ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൧൬] [യുക്തിഭാഷാ


പിന്നെ ഗുണഗുണ്യങ്ങൾക്കു സ്ഥാനം തുല്യമാകയാൽ വൎഗ്ഗ്യസ്ഥാനത്തെ ഇരട്ടിച്ചതിൽ ഒന്നു കുറഞ്ഞതു് ഒരു ഓജസ്ഥാനമായിട്ടായിരിക്കും. ആകയാൽ അന്ത്യത്തെ അന്ത്യംകൊണ്ടു ഗുണിച്ചതു് ഒരു ഓജസ്ഥാനത്തു വരും. അന്ത്യത്തെ ഉപാന്ത്യംകൊണ്ടു ഗുണിച്ചതു് അതിനടുത്തു കീഴെ യുഗ്മസ്ഥാനത്തിങ്കൽ, ഉപാന്ത്യത്തെ അന്ത്യംകൊണ്ടു ഗുണിച്ചതും ആ സ്ഥാനത്തുതന്നെ വരും. പിന്നെ ഉപാന്ത്യത്തെ ഉപാന്ത്യംകൊണ്ടു ഗുണിച്ചതു് അതിനു കീഴെ ഓജസ്ഥാനത്തിങ്കൽ. ഇങ്ങനെ തുല്യസ്ഥാനങ്ങൾ തങ്ങളിൽ ഗുണിച്ചതിന്നു് ഓജസ്ഥാനമാകുന്നതു്. അതുല്യസ്ഥാനങ്ങൾ തങ്ങളിൽ ഗുണിച്ചതിന്നു യുഗ്മം. ആകയാൽ അന്ത്യസ്ഥാനത്തിന്റെ വൎഗ്ഗത്തെ നടേ ഒരിടത്തു വെയ്പൂ. പിന്നെ വൎഗ്ഗത്തിങ്കൽ വൎഗ്ഗ്യത്തിന്റെ എല്ലാസ്ഥാനത്തേയും എല്ലാസ്ഥാനകൊണ്ടും ഗുണിക്കേണ്ടുകയാൽ തുല്യസ്ഥാനഘാതത്തിന്നു വൎഗ്ഗമെന്നും അതുല്യസ്ഥാനങ്ങൾ തങ്ങളിൽ ഗുണിച്ചതിന്നു ഘാതമെന്നും പേർ. എന്നിട്ടുപറയുന്നൂ ഒറ്റപ്പെട്ടതിന്നു് ഓജമെന്നും ഇരട്ടപ്പെട്ടതിന്നു യുഗ്മമെന്നും പേർ. ഒട്ടുസംഖ്യ കൂട്ടിയതിന്നു രാശി എന്നും പേർ. അവിടെ അന്ത്യവർഗ്ഗംവെച്ചു് അനന്തരം ഗുണ്യത്തിന്റെ അന്ത്യവും ഗുണകാരത്തിന്റെ ഉപാന്ത്യവും പിന്നെ ഗുണ്യത്തിന്റെ ഉപാന്ത്യവും ഗുണകാരത്തിന്റെ അന്ത്യവും തങ്ങളിൽ ഗുണിച്ചാൽ സ്ഥാനവും സംഖ്യയും ഒന്നു് ആകയാൽ അന്ത്യസ്ഥാനത്തെ ഇരട്ടിച്ചു് ഉപാന്ത്യസ്ഥാനത്തെ ഗുണിച്ചു് ഉപാന്ത്യസ്ഥാനത്തിന്നു നേരേ വെയ്പൂ. അന്ത്യസ്ഥാനത്തിന്റെ വൎഗ്ഗത്തെ വെച്ചതിനടുത്തു കീഴെയിരിക്കുമതു്. പിന്നെ ഈവണ്ണംതന്നെ ഇരട്ടിച്ച അന്ത്യത്തെക്കൊണ്ടു ഗുണിച്ച ഉപാന്ത്യത്തിന്നു കീഴെസ്സംഖ്യകൾ എല്ലാറ്റേയും അതതിനു നേരെ കീഴെ വെയ്പൂ. പിന്നെ അന്ത്യസ്ഥാനത്തെ കളയാം. ഗുണ്യാന്തംകൊണ്ടും ഗുണകാരാന്ത്യംകൊണ്ടും ഗുണിക്കേണ്ടുവതു് ഒക്ക കഴിഞ്ഞു, എന്നിട്ടു്. പിന്നെ ഉപാന്ത്യാദി സ്ഥാനങ്ങളെ ഒക്ക ഒരു സ്ഥാനം കിഴിച്ചിട്ടു വെയ്പൂ. അപ്പോൾ മുമ്പിൽ അന്ത്യസ്ഥാനത്തിന്റെ വൎഗ്ഗത്തെ യാതൊരിടത്തുവെച്ചൂ അതിങ്കന്നു് അടുത്തു കീഴേതിന്നു നേരെ കീഴെ ഇരിക്കും. അവിടെത്തന്നെ ഉപാന്ത്യസ്ഥാനത്തിന്റെ വൎഗ്ഗത്തെ കൂട്ടൂ. പിന്നെ ഉപാന്ത്യസ്ഥാനത്തെ ഇരട്ടിച്ചതിനെക്കൊണ്ടു് അതിനു കീഴെസ്ഥാനങ്ങളെ ഗുണിച്ചു് അതതിന്നു നേരെ കൂട്ടൂ. പിന്നെ ഉപാന്ത്യത്തെ കളവൂ. പിന്നെ ഒരു സ്ഥാനം കിഴിച്ചു് ഉപാന്ത്യത്തിന്നു കീഴെ സ്ഥാനത്തിൻറെ വൎഗ്ഗം കൂട്ടൂ. പിന്നെ ഇതിനെ

"https://ml.wikisource.org/w/index.php?title=താൾ:Yukthibhasa.djvu/49&oldid=172470" എന്ന താളിൽനിന്ന് ശേഖരിച്ചത്