ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
രണ്ടാമദ്ധ്യായം] [യുക്തിഭാഷാ


ഹരിച്ചതു യോഗം . അനന്തരം ഘതവും വർഗ്ഗയോഗവും അവിടെ ഘതതെ ഇരട്ടിച്ചതിനെ വർഗ്ഗയോഗത്തിങ്കനു കളഞ്ഞു ശേഷത്തിൻറെ മൂലം അനന്തരം. നാലിൽ ഗുണിച്ച ഘതത്തിൽ അന്തരവർഗ്ഗം കൂട്ടി മൂലിച്ചത് യോഗം. പിന്നെ ഘാതവും വർഗ്ഗാന്തരവും അവിടെ രാശികൾ രണ്ടിൻറെയും വർഗ്ഗങ്ങളുണ്ടാക്കുനത്. അതിൻപ്രകാരം ഇവിടെ രാശികളെകൊണ്ട് ചെയുന്ന ക്രിയകളെ വർഗ്ഗങ്ങളാക്കുന്ന രാശികളെ കൊണ്ട് ചെയ്യാം. എന്നാൽ ഫലങ്ങളും വർഗ്ഗരൂപങ്ങളായിട്ടിരിക്കും. എന്നെ വിശേഷമുള്ളു, അവിടെ ഘതത്തെ വർഗ്ഗിച്ചാൽ വർഗ്ഗങ്ങളുടെ ഘാതമായിട്ടിരിക്കും, ഗുണനത്തിങ്കൽ ക്രമഭേദം കൊണ്ടു ഫലഭേദമില്ല. ആകയാൽ വർഗ്ഗങ്ങളുടെ ഘാതവും അന്തരവും അറിഞ്ഞത് എന്ന് കല്പിച്ചിട്ടു രാശ്യാന്തരവും ഘാതവും അറിഞ്ഞിട്ടു രാശിയോഗത്തെ ഉണ്ടാക്കുവണ്ണം വർഗ്ഗയോഗത്തെ ഉണ്ടാകാം. അവിടെ ഘാതവർഗ്ഗത്തെ നാല്ലിൽ ഗുണിച്ചു വർഗ്ഗാന്തരവർഗ്ഗവും ക്കൂട്ടി മൂലിച്ചതു വർഗ്ഗയോഗമായിട്ടിരിക്കും. പിന്നെ ഈ വർഗ്ഗയോഗത്തെ രണ്ടെടത്തു വെച്ച് ഒന്നിൽ വർഗ്ഗാന്തരത്തെ കൂട്ടൂ, മറ്റെതിങ്കനു കളവൂ. പിന്നെ രണ്ടിനേയും അർദ്ധിപ്പൂ. അവ രാശികൾ രണ്ടിൻറെയും വർഗ്ഗമായിട്ടി

"https://ml.wikisource.org/w/index.php?title=താൾ:Yukthibhasa.djvu/67&oldid=172490" എന്ന താളിൽനിന്ന് ശേഖരിച്ചത്