ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യുയോമയം വാനഭൂമികളെ പൂർണ്ണമായി ശുദ്ധീകരിക്കുന്ന ഏഴു നിയമങ്ങൾ

൧ാം അദ്ധ്യായം

ശുശ്രൂഷാരംഭവാചകം : പിതൃ പുത്ര പരിശുദ്ധാത്മാവായ ത്രിയേക ദൈവമായ സ്നേഹത്തിന്രെ തിരുനാമത്തിൽ ശുശ്രൂഷ ആരംഭിക്കുന്നു. ആമേൻ......ദിവ്യ വിളംബരം:- നസറയ്യനായ യേശു മഹാ രാജാവിന്റെ അഗ്നി മേഘത്തിലുള്ള മഹത്വ പ്രത്യക്ഷതെക്കു ൧൮൭൫ ഇടവം മുതൽ ആറു വർഷമേയുള്ളൂ നിശ്ചയം.- ഏഴാം വർഷം പൂർണ്ണ വിശ്വാസികൾ മറുരൂപപ്പെട്ടു പരമ സ്വസ്ഥതയിലേക്കു പ്രവേശിപ്പാൻ തക്കവണ്ണം ശാബതയാണ്ടായിട്ടു യേശുവിനാൽ നിയമിക്കപ്പെട്ടിരിക്കയാൽ "സ്വർഗ്ഗരാജ്യം സമീപമായിരിക്ക കൊണ്ടു മാനസാന്തരപ്പെട്ടുകൊൾവിൻ".- (പ്രതിവാക്യം) ആമേൻ അങ്ങനെ തന്നെ കർത്താവായ യേശുവേ വരേണമെ!-(ഇവിടെ "സകലഭൂതലമേ" എന്ന കീർത്തനം പാടണം).

ഐക്യതയിൻ ആത്മാവാകുന്ന മഹാദൈവം പൊതു ഏക ഐക്യതയിൻ വായ് മൂലം തന്റെ പ്രിയ മക്കളെ മറുരൂപപ്പെടുത്തുവാൻ പഠിപ്പിക്കുന്ന പരമൈക്യ പ്രാർത്ഥന.-പ്രിയ മക്കളേ! നിങ്ങൾ പ്രാർത്തിക്കുംപോൾ ഇ

"https://ml.wikisource.org/w/index.php?title=താൾ:YuyOmayam-nithyAksharangngaL.djvu/5&oldid=172506" എന്ന താളിൽനിന്ന് ശേഖരിച്ചത്