ ലോഗന്റെ ശിപാൎശികളേയോ മാധവറാവു കമീഷന്റെ അഭിപ്രായോപദേശങ്ങളേയോ അനുസരിച്ചു നിയമമുണ്ടാക്കുകയാകട്ടെ ചെയ്തില്ല.



























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Smithavp എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Vijnapanam_-_Kochi_Janmi_sabha_1914.pdf/13&oldid=172270" എന്ന താളിൽനിന്ന് ശേഖരിച്ചത്