ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
19


ക്കാർ പറഞ്ഞിട്ടുള്ളപോലെ, ഭൂമിയെ സംബന്ധിക്കുന്ന കാൎയ്യം തീൎച്ചപ്പെടുത്തുന്നതു കഴിയുന്നത്ര അന്യാധികാരപ്രവേശം ഇല്ലാത്ത വിധത്തിലാണ് വേണ്ടതെന്നും, കൊച്ചിഗവൎമ്മേണ്ട് മേലിൽ ഇതിനെപ്പറ്റി അന്വേഷിപ്പാൻ ഒരുക്കമില്ലെന്നും, ജന്മികളുടേയും കുടിയാന്മാരുടേയും കാര്യത്തിൽ പ്രവേശിക്കുന്നതല്ലെന്നും തുറന്നു പറയുന്നതായാൽ, എത്രയോ നിയമനിൎമ്മാണം കൊണ്ടുണ്ടാവുന്നതിലധികം പൊതുജനങ്ങൾക്കു മനസ്സമാധാനം ഉണ്ടാവാൻ വഴിയുണ്ടെന്നും കൂടി സഭ ബഹുമാനപൂൎവ്വം ബോധിപ്പിക്കുന്നു.

25. "പൊതുജനങ്ങളുടെ നന്മക്കായി കുടിയായ്മരീതികളെ രാജ്യാധികാരികൾ ക്രമപ്പെടുത്തുകയും, ശാസിച്ചുനടത്തുകയും വേണ്ടതാണ്. വസ്തുതനോക്കുന്നതായാൽ മലബാറിനേയും കൊച്ചി രാജ്യത്തെയും ഒഴിച്ചു ഇന്ത്യാഭൂഖണ്ഡത്തിലെങ്ങും കുടിയായ്മരീതികൾ ക്രമപ്പെടുത്തി നിയമപ്പെട്ടിരിക്കുന്നു. അതുകൊണ്ടു ഇന്ത്യയിലെ അത്യല്പമായ ഒരു ഭാഗത്തുളള കൎഷകജനങ്ങളെ മാത്രം ആ ശാസനംകൊണ്ടുള്ള ഗുണങ്ങളില്ലാതെ വെറെ നിർത്തുവാൻ കാരണം കാണുന്നില്ല" എന്നും ജോയിൻററിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നു. വിസ്തീൎണ്ണമായ ഇന്ത്യാഖണ്ഡത്തിൽ മലബാറും കൊച്ചിരാജ്യവും ഒഴികെയുള്ള ഭാഗങ്ങളിലെല്ലാം ഗവൎമ്മേണ്ട് കുടിയായ്മസംപ്രദായങ്ങളെ ക്രമപ്പെടുത്തി നിയമിച്ചിട്ടുണ്ടെന്നുള്ള സംഗതിതന്നെ, മലബാറിലും കൊച്ചിരാജ്യത്തും നിയമംകൊണ്ടു പ്രവേശിക്കാതിരിക്കുകയാണ് വേണ്ടതു എന്നുള്ളതിലേക്കു പ്രബലമായ കാരണമാകുന്നു. മുൻപറഞ്ഞിട്ടുള്ളപ്രകാരം മദിരാശിഗവൎമ്മേണ്ട് മലബാറിലെ ഭൂമിക്കാൎയ്യങ്ങളെ സംബന്ധിച്ചു നിയമമുണ്ടാക്കാൻ മനസ്സില്ലെന്നു ആലോചനപൂൎവ്വം പറഞ്ഞിട്ടുണ്ട്. അതിൻറെ കാരണം മലബാറിലെ ജന്മാവകാശവും, ഭൂമിക്കാൎയ്യങ്ങളുടെ അവസ്ഥയും മറ്റുള്ള ദിക്കുകളിലുള്ളവകളിൽനിന്നു തീരെ വ്യത്യസ്തങ്ങളാണെന്നുള്ള സംഗതിതതന്നെയാകുന്നു.
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Vijnapanam_-_Kochi_Janmi_sabha_1914.pdf/21&oldid=172279" എന്ന താളിൽനിന്ന് ശേഖരിച്ചത്