ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യുയോമയം.
പൊതുഏകഐക്യതയാകുന്ന
കന്നീറ്റുണർവു സഭയിൻ
തിരുവപ്പത്തിന്മേൽ
എന്നുംവാഹനമേറിയിരിക്കുന്ന
ഐക്യതയിന്നാത്മാവാം
മഹാദൈവത്തിന്റെ
നിത്യാക്ഷരങ്ങൾ
പൂർവ്വഭാഗം
രണ്ടാം പതിപ്പ്.
ഇതിൽ
യുസ്തുസുയോസേഫ എന്നും, യൊയോരാലിസൻ എന്നും
നാമമുള്ള "വിദ്വാൻകുട്ടി"യാൽ മഹത്വപ്രത്യ
ക്ഷതെക്കു മുൻപും പിൻപുമായി എഴുത
പ്പെട്ട ഏഴുനിയമങ്ങൾമുതലായവ ആറു
പുസ്തകങ്ങൾ അടങ്ങിയിരിക്കുന്നു.
ഇതു
കന്നീറ്റിപൊതുസംഘത്തിൽനിന്നും പടിഞ്ഞാറേഡിവിഷ്യൻ
നിക്ഷേപപാത്രം കായംകുളത്തുപുത്തൻ വീട്ടിൽ ഉമ്മച്ചൻ
ബോധകരുടെ അച്ചുക്കൂട്ടത്തിൽ അച്ചടിപ്പിക്കപ്പെട്ടതു.
പൊതുസംഘഥിന്റെ പ്രതിനിധിയും
ശുശ്രൂഷക്കാരനുമായ യുസ്തുസുയാക്കോബു ബോധകർ
പൊതുസംഘത്തലവനും നിഷേപപാത്രവുമായ
കൊച്ചുപറമ്പിൽ ഇട്ടിക്കുഞ്ഞു യുയോമയൻ.
യുയോമായാബ്ദം ...൨൨ാമാണ്ടുക്കു
കൊല്ലവർഷം ...‌൧‌‌൦‌൭‌൯ ാമാണ്ടു

ക്രിസ്താബ്ദം ...൧൯൦൩ ാണ്ടു

വില രൂപാ - ൧൪

"https://ml.wikisource.org/w/index.php?title=താൾ:YuyOmayam-nithyAksharangngaL.djvu/2&oldid=172499" എന്ന താളിൽനിന്ന് ശേഖരിച്ചത്