ഏഴാമദ്ധ്യായം ] | [ ൨൬൭ |
ഗുണിച്ചാൽ ത്ര്യശ്രക്ഷേത്രഫലവൎഗ്ഗം ഉണ്ടാകുന്നൂ. ഇവിടെ ഭുജാന്തരാൎദ്ധവൎഗ്ഗം കുറഞ്ഞ ഭൂമ്യൎദ്ധവൎഗ്ഗം ഉണ്ടാകുന്നൂ. പിന്നെ സൎവദോൎയ്യുതിദളങ്ങൾ രണ്ടിങ്കൽ നിന്ന് ഓരോ ത്ര്യശ്രഭുജകൾ വാങ്ങിയ ശേഷങ്ങൾ രണ്ടിൽ വെച്ച് ചെറിയ ഭുജയെ കളഞ്ഞ ശേഷത്തിങ്കൽ ഭുജാന്തരാൎദ്ധം കൂടിയ ഭൂമ്യൎദ്ധം ഉണ്ടായിരിക്കും. വലിയ ഭുജയെ കളഞ്ഞ സൎവദോൎയ്യുതിദളത്തിങ്കൽ ഭുജാന്തരാൎദ്ധം കുറഞ്ഞിട്ടും ഏറീട്ടും ഇരിക്കുന്ന ഭൂമ്യൎദ്ധങ്ങൾ രണ്ടും തങ്ങളിൽ ഗുണിച്ചതു ഭുജാന്തരാൎദ്ധവൎഗ്ഗം കുറഞ്ഞ ഭൂമ്യൎദ്ധവൎഗ്ഗമായിട്ടിരിക്കും.
"ഇഷ്ടോനയുഗ്രാശിവധ: കൃതിസ്സ്യാ
ദിഷ്ടസ്യ വൎഗ്ഗേണ സമന്വിതോ വാ "||
എന്ന ന്യായം കൊണ്ടു വരുമതു്. അവിടെ അന്തരാൎദ്ധവൎഗ്ഗാന്തരം കൂടിയിരിക്കുന്ന ലംബവൎഗ്ഗത്തിങ്കന്ന് അന്തരാൎദ്ധവൎഗ്ഗാന്തരത്തെ വേറെയാക്കുവാൻ യാതൊന്ന് ഗുണഹാരങ്ങളായത് അതു തന്നെ കേവലഭൂമ്യൎദ്ധവൎഗ്ഗത്തിന്നു ഗുണഹാരങ്ങളാകേണ്ടുവത് , കേവല ലംബവൎഗ്ഗത്തിങ്കലെ ഗുണഹാരങ്ങളെ അല്ല. യാതൊരുപ്രകാരം മൂന്നിനെക്കൊണ്ട് അഞ്ചിനെ ഗുണിക്കേണ്ടുമ്പോൾ തന്നിലെ അഞ്ചൊന്നു കൂടിയിരിക്കുന്ന ആറിനെ ഗുണിക്കുന്നൂതാകിൽ മൂന്നാകന്ന ഗുണകാരത്തിങ്കന്നു തൈഇൽ ആറൊന്നു പോയിരിക്കുന്ന രണ്ടരയെക്കൊണ്ടു ഗുണിക്കേണ്ടൂ , ഇവ്വണ്ണമിവിടേയും കേവലഭൂമ്യൎദ്ധവൎഗ്ഗത്തിങ്കന്നു കളയേണ്ടുന്ന ഫലത്തെ വരുത്തേണ്ടൂ. എന്നാൽ സൎവദോൎയ്യുതിദളം എന്ന ന്യായം കൊണ്ടു വരുത്തുന്ന ത്രിഭുജക്ഷേത്ര വൎഗ്ഗം സൂക്ഷ്മമെത്രേ എന്നു വന്നു