ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
_ 20 _

‌ത്തേക്കു് കടക്കുന്നതു് അവൻ കണ്ടു. ആ സുഷിരം ഉടനെ അടച്ചില്ലെങ്കിൽ ഫലം എന്തായിരിക്കുമെന്നു അവൻ അവിടെനിന്നു വിചാരിച്ചു നോക്കി. പോരെങ്കിൽ അപ്രകാരമുള്ള അപകടസംഭവങ്ങളെപ്പറ്റി മുമ്പേതന്നെ ഓരോ കഥകൾ തന്റെ അച്ഛൻ പറഞ്ഞിട്ടുള്ളതു് കേൾക്കുകയും ചെയ്തിരുന്നു. ഈ വിവരം വീട്ടിൽചെന്നു പറഞ്ഞു് ആളുകളെ കൂട്ടിക്കൊണ്ടുചെല്ലുമ്പൊഴേക്കു് നേരം ഇരുട്ടിപ്പോകുമെന്നും, ദ്വാരം, അടയ്‌ക്കാൻ പാടില്ലാത്തവണ്ണം വലുതാകുമെന്നും അവൻ നിശ്ചയിച്ചു. അതിനാൽ അവൻ തന്റെ കൈകൊണ്ടുതന്നെ അതു് അടച്ചു് ക്ഷമയോടുകൂടി അവിടെ ഇരുന്നു. വഴിക്കാരാരെങ്കിലും അതിലേ ചെല്ലുമെന്നും, അപ്പോൾ അവർ വേണ്ടതു ചെയ്തുകൊള്ളുമെന്നുംആണു് അവൻകരുതിയിരുന്നതു്. നിർഭാഗ്യവശാൽ ഒരുവനും അതിലെ ചെല്ലുകയുണ്ടായില്ല. രാത്രി അധികമായി. അന്ധകാരവും തണുത്ത കാറ്റും വർദ്ധിച്ചു. ശരീരം നനഞ്ഞും വിറച്ചും അവൻ വളരെ ക്ഷീണിച്ചു. എന്നിട്ടും അവൻ തന്റെ കൈയ്യു് ദ്വാരത്തിൽനിന്നെടുക്കാതെ രാത്രി മുഴുവനും അവിടെത്തന്നെ ഇരുന്നു. നേരം വെളുത്തപ്പോൾ ഒരാൾ അതിലേ ചെന്നു. അതു മറ്റാരുമായിരുന്നില്ല. ആ കുട്ടിയുടെ അച്ഛനായിരുന്നു. അയാൾ തന്റെ പുത്രനെ തേടി പുറപ്പെട്ടിരിക്കയായിരുന്നു. ഒരു ഞരക്കം അയാളുടെ ചെവികളിൽ എത്തി അതു് എവിടെനിന്നാണെന്നു് ആ മനുഷ്യൻ സൂക്ഷിച്ചുനോക്കി. അപ്പോൽ തന്റെ മകനെ കണ്ടിട്ടു് " എന്റെ മകനേ! നീ എന്തിനാണവിടെ ഇരിക്കുന്നതു്" എന്നു് അയാൾ ചോദിച്ചു. തണുപ്പുനിമിത്തം നല്ലപോലെ സംസാരിക്കാൻ മേലായിരുന്നെങ്കിലും "അച്ഛാ! ഈ സ്ഥലം മുങ്ങിപ്പോകാതെ ഇരിക്കുവാൻ ഞാൻ വെള്ളത്തിന്റെ കയറ്റത്തെ തടുത്തുകൊണ്ടിരിക്കയാണു്" എന്നു അവൻ ഉത്തരം പറഞ്ഞു. അയാൾ അത്യന്തം അപകടകരമായിരുന്ന ആ ദ്വാരം അടച്ചിട്ടു് അവനെ കൂട്ടിക്കൊണ്ടു് സ്വഗൃഹത്തിലേക്കു മടങ്ങി.






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Vishishta_Krithyangal_1914.pdf/22&oldid=172307" എന്ന താളിൽനിന്ന് ശേഖരിച്ചത്