ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
രണ്ടാമദ്ധ്യായം] [യുക്തിഭാഷാ


                        'ആറാമദ്ധ്യായം'

പരിധിവ്യാസപ്രകരണം'

അനന്തരം ഒരു സമ ചതുരശ്രക്ഷേത്രത്തെ കോൽ വിരൽ എന്നു തുടങ്ങി നീളത്തെഅളക്കുന്ന മാനങ്ങളാൽ ഒന്നു കല്പിച്ച് കൊണ്ട് എത്ര എന്നു കല്പിച്ച് അതി്ന്റെ ഒരു ബാഹു വ്യാസമാകുമ്പോൾ വൃുത്തമെത്രമാനമെന്നറിയും പ്രകാരത്തെ ചൊല്ലുന്നു.

   അവിടെ ഭുജാവർഗ്ഗവും കോടിവർഗ്ഗവും കൂടിയാൽ കർണ്ണവർഗ്ഗമാകും എന്നതിനെ ചൊല്ലുന്നു. ഇവിടെ യാതൊന്നിന്റെ

വർഗ്ഗമാകുന്ന ഒരു സമചതുരശ്രക്ഷേത്രത്തിങ്കൽ താൻ ദീർഘചതുരശ്രക്ഷേത്രത്തിങ്കൽ താൻ ഒരു കോണിങ്കുന്നു ക്ഷേത്രത്തിന്റെ നടുവേ മറ്റേ കോണിങ്കൽ ചൊല്ലുന്ന സൂത്രം കർണ്ണമാകുന്നത്.ഇവിടെ ഒരു ചതുരശ്രത്തിനു രണ്ടു പാർശ്വവും കോടി തുല്യമായിനീണ്ടിട്ടിരിപ്പൂ , രണ്ടു തലയും ഭുജാതുല്യമായി ഇടം കാത്തിരിപ്പൂ .ഇങ്ങനെ ഇവിടെ കല്പിക്കുന്നു.ഈ ക്ഷേത്രത്തിന്റെ കർണ്ണമെത്ര എന്ന് അറിയുന്നത്.

 ഇവിടെ കോടി തുല്യമായിട്ട് ഒരു സമചതുരശ്രമുണ്ടാക്കൂ , ഭുജം തുല്യമായിട്ടും ഇങ്ങനെ രണ്ടു സമചതുരക്ഷേത്രങ്ങളെ

ഉണ്ടാക്കൂ.. പിന്നെ ഭുജാചതുരശ്രം വടക്കേപുറത്ത് , കോടിചതുരശ്രം തെക്കേപുറത്ത് , രണ്ടിന്റേയും കിഴക്കേ പാർശ്വം ഒരു സൂത്രത്തിങ്കൽ വരുമാറുതങ്ങളിൽ ചേർപ്പുഭുജേടെ തെക്കേ പാർശ്വം ഭുജാപാർശ്വം കഴിഞ്ഞിട്ടുംപടിഞ്ഞാറോട്ട് ഒട്ടു ശേഷിക്കും ഭുജേടെ വടക്കു കിഴക്കു കോണിക്കുന്നു.തെക്കോട്ടു കോടിയോളം അളപ്പൂ.അവിടെ ഒരു ബിന്ദു വിടു.ഇവിടന്നു തെക്കടം നീളം ഭുജയോളമുണ്ടായിരിക്കും പിന്നെ ബിന്ദുവിങ്കൾ നിന്ന് കോടീടെ തെക്കുപടിഞ്ഞാറെ കോണോളവും ഭുജേടെ വടക്കു പടിഞാഞാറെ കോണോളവുമുളളരേഖാമാർഗ്ഗേണ പെളിപ്പ് , കോണിങ്കൽ രണ്ടിങ്കലും കാത്തൊന്നു വേർപിടാതെഇരിപ്പൂ. പിന്നെ ബിന്ദുവിങ്കന്നു ചെറിയരണ്ടുവെളിയും വേർപെടുത്തി ബിന്ദുവിങ്കൽ കൂടിയിരുന്നരേഖാഗ്രങ്ങൾ രണ്ടും തങ്ങളിൽ കോടീടെ വടക്കു പടി

"https://ml.wikisource.org/w/index.php?title=താൾ:Yukthibhasa.djvu/105&oldid=202330" എന്ന താളിൽനിന്ന് ശേഖരിച്ചത്