ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൨൮] [യുക്തിഭാഷാ


വൎഗ്ഗമൂലം

അനന്തരം മൂലം. അതു വൎഗ്ഗത്തിന്റെ വിപരീതക്രിയയായിരുന്നൊന്നു്. അവിടേയുമാദ്യസ്ഥാനത്തിങ്കന്നു തുടങ്ങി അന്ത്യസ്ഥാനമൊടുക്കമായിട്ടുള്ള വൎഗ്ഗക്രിയയിങ്കന്നു വിപരീതമായിരുന്നൊന്നു മൂലക്രിയ. അവിടെ നൂറ്റിരുപത്തിമൂന്നിനെ ആദ്യസ്ഥാനത്തിങ്കന്നു തുടങ്ങി വൎഗ്ഗിക്കുംപ്രകാരം. ആദ്യസ്ഥാനത്തെ മൂന്നിന്റെ വൎഗ്ഗം ഒമ്പതിനെ ആദ്യസ്ഥാനത്തിനു നേരെ വെയ്പൂ. അതു നടേത്തെ ക്രിയയാകുന്നതു്. പിന്നെ ഈ മൂന്നിനെ ഇരട്ടിച്ച ആറുകൊണ്ടു രണ്ടാംസ്ഥാനത്തെ രണ്ടിനേയും മൂന്നാംസ്ഥാനത്തെ ഒന്നിനേയും ഗുണിച്ചു് അതതിനുനേരെ നടേ വൎഗ്ഗം വെച്ചതിന്റെ വരിയിൽവെയ്പൂ. ഇതു രണ്ടാം ക്രിയ. പിന്നെ ദ്വിതീയസ്ഥാനത്തെ രണ്ടിനേയും തൃതീയസ്ഥാനത്തെ ഒന്നിനേയും ഓരോ സ്ഥാനം മേല്പോട്ടു നീക്കി രണ്ടിന്റെ വൎഗ്ഗം നാലിനെ ശതസ്ഥാനത്തു വെയ്പൂ എന്നു മൂന്നാംക്രിയ. പിന്നെ രണ്ടിനെ ഇരട്ടിച്ച നാലിനെക്കൊണ്ടു മൂന്നാംസ്ഥാനത്തെ ഒന്നിനെ നീക്കി നാലാംസ്ഥാനത്തിന്നു നേരെ ഇരിക്കുന്നതിനെ ഗുണിച്ച നാലിനെ സഹസ്രസ്ഥാനത്തിന്നു നേരെ വെയ്പൂ. ഇതു നാലാംക്രിയ. പിന്നെ മൂന്നാംസ്ഥാനത്തിരുന്ന ഒന്നിനെ നീക്കി നാലാംസ്ഥാനത്താക്കിവെച്ചതു യാതൊന്നു്, പിന്നേയുമതിനെ നീക്കി അഞ്ചാംസ്ഥാനത്തിങ്കൽ ഇതിന്റെ വൎഗ്ഗമൊന്നു വെയ്പൂ. ഇതു അഞ്ചാംക്രിയ. ഇങ്ങിനെ മൂന്നു സ്ഥാനമുള്ളതിന്റെ ക്രിയ. ഇതിന്റെ മൂലം ഇച്ചൊല്ലിയ വൎഗ്ഗക്രിയയിങ്കന്നു വിപരീതമായിട്ടിരിപ്പൊന്നു്. ഇവിടെ എല്ലായിലും ഒടുക്കത്തെ ക്രിയയാകുന്നതു് അഞ്ചാംസ്ഥാനത്തിങ്കൽ ഒന്നിന്റെ വൎഗ്ഗം വെക്ക. അവിടുന്നു് ഒന്നിന്റെ വൎഗ്ഗം വാങ്ങുക. അവിടെ നടേത്തെ ക്രിയ ആകുന്നതു്. പിന്നെ കീഴെ സ്ഥാനത്തിങ്കന്നു് ഇതിനെ ഇരട്ടിച്ചു ഹരിക്കുക. മുമ്പിൽ നാലാമതു ഗുണിച്ചു വെക്കുക. പിന്നെ ഫലത്തിന്റെ വൎഗ്ഗം അതിന്നു കീഴെ സ്ഥാനത്തിങ്കന്നു വാങ്ങുക. പിന്നെയീ സ്ഥാനങ്ങൾ രണ്ടുംകൂടി കീഴെ സ്ഥാനത്തിങ്കന്നു ഹരിക്ക. പിന്നെ ഫലത്തിന്റെ വൎഗ്ഗം അതിന്നു കീഴെ സ്ഥാനത്തിങ്കന്നു വാങ്ങുക. ഇങ്ങനെ വിപരീതക്രിയയുടെ പ്രകാരം ഒടുക്കത്തെ ക്രിയ നടേത്തെ ക്രിയ, നടേത്തെ ക്രിയ ഒടുക്കത്തെ ക്രിയ. കൂട്ടുന്നേടത്തു കളയുക, കളയുന്നേടത്തു കൂട്ടുക. സ്ഥാനം കരേറ്റുന്നേടത്തു കി

"https://ml.wikisource.org/w/index.php?title=താൾ:Yukthibhasa.djvu/61&oldid=172484" എന്ന താളിൽനിന്ന് ശേഖരിച്ചത്