ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൨൬൬‍
യുക്തിഭാഷ


ലന്തരിക്കുന്നപക്ഷം ഈവണ്ണം. ഇവിടെ ത്ര്യശ്രഭുജകൾ തങ്ങളിൽ ഉള്ള വൎഗ്ഗാന്തരവും ആബാധകൾ തങ്ങളിലുള്ള വൎഗ്ഗാന്തരവും ഒന്നേ ആകയാൽ, ഭുജായോഗത്തെ ഭുജാന്തരംകൊണ്ട് ഗുണിച്ചാലും ആബാധായോഗത്തെ ആബാധാന്തരംകൊണ്ട് ഗുണിച്ചാലും തുല്യമായിട്ടുവരും എന്നും വരും, യോഗാന്തരാഘാതം വൎഗ്ഗാന്തരമാകയാൽ. ഇങ്ങനെ രണ്ടു ഘാതങ്ങളും തുല്യങ്ങളാകയാൽ, ഈ നാലു രാശികളിലും കൂടീട്ടു പ്രമാണേച്ഛാതൽഫലങ്ങൾ എന്നപോലെ ഒരു സംബന്ധത്തെ കല്പിക്കാം. അവിടെ പ്രമാണഫലവും ഇച്ഛയും ഉള്ള ഘാതവും ഇച്ഛാഫലവും പ്രമാണവുമുള്ള ഘാതവും ഒന്നേ അത്രെ എന്ന് സിദ്ധമെല്ലോ. എന്നാൽ ഭുജായോഗത്തെ പ്രമാണം എന്നപോലെ കല്പിക്കുമ്പോൾ, ആബാധാന്തരം പ്രമാണഫലം, അബാധായോഗം ഇച്ഛാ, ഭുജാന്തരം ഇച്ഛാഫലം, എന്നപോലെ ഇരിക്കും. ഇവ്വണ്ണമിവറ്റിന്റെ വൎഗ്ഗങ്ങൾ തങ്ങളിലും വൎഗ്ഗാന്തരങ്ങൾ തങ്ങളിലും സംബന്ധമുണ്ടായിട്ടിരിക്കും. ഇവിടെ ഭുജായോഗത്തേക്കാൾ ആബാധായോഗം എത്ര കുറയും ആബാധാന്തരത്തേക്കാൾ ഭുജാന്തരം അത്ര കുറഞ്ഞിരിക്കുമെന്ന് നിയതം. ഇവറ്റിന്റെ അൎദ്ധങ്ങൾക്കുമിവ്വണ്ണംതന്നെ സംബന്ധം. അൎദ്ധങ്ങളുടെ വൎഗ്ഗങ്ങൾക്കും ഇങ്ങനെതന്നെ സംബന്ധം. ഇവിടെ ഭുജായോഗാൎദ്ധവൎഗ്ഗത്തിൽ പാതി ആബാധായോഗാൎദ്ധവൎഗ്ഗമെങ്കിൽ ആബാധാന്തരാൎദ്ധവൎഗ്ഗത്തിൽ പാതിയായിട്ടിരിക്കും ഭുജാന്തരാൎദ്ധവൎഗ്ഗം. ഇവ്വണ്ണംതന്നെ യോഗാൎദ്ധങ്ങളുടെ വൎഗ്ഗാന്തരവും അന്തരാൎദ്ധങ്ങളുടെ വൎഗ്ഗാന്തരവും തങ്ങളിലുള്ള സംബന്ധം. എന്നാൽ ഇവിടെ ഇങ്ങനെത്തൊരു ത്രൈരാശികത്തെ കല്പിക്കാം. ആബാധായോഗാൎദ്ധവൎഗ്ഗം പ്രമാണം, ഭുജാന്തരാൎദ്ധവൎഗ്ഗം പ്രമാണഫലം, ഭുജായോഗാൎദ്ധവും ആബാധായോഗാൎദ്ധവും ഇവ രണ്ടിന്റേയും വൎഗ്ഗാന്തരം ഇച്ഛാ. പിന്നെ ആബാധാന്തരാൎദ്ധവും ഭുജാന്തരാൎദ്ധവും ഇവ രണ്ടിന്റേയും വൎഗ്ഗാന്തരം ഇച്ഛാഫലം. ഈ ഇച്ഛാഫലം ഇവിടെ ലംബവൎഗ്ഗത്തിൽ ഏറുന്ന അംശമാകുന്നത്. ആകയാൽ ഇഗ്ഗുണഹാരങ്ങളെക്കൊണ്ടുതന്നെ ഭൂമ്യൎദ്ധവൎഗ്ഗത്തിങ്കന്ന് ഉണ്ടാകുന്ന ഫലം ഭൂമ്യൎദ്ധവൎഗ്ഗത്തിൽ കുറയേണ്ടുവതു്. ഇവിടെ ഭൂമ്യൎദ്ധവൎഗ്ഗം ഗുണ്യം, ഭുജാന്തരാൎദ്ധവൎഗ്ഗം ഗുണകാരം, ആബാധായോഗാൎദ്ധവൎഗ്ഗം ഹാരകം. എന്നിട്ട് ഇവിടെ ഗുണ്യവും ഹാരകവും ഒന്നേ ആകയാൽ ഗുണകാരവും ഫലവും ഒന്നേ ആയിട്ടിരിക്കും. അത് ഭുജാന്തരാൎദ്ധവൎഗ്ഗം. എന്നിട്ട് ഭുജാന്തരാൎദ്ധവൎഗ്ഗം ഭൂമ്യൎദ്ധവൎഗ്ഗത്തിങ്കന്ന് പോകേണ്ടുവതു്. ഇങ്ങനെ ഇരിക്കുന്ന ഭൂമ്യൎദ്ധവൎഗ്ഗം കൊണ്ട് അന്തരാൎദ്ധവൎഗ്ഗാന്തരം കൂടി ഇരിക്കുന്ന ലംബവൎഗ്ഗത്തെ

"https://ml.wikisource.org/w/index.php?title=താൾ:Yukthibhasa.djvu/295&oldid=172446" എന്ന താളിൽനിന്ന് ശേഖരിച്ചത്