ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൦] [യുക്തിഭാഷാ



അനന്തരം ഗുണഗുണ്യങ്ങളിൽ ചെറിയതിൽ വലിയൊരിഷ്ടം കൂട്ടൂ; വലിയതിങ്കന്നു ചെറിയൊരിഷ്ടം കളയൂ, പിന്നെ ഇവ തങ്ങളിൽ ഗുണിച്ചൂവെങ്കിൽ അവിടെയെത്രകൂട്ടി അത്ര വരി ഏറിപ്പോയി. എത്രയുണ്ടു മറ്റേതിങ്കന്നു കളഞ്ഞതു് അത്രച്ച വരിയിലെ ഖണ്ഡസംഖ്യയും കുറഞ്ഞുംപോയി. ഇങ്ങനെ ഇരിപ്പൊന്നു് അക്ഷേത്രം. അവിടെ വലിയ ഗുണ്യത്തിങ്കന്നു കുറഞ്ഞൊരു സംഖ്യ കളഞ്ഞതു്, ചെറിയ ഗുണകാരത്തിങ്കൽ ഏറിയസംഖ്യ കൂട്ടിയതു് എന്നു കല്പിക്കുമ്പോൾ ഇഷ്ടം പോയഗുണ്യത്തോളന്നീളമുള്ള വരികൾ ഏറിയതു്. അവിടെ പിന്നേയും ഗുണകാരത്തിങ്കലെ ഇഷ്ടത്തോളം വരികൾ ഏറി. എന്നിട്ടു ഗുണകാരത്തിങ്കൽ കൂട്ടിയ ഇഷ്ടത്തെക്കൊണ്ടു ഇഷ്ടം പോയഗുണ്യത്തെ ഗുണിച്ചിട്ടുള്ളതു് ഈ ക്ഷേത്രത്തിങ്കന്നു കളയേണം. പിന്നെ ഗുണ്യത്തിങ്കലെ ഇഷ്ടത്തോളം വിലങ്ങുള്ള വരികൾ കൂട്ടേണ്ടുവതു്. ആകയാൽ കേവലഗുണകാരത്തെ ഗുണ്യത്തിങ്കലെ ഇഷ്ടത്തെക്കൊണ്ടു ഗുണിച്ചു കൂട്ടേണ്ടൂ, എന്നിങ്ങനെ സ്ഥിതമിതു്. ഈവണ്ണം ഗുണഗുണ്യ

"https://ml.wikisource.org/w/index.php?title=താൾ:Yukthibhasa.djvu/43&oldid=172464" എന്ന താളിൽനിന്ന് ശേഖരിച്ചത്