ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൦] [യുക്തിഭാഷാ


അനന്തരം ഖണ്ഡഘാതത്തെ നാലിൽ ഗുണിച്ചിട്ടു് അതിൽ ഖണ്ഡാന്തരവൎഗ്ഗവും കൂട്ടൂ. എന്നാലും ഈ വൎഗ്ഗമുണ്ടാകും. ഇതിൻപ്രകാരം ഇവിടെ ഘാതക്ഷേത്രമാകുന്നതു വലിയ ഖണ്ഡത്തോളം നീളവും ചെറിയ ഖണ്ഡത്തോളമിടവും ഉണ്ടായിരിക്കും. ഇതിങ്കൽ ഒരു കൎണ്ണരേഖയും വരപ്പൂ. ഇങ്ങനെ നാലുള്ള ഇവറ്റെക്കൊണ്ടു വൎഗ്ഗക്ഷേത്രമുണ്ടാക്കും പ്രകാരം. ഈ ഘാതക്ഷേത്രത്തിൽ ഒന്നിനെ വൎഗ്ഗക്ഷേത്രത്തിന്റെ ഈശകോണിൽനിന്നു തുടങ്ങി തെക്കോട്ടു വെയ്പൂ. പിന്നെ ഒന്നിനെ ഇതിന്റെ അഗ്നികോണിൽനിന്നു പടിഞ്ഞാറോട്ടു്. പിന്നെ നിരൃതികോണിങ്കന്നു വടക്കോട്ടു്. പിന്നെ വായുകോണിങ്കന്നു കിഴക്കോട്ടു്. ഇങ്ങനെവെച്ചാൽ ക്ഷേത്രമദ്ധ്യത്തിൽ ഖണ്ഡാന്തരവൎഗ്ഗത്തോളം പോരാതെയിരിക്കും. അതും കൂട്ടിയാൽ തികയും. ചെറിയ ഖണ്ഡത്തോളം ഇരുപുറവുമുണ്ടാകുമ്പോൾ നടുവിൽ അന്തരത്തോളം ശേഷിക്കും, എന്നിട്ടു്. ആകയാൽ നാലുഘാതവും അന്തരവൎഗ്ഗവും കൂട്ടിയാലും ഖണ്ഡയോഗവൎഗ്ഗം ഉണ്ടാകും. പിന്നെ ഇച്ചൊല്ലിയതുകൊണ്ടുതന്നെ, ഖണ്ഡങ്ങളുടെ വൎഗ്ഗയോഗം ഘാതത്തെ ഇരട്ടിച്ചതും അന്തരവൎഗ്ഗവും കൂടിയായിരിക്കും എന്നു വരും. ഇതിൽ

"https://ml.wikisource.org/w/index.php?title=താൾ:Yukthibhasa.djvu/53&oldid=172475" എന്ന താളിൽനിന്ന് ശേഖരിച്ചത്