ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഒന്നാമദ്ധ്യായം] [൯


രശ്രക്ഷേത്രത്തിന്റെ ഒരു കോണിൽനിന്നു തുടങ്ങി ക്ഷേത്രമദ്ധ്യേകൂടി മറ്റെ കോണിൽ സ്പൎശിക്കുന്ന സൂത്രം കൎണ്ണമാകുന്നതു്. ഇതിന്നു ഘാതക്ഷേത്രമെന്നുപേർ. ഘാതമെന്നും സംവൎഗ്ഗമെന്നും ഗുണനത്തിന്നുപേർ. പിന്നെ വൎഗ്ഗത്തേയും ക്ഷേത്രരൂപേണ കല്പിക്കാം. അവിടെ വൎഗ്ഗക്ഷേത്രമെങ്കിൽ സമചതുരശ്രമായിട്ടേ ഇരിക്കുമത്രെ എന്നു നിയതം. ഇങ്ങനെ സാമാന്യഗുണനം.

ഗുണനത്തിങ്കൽ ചില വിശേഷങ്ങൾ

അനന്തരം ഗുണ്യത്തിങ്കത്താൻ ഗുണകാരത്തിങ്കത്താൻ ഒരിഷ്ടസംഖ്യകൂട്ടിത്താൻ കളഞ്ഞുതാൻ ഇരിക്കുന്നവറ്റെ തങ്ങളിൽ ഗുണിച്ചുവെങ്കിൽ കേവലങ്ങളാകുന്ന ഗുണഗുണ്യങ്ങളുടെ ഘാതത്തിങ്കന്നു് എത്ര ഏറിതാൻ കുറഞ്ഞുതാൻ ഇരിക്കുന്നു ഈ ഘാതം എന്നതിനെ അറിയുംപ്രകാരം. ഇവിടെ ഗുണഗുണ്യങ്ങളിൽവെച്ചു ചെറിയത്തിങ്കന്നു് ഒരിഷ്ടസംഖ്യയെ കളഞ്ഞിട്ടു ശേഷത്തെക്കൊണ്ടു വലിയതിനെ ഗുണിപ്പൂതാകിൽ ആ ക്ഷേത്രം അത്ര ഇടം കുറഞ്ഞിരിക്കും. ഇഷ്ടം എത്ര സംഖ്യ അത്ര വരി കുറഞ്ഞിരിക്കും. ആകയാൽ ആ ഇഷ്ടത്തെക്കൊണ്ടു ഗുണിച്ച വലിയതിനെ കൂട്ടേണം. എന്നാൽ തികയും വരി. ഇഷ്ടസംഖ്യ കൂട്ടീട്ടു് എങ്കിൽ അത്ര വരി ഏറി. എന്നിട്ടു് ഇഷ്ടംകൊണ്ടു ഗുണിച്ച വലിയതിനെ കളയേണം. എന്നാൽ തികയും വരി. ഇഷ്ടസംഖ്യയെ കൂട്ടീട്ടു് എങ്കിൽ അത്ര വരി ഏറി എന്നിട്ടു്. ഈവണ്ണം വലിയത്തിങ്കന്നു് ഒരിഷ്ടസംഖ്യയേ കളകതാൻ കൂട്ടുകതാൻ ചെയ്തിട്ടു് ഗുണിപ്പൂതാകിൽ ഇഷ്ടത്തെക്കൊണ്ടു ചെറിയതിനെ ഗുണിച്ചിട്ടു കൂട്ടുകതാനു കളകതാൻ ചെയ്യേണം എന്നതു വിശേഷമല്ല.

"https://ml.wikisource.org/w/index.php?title=താൾ:Yukthibhasa.djvu/42&oldid=172463" എന്ന താളിൽനിന്ന് ശേഖരിച്ചത്