ഈ താളിന്റെ തെറ്റുതിരുത്തൽ വായനയിൽ പിഴവ് കാണാനായി
൩൦] [യുക്തിഭാഷാ


ഹാരകാൎദ്ധം യോഗവൎഗ്ഗമൂലം ഇവിടെ വൎഗ്ഗയോഗത്തിങ്കന്നു വലിയ രാശീടെ വൎഗ്ഗത്തെ കളഞ്ഞു മൂലത്തെ ഇരട്ടി്ചചുവെച്ചിരിക്കുന്നതു ഹാരകമാകുന്നതു് എന്നും കല്പിക്കുന്നതു്. സ്ഥാനവിഭാഗത്തിന്നു തക്കവണ്ണമല്ല നടേത്തെ വൎഗ്ഗത്തെ കളഞ്ഞു, സംഖ്യാവിഭാഗത്തിന്നു തക്കവണ്ണമത്രെ എന്നു മുമ്പിൽ ചൊല്ലു?????????? ശേഷമാകുന്നതു്. ഇങ്ങനെ വൎഗ്ഗയോഗമൂലീകരണം. പിന്നെ വൎഗ്ഗാന്തരമൂലമറിയേണ്ടിവരികിൽ ഇപ്രകാരംതന്നെ ഹാൎയ്യത്തേയും ഹാരകത്തേയുംവെച്ചു ഹരിക്കുന്നേടത്തു ഹാരികത്തിങ്കന്നു ഫലത്തെ കളഞ്ഞിട്ടു ഹരിക്കേണം. ഹരിച്ചനന്തരം ഫലത്തെ കളവൂതും ചെവൂ. പിന്നെ സ്ഥാനം കിഴിച്ചിട്ടു ഹരിക്കുന്നേടത്തുണ്ടാകുന്ന ഫലത്തെ ഊഹിച്ചിട്ടു മുമ്പേ ഹാരികത്തിങ്കന്നു് അത്രാം സ്ഥാനത്തിങ്കന്നു കളഞ്ഞ ശേഷത്തെക്കൊണ്ടു ഹരിപ്പൂ. ഹരിച്ചനന്തരം ഫലത്തെ കളവൂ. ഇങങനെ ഹാൎയ്യാന്തം ക്രിയാ. ഒടുക്കത്തെ ഹാരികത്തെ അൎദ്ധിച്ചതു വൎഗ്ഗാന്തരമൂലമായിട്ടിരിക്കും. ഇങ്ങനെ വൎഗ്ഗാന്തരമൂലം.

"https://ml.wikisource.org/w/index.php?title=താൾ:Yukthibhasa.djvu/63&oldid=172486" എന്ന താളിൽനിന്ന് ശേഖരിച്ചത്