ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അഞ്ചാമദ്ധ്യായം

ക്കും. ഇവറ്റിൽവെച്ചു ശൂന്യവും മുപ്പത്തഞ്ചും ഗുണകാരം; അഞ്ചും നാല്പതും ഫലം. ഇവറ്റിന്നു ഹാരഭാജ്യങ്ങളാകുന്നവ ഒന്നും രണ്ടും പതിനഞ്ചും പതിനേഴും. അവിടെ ഒന്നും പതിനഞ്ചും ഹാരം, രണ്ടും പതിനേഴും ഭാജ്യം. അവിടെ നടേ ഭാജ്യശേഷം രണ്ടിനെ ശൂന്യത്തെ ക്കൊണ്ടു ഗുണിച്ചതു ശൂന്യം. അതിൽ ????? ഹാരശേഷം ഒന്നിനെക്കൊണ്ടു ഹരിച്ച ഫലം അഞ്ചു്. പിന്നെ രണ്ടാമതു ഭാജ്യശേഷം രണ്ടിനെത്തന്നെ മുപ്പത്തഞ്ചിൽ ഗുണിച്ചു് അഞ്ചുകൂട്ടി പതിനഞ്ചിൽ ഹരിപ്പൂ. ഫലം അഞ്ചു്. പിന്നെ മൂന്നാമത് പതിനേഴിനെ മുപ്പത്തിഅഞ്ചിൽ ഗുണിച്ച് അഞ്ചുകൂട്ടി പതിനഞ്ചിൽ ഹരിപ്പൂ. ഫലം നാല്പതു്. ഇങ്ങനെ ഇരുപുറത്തെ ഗുണകാരങ്ങളെക്കുറിച്ചു നടുവിലേതു ഫലമാം. ഈവണ്ണമേ തന്റെ കീഴും മേലുമുള്ള ഫലങ്ങളെ കുറിച്ചു നടുവിലിരിക്കുന്നതു താൻ ഗുണകാരമാം. ഈവണ്ണം ഭാജ്യഹാരങ്ങളും തൻറെ തൻറെ ഇരുപുറത്തേതിനെക്കുറിച്ചും ഭാജ്യഹാരങ്ങളാം$. പിന്നെ മുപ്പത്തഞ്ചിനെ പതിനഞ്ചിൽ ഹരിച്ചശേഷം അഞ്ചു ഗുണകാരമാകിലുമാം. നാല്പതിനെ പതിനേഴിൽ ഹരിച്ച ശേഷം ആറു ഫലമാകിലുമാം. ഇതിന്നു തക്ഷണമെന്നു പേർ†. ഇങ്ങനെ ഇഷ്ടക്ഷേപത്തിങ്കലെ ഗുണലബ്ധികൾ ഉണ്ടാക്കുംപ്രകാരം

"https://ml.wikisource.org/w/index.php?title=താൾ:Yukthibhasa.djvu/100&oldid=172422" എന്ന താളിൽനിന്ന് ശേഖരിച്ചത്