ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൬] [യുക്തിഭാഷാ


ള്ള നിയമം വേണ്ടാ, സംഖ്യകൾ കലരുകയില്ല അപ്പോൾ, എന്നിട്ടു് ഗുണ്യത്തെ എന്നവണ്ണം ഗുണകാരത്തെ ഖണ്ഡിച്ചു ഗുണിക്കിലുമാം. അവിടെ ഗുണകാരത്തിന്നു മൂന്നുസ്ഥാനം എന്നിരിപ്പൂ, ഇരുന്നൂറ്റി മുപ്പത്തിനാലു് എന്നിരിപ്പൂ സംഖ്യ. അതിനെ ഖണ്ഡിപ്പൂ മൂന്നായിട്ടു്. അവിടെ ഒന്നു് ഇരുന്നൂറു്, ഒന്നു മുപ്പതു്, ഒന്നു നാലു് ഇങ്ങനെ മൂന്നു ഗുണകാരം എന്നു കല്പിപ്പൂ. പിന്നെ ഗുണ്യത്തെ മുഴുവനേ മൂന്നേടത്തു വെച്ചു് ഇവ ഓരോന്നിനെക്കൊണ്ടു ഗുണിപ്പൂ. പിന്നെ സ്ഥാനം പകരാതെ തങ്ങളിൽ കൂട്ടൂ. ഇതും മുമ്പിലെപ്പോലെ ഗുണിച്ചൂതായി വരും. അവിടെ ഇരുന്നൂറ്റിൽ ആവൎത്തിച്ചതു് ഒന്നു്, മുപ്പത്തിൽ ആവൎത്തിച്ചതു വേറെ ഒന്നു്, നാലിലാവൎത്തിച്ചതു വേറെ ഒന്നു്. പിന്നെ ഇവ ഒക്ക കൂടുമ്പോൾ ഇരുന്നൂറ്റിമുപ്പത്തിനാലിൽ ഗുണിച്ചതായിട്ടുവരും.

അനന്തരം സ്ഥാനനിയമംകൂടാതെ മറ്റൊരുപ്രകാരം സംഖ്യകളെക്കൊണ്ടു പെരുക്കിലുമാം. അവിടെ ഒന്നു നൂറ്റൊരുപതു്, ഒന്നു നൂറ്റിരുപത്തിനാലു് ഇങ്ങനെ താൻ ഖണ്ഡിപ്പൂ. ഇവ്വണ്ണം ഗുണ്യ

"https://ml.wikisource.org/w/index.php?title=താൾ:Yukthibhasa.djvu/39&oldid=172457" എന്ന താളിൽനിന്ന് ശേഖരിച്ചത്