ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
6


സംബന്ധമായോ രാജനീതീസംബന്ധമായോ ഉള്ള അധികാരമില്ലാത്തതുമാകുന്നു. ലോകത്തിൽ മറ്റൊരു രാജ്യത്തും ഈ മാതിരിയുള്ള ഉടമാവകാശത്തെ മലബാറിലേക്കാൾ നല്ലവണ്ണം അറിഞ്ഞും സ്ഥിരതയോടെ പരിപാലിച്ചും വരാറില്ല. മലബാറിൽ ഭൂസ്വത്തിന്റെ രക്ഷക്കായി വേണ്ടേടത്തോളം മുൻ കരുതലുകൾ ചെയ്തിട്ടുണ്ടെന്നു രേഖകളുടെ താല്പൎയ്യത്തിൽ നിന്നു വെളിവാകുന്നു. കൈമാറ്റം ചെയ്യുന്നലഅവസരങ്ങളിലെല്ലാം ഭൂസ്വത്തിന്മേൽ കൂടുതലായ ഏൎപ്പാടുകൾ ചെയ്ത് ഭാരം ഉണ്ടാക്കാതിരിപ്പാനും ഭൂമി തീരെ മറ്റൊരുത്തന്റേതായിപ്പോകാതിരിപ്പാനും സശ്രദ്ധമായ കരുതലുകള്ചെയ്തു കാണപ്പെടുന്നു. സാധാരണയായി പാട്ടത്തിന്നു കൊടുക്കുന്നതിന്റെ അവധി മൂന്നുമുതൽ ആറുവരെ കൊല്ലങ്ങളാണ്. പറമ്പുകളെ കക്ഷിക്കാൎക്ക് വേണമെന്നു തോന്നുമ്പോൾ വീണ്ടും പരിശോധിക്കാറുണ്ട്. പറമ്പിലെ വിള വൎദ്ധിക്കുകയോ ക്ഷയിക്കയോ ചെയ്തിട്ടുണ്ടാകുവാനിടയുള്ളതുകൊണ്ടു കരണം പൊളിച്ചെഴുതുമ്പോൾ പാട്ടവും നോക്കി നിശ്ചയിക്കാറുണ്ട്. പൊളിച്ചെഴുതുമ്പോൾ പാട്ടക്കാരൻ ജന്മിക്ക് പാട്ടത്തിൽ പകുതി സൗജന്യമായി കൊടുക്കാറുണ്ട്. ജന്മക്കാരൻ പാട്ടക്കാരനെ മാറ്റുകയോ പറമ്പിനെ തിരിയേ ആവശ്യപ്പെടുകയോ ചെയ്യുന്ന പക്ഷം അയാൾ കാണവും, പലിശയും, കുഴിക്കാണവും, (അതായതു കുടിയാൻ ഉണ്ടാക്കീട്ടുള്ള ചമയങ്ങളുടെ വിലക്കു ശരിയായ പണം) മടക്കിക്കൊടുക്കണം.

മദിരാശി റവന്യൂബോൎഡ് 1803 ജനവരി 31-‌ാം-നുത്തെ അവരുടെ ജോയിന്റ റിപ്പോൎട്ടിൽ ഇങ്ങിനെ പറഞ്ഞിരിക്കുന്നു. "കാണപ്പാട്ടം അല്ലെങ്കിൽ പണയംകൊണ്ടു സിദ്ധിച്ച കുടിയായ്മാവകാശം ഈ സംഗതിയിൽ പണയം വാങ്ങുന്നാൾ, പണയം വാങ്ങുന്ന ഭൂമിയെ അനുഭവിക്കുന്നതിനായി ഒരു സംഖ്യ പണയം കൊടുക്കുന്നാൾക്കു കൊടുക്കുന്നു. കാണപ്പാട്ടാധാരത്തിലെ അവധി കഴിയുമ്പോൾ, ജന്മക്കാരൻ, തീൎച്ചപ്പെ ടുത്തുന്നപ്രകാരം





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Omana8281 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Vijnapanam_-_Kochi_Janmi_sabha_1914.pdf/8&oldid=172291" എന്ന താളിൽനിന്ന് ശേഖരിച്ചത്