ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൪] | [യുക്തിഭാഷാ |
പിന്നെ പന്ത്രണ്ടു ഗുണകാരകമാകുന്നേടത്തു് അപ്പന്ത്രണ്ടിനെ നാലിൽ ഹരിച്ചാൽ അപ്ഫലം മൂന്നു്. ആ മൂന്നിനെക്കൊണ്ടു ഗുണിപ്പൂ ഗുണ്യത്തെ. പിന്നെ അഗ്ഗുണിച്ചിരിക്കുന്നതിനെ നാലാകുന്ന ഹാരകം കൊണ്ടും ഗുണിപ്പൂ. അപ്പോൾ അതു പന്ത്രണ്ടിൽ ഗുണിച്ചതായി വരും. അവിടെ നടേ ഗുണ്യത്തെ മൂന്നിൽ ഗുണിക്കുമ്പോൾ ഗുണ്യം മൂന്നുവരിയായിട്ടുണ്ടാവും. പിന്നെ അതിനെ നാലിൽ ഗുണിക്കുമ്പോൾ മുമ്മൂന്നുവരിയായിട്ടുണ്ടാകും, നാലേടത്തു്. അപ്പോൾ പന്ത്രണ്ടുവരി ഉണ്ടാകും. ആകയാൽ ഗുണഗുണ്യങ്ങളിൽവെച്ചു് ഒന്നിനെ ഏതാനും ഒരു ഹാരകംകൊണ്ടു ഹരിച്ചാൽ മുടിയുമെങ്കിൽ ഈ ഹാരകം കൊണ്ടു ഗുണഗുണ്യങ്ങളിൽ മറ്റേതിനെ ഗുണിപ്പൂ. പിന്നെ ഗുണിച്ചതിനെതന്നെ ഹരിച്ച ഫലത്തെക്കൊണ്ടും ഗുണിപ്പൂ. അപ്പോൾ ഇഷ്ടഗുണഗുണ്യങ്ങൾ തങ്ങളിൽ ഗുണിച്ചൂതായിട്ടു വരും. ഇങ്ങനെ പലപ്രകാരത്തിലുള്ള ഗുണനത്തെ ചൊല്ലീതായി.