ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സർവ്വോത്തമശരീരിയും തന്റെ പാദമാകുന്ന വജ്രായുധത്തിൽ നിന്നു പുറപ്പെടുന്ന മിന്നലുകളെക്കൊണ്ടു മഹാസർപ്പത്തിന്റെ തലകളെ പിളർക്കുന്നവനും ആത്മാക്കളാകുന്ന കുതിരകളുടെ ഹൃദയങ്ങളെ അറിയുന്ന നാഥനും ദൈവതേരാളിയും ആയ യേശു ക്രിസ്തൻ കരേറുന്നവെള്ളക്കുതിരകളും സകലജീവികൾക്കും ജീവ ശ്വാസത്തെ നൽകുന്ന ദൈവത്തിന്റെ സപ്തവായുക്കൾ തന്റെ പക്ഷങ്ങളിലുള്ളവനും അവയിലുള്ള കണ്ണുകളൂറ്റെ പ്രഭന്വത്താൽ സകലത്തെയും നോക്കിഅറിയുന്നവനും വെള്ള പ്രാക്കളിൻ ഇണകളാൽ കുറിക്കപ്പെട്ടവനുമായ വിശുദ്ധാത്മപുരുഷൻ ആവസിക്കും കൊടിക്കൂറയുള്ള കൊടിമരങ്ങളായും ഇങ്ങനെ തേരും കുതിരയും കൊടിമരവുമായി എണ്ണപ്പെട്ട ആസനങ്ങളിന്മേൽ കരേറിയ മഹാരഥൻ സൂതൻ കൊടീയടയാളപ്രാക്കളിൻ ഇണ എന്നു എണ്ണപ്പെടുന്ന പിതൃപുത്രപരിശുദ്ധാതാവാം ത്രിയേകദൈവമായ സ്നേഹാത്മാവു എന്നും ആവസിക്കുന്ന നിത്യമന്ദിർഅങ്ങളായും ഭവിക്കട്ടെ എന്നു ത്രിയേകദൈവത്തിന്റെ സപ്താത്മാക്കൾ അനുഗ്രഹിപ്പൂതാക. ആമേൻ.

എല്ലാവാഴ്വുകളുമുണ്ടായി സർവജനങ്ങളും സുഖമായി വസിക്കട്ടെ. ആമേൻ

എന്നു സകലരുടെയും പാദശുശ്രൂഷക്കാരൻ യുയോരാലിദാസൻ വിദ്വാൻകുട്ടി.

"https://ml.wikisource.org/w/index.php?title=താൾ:YuyOmayam-nithyAksharangngaL.djvu/353&oldid=172503" എന്ന താളിൽനിന്ന് ശേഖരിച്ചത്