ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
രണ്ടാമദ്ധ്യായം

ദശപ്രശ്നോത്തരം


അനന്തരം രണ്ടു രാശികളുടെ യോഗം, അന്തരം, ഘാതം, വൎഗ്ഗയോഗം, വൎഗ്ഗാന്തരം എന്നീ അഞ്ചുവസ്തുക്കളിൽ ഈരണ്ടു വസ്തുക്കളെ അറിഞ്ഞാൽ അവ സാധനമായിട്ടു രണ്ടു രാശികളേയും വേറെ അറിയുംപ്രകാരം. ഇവിടെ രണ്ടു രാശിയുടെ യോഗത്തിൽ അവറ്റിന്റെ അന്തരത്തെ കൂട്ടിയാൽ വലിയ രാശിയുടെ ഇരട്ടിയായിട്ടിരിക്കും. പിന്നെ ആ യോഗത്തിങ്കന്നുതന്നെ ആയന്തരത്തെ കളഞ്ഞാൽ ചെറിയ രാശിയുടെ ഇരട്ടിയായിട്ടിരിക്കും. പിന്നെ രണ്ടിനേയും അൎദ്ധിച്ചാൽ രാശികൾ രണ്ടുമുളവാകും. അനന്തരം യോഗവും ഘാതവും അറിഞ്ഞാൽ രാശികളെ അറിയുംപ്രകാരം. അവിടെ മുമ്പിൽ പറഞ്ഞ ന്യായത്തിന്നു തക്കവണ്ണം യോഗത്തിന്റെ വൎഗ്ഗത്തിങ്കന്നു നാലിൽ ഗുണിച്ച ഘാതത്തെ കളഞ്ഞ ശേഷത്തെ മൂലിച്ചതു രാശ്യാന്തരം. പിന്നെ മുമ്പിൽ പറഞ്ഞപോലെ വേർപ്പെടുത്തിക്കൊള്ളൂ രാ

"https://ml.wikisource.org/w/index.php?title=താൾ:Yukthibhasa.djvu/65&oldid=172488" എന്ന താളിൽനിന്ന് ശേഖരിച്ചത്