ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഒന്നാമദ്ധ്യായം] [൧൩


ഈവണ്ണം ഫലത്തെ കളയുന്നതാകിൽ അവിടെ ക്ഷേത്രഫലം എഴുവരിയായിരിക്കും. അവിടെ ഏഴിൽ ഹരിച്ചിട്ടു വരിയിലെ ഖണ്ഡസംഖ്യ ഉണ്ടാക്കേണ്ടൂ. ആകയാൽ അവിടെ ഫലഗുണകാരമാകുന്ന അഞ്ചിനെ കളകവേണ്ടതു പന്ത്രണ്ടിങ്കന്നു്. അതു പിന്നെയ്ക്കു ഹാരമാകുന്നതെന്നും വരും. ഗുണകാരം ഫലത്തിന്റേതു നടേത്തെ അഞ്ചു തന്നെയത്രെതാനും രണ്ടേടത്തും. എന്നിങ്ങനെ ഇപ്രകാരങ്ങളെല്ലാറ്റേയും അറിയുന്ന ഈ ഘാതത്തെ ക്ഷേത്രഫലമാക്കീട്ടു നിരൂപിക്കുമ്പോൾ അറിയുന്നേടത്തേയ്ക്കു് എളുപ്പമുണ്ടു്.

"https://ml.wikisource.org/w/index.php?title=താൾ:Yukthibhasa.djvu/46&oldid=172467" എന്ന താളിൽനിന്ന് ശേഖരിച്ചത്