ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ഒന്നാമദ്ധ്യായം] [൨൯


ഴിക്ക ഇങ്ങനെ മൂലീകരണമാകുന്നതു വൎഗ്ഗക്രിയയുടെ വിപരീതക്രിയ.

വൎഗ്ഗയോഗമൂലവും വൎഗ്ഗാന്തരമൂലവും

പിന്നെ ഈ ന്യായംകൊണ്ടുതന്നെ രണ്ടു വൎഗ്ഗങ്ങളെ കൂട്ടി മൂലിച്ചു മൂലമുണ്ടാക്കണമെങ്കിൽ ചെറിയ രാശിയുടെ വൎഗ്ഗത്തിങ്കന്നു വലിയ രാശിയെ ഇരട്ടിച്ചതിനെക്കൊണ്ടു ഹരിപ്പൂ. പിന്നെ ഫലത്തിന്റെ വൎഗ്ഗം വാങ്ങൂ. ഫലത്തെ ഇരട്ടിച്ചു ഹാരകത്തിൽ കൂട്ടൂ. പിന്നേയുമങ്ങനെ. ഇവിടെ ഹാൎയ്യത്തിന്റെ എത്രാം സ്ഥാനത്തിങ്കന്നു ഹരിച്ചു, ഫലത്തെ ഇരട്ടിച്ചതിനെ ഹാരകത്തിന്റെ അത്രാംസ്ഥാനത്തു കൂട്ടേണ്ടൂ എന്നു നിയമം. പിന്നെ ഒടുക്കത്തെ ഹാരാൎദ്ധം യോഗമൂലമാകുന്നതു്. അവിടെ ഹരിച്ചാൽ എത്ര ഫലമുണ്ടാകുമെന്നു് ഊഹിച്ചിട്ടു് ആ ഫലത്തെ ഇരിട്ടിയാതെ ഹാരകത്തിൽ കൂട്ടീട്ടാവു ഹരിപ്പതു് എങ്കിൽ പിന്നെ ഫലത്തിന്റെ വൎഗ്ഗത്തെ വേറെ വാങ്ങേണ്ടാ. അതുകൂടി പോയിട്ടിരിക്കും പിന്നെ ഹരിച്ചാലും ഫലത്തെ ഹാരകത്തിൽ കൂട്ടൂ. അപ്പോൾ ഇരട്ടിട്ടു കൂട്ടിയതായിരിക്കും. പിന്നെ കീഴെ സ്ഥാനത്തിങ്കന്നു ഹരിക്കുമ്പോൾ എത്ര ഫലമുണ്ടാകുമെന്നതിനെക്കണ്ടു് അതിനെ ഹാരകത്തിന്റെ കീഴെ സ്ഥാനത്തു കൂട്ടീട്ടു ഹരിപ്പൂ. പിന്നേയും ഫലത്തെ കൂട്ടൂ. ഇങ്ങനെ ഹാൎയ്യമൊടുങ്ങുവോളം ക്രിയ ചൈവൂ.

"https://ml.wikisource.org/w/index.php?title=താൾ:Yukthibhasa.djvu/62&oldid=172485" എന്ന താളിൽനിന്ന് ശേഖരിച്ചത്