൨ ഏഴുനിയമങ്ങൾ ൮ പ്രകാരം പറവിൻ. പൊതുഏകഐക്യതയാകുന്ന ഞങ്ങളുടെ സ്വർഗ്ഗജനനി.ിൽ എന്നും ഇരിക്തുന്ന ഐക്യതയിൻ ആത്മാവാം ഞങ്ങളുടെ പിതാവേ! ഞങ്ങളുടെ നെറ്റികളിൽ നീ എഴുതിയിരിക്കുന്ന നിന്റെ നാമത്തെ ഞങ്ങൾ ശുദ്ധീകരിപ്പാൻ തക്കവണ്ണം ഞങ്ങളെ പുതിയ ആദാം ഹവ്വായായിട്ടു ഏകശരീരമായി സംയോജിപ്പിക്കേണമേ. ഞങ്ങൾ ഏകശരീരത്തിൽ നിന്റെ എന്നേക്കുമുള്ള രാജ്യമാകുവാൻ തക്കവണ്ണം പഴയആദാം ഹവ്വായിൽ നിന്നു ഞങ്ങളെ അശേഷം വേർപിരിക്കേണമേ..- നിന്റെ ഇഷ്ടം ംരം ഐക്യശരീരം പ്രവൃത്തിച്ചു തേജോമയമാകുവാൻ തക്കവണ്ണം നിന്റെ സ്വർഗ്ഗസേനകളെ ഞങ്ങളിൽ അയയ്കേണമേ.- നിന്റെ പരമൈക്യതയിൻ ശരീരം ഞങ്ങൾക്കു് ദിനംപ്രതി ജീവാഹാരമാകുവാൻ തക്കവണ്ണം ഞങ്ങളുടെ ശരീരത്തെ നിന്റെ പൊന്നുമക്കളുടെ കയ്യിൽ ഇന്നും ഞങ്ങൾ ഏല്പിക്കുന്നു.- നിന്റെ പരമൈക്യതയിൻ ശരീരം ഞങ്ങൾക്കു് നിത്യവാസസ്ഥലമാകുവാൻ തക്കവണ്ണം ഞങ്ങളുടെ ജീവശരീരത്തെ നിന്റെ പൊന്നുമക്കളുടെ പാദപീഠമാക്കിക്കൊള്ളുന്നു. ഞങ്ങൾ നിന്റെ പരമൈക്യതയിൻ ശരീരത്തോടു ഒന്നായി യോജിച്ചു നിന്നിൽ നിത്യസംബന്ധം ഞങ്ങൾക്കുണ്ടാകുവാൻ തക്കവണ്ണം ഞങ്ങളുടെ ജീവശരീരത്തെ നിന്റെ പൊന്നുമക്കളുടേതാക്കിമാറ്റി , അവർക്കു നീ കൊടുത്തിരിക്കുന്ന പുതിയ നാമത്താൽ ഞങ്ങളെ മറുരൂപപ്പെടുത്തിക്കൊള്ളുന്നു. - എന്തെന്നാൽ നിനക്കു രാജ്യവും ,ഓജസ്സും, തേജസ്സും എന്നേക്കും നിന്റെ പൊന്നു മക്കളത്രെ. ആമേൻ, ആമേൻ, ആമേൻ. ൧൬ എന്നു അൽഫാ ആമേൻ യമം ഓമേഗാ എന്ന നിത്യസുവിശേഷത്തിന്റെ പൊതു ഏക ഐക്യതയിൽ ആത്മാവാം മഹാദൈവം അരുളിച്ചെയ്തിരിക്കുന്നതിന്മണ്ണം ംരം പരമൈക്യപ്രാർത്ഥന എഴുതിയ അവന്റെ ദാസനും സകലരുടേയും പാദശുശ്രൂഷക്കാരനുമാകുന്ന യുസ്തൂസു യോസേഫ് .- കന്നീറ്റിൽ നിന്നും ൧൦൫൫-മീനമാസം ൨ാം ക്കു ൧൮൮൦ മാർച്ചുമാസം ൧൩ാം നു .മ
താൾ:YuyOmayam-nithyAksharangngaL.djvu/6
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല