ആർത്തവം

തിരുത്തുക

263-292 ആയിശ(റ) നിവേദനം: ഞങ്ങൾ പുറപ്പെട്ടു. ഹജ്ജ്‌ മാത്രമായിരുന്നു ഞങ്ങളുടെ ഉദ്ദേശ്യം.തിരുമേനി(സ) എന്റെയടുക്കൽ കടന്നുവന്നു. ഞാൻ കരയുകയാണ്‌. അവിടുന്ന്‌ ചോദിച്ചു.നിനക്കെന്തു സംഭവിച്ചു? ആർത്തവം തുടങ്ങിയോ? അതെ എന്നു ഞാൻ ഉത്തരം നൽകി.തിരുമേനി(സ) അരുളി: ആദമിന്റെ പെൺമക്കൾക്ക്‌ അല്ലാഹു നിശ്ചയിച്ച കാര്യമാണത്‌.അതുകൊണ്ട്‌ മറ്റു ഹാജിമാർ ചെയ്യുന്നതുപോലെ നീയും ചെയ്യുക. എന്നാൽ കഅ​‍്ബയെപ്രദക്ഷിണം ചെയ്യരുത്‌. ആയിശ(റ) പറഞ്ഞു. നബി(സ) പത്നിമാർക്ക്‌ വേണ്ടി പശുക്കളെയാൺഅന്ന്‌ ബലികഴിച്ചതു. (ബുഖാരി. 1.6.293)

ആയിശ(റ) നിവേദനം: ഞാൻ ആർത്തവക്കാരിയായിരിക്കുമ്പോൾ തിരുമേനി(സ)യുടെ മുടി വാർൻങ്കൊടുക്കാറുണ്ടായിരുന്നു. (ബുഖാരി. 1.6.294)

ഉർവ്വ(റ) നിവേദനം: ഭാര്യ ആർത്തവക്കാരിയായിരിക്കുമ്പോൾ അവൾ എനിക്ക്‌ ശുശ്രൂഷ ചെയ്യാമോ,അവൾ ജനാബത്തുകാരി യായിരിക്കുമ്പോൾ എന്നെ സമീപിക്കാമോ എന്ന്‌ അദ്ദേഹത്തോട്ചോദിക്കപ്പെട്ടു. അപ്പോൾ ഉർവ്വ(റ) പറഞ്ഞു. ഇവയെല്ലാം നിസ്സാര പ്രശ്നമാണ്‌. അവരെല്ലാം എന്നെശുശ്രൂഷിക്കുകയും എനിക്ക്‌ സേവനം ചെയ്യുകയും ചെയ്യാറുണ്ട്‌. ആരുടെ മേലിലും ഇതിന്ന്‌വിരോധമില്ല. ആയിശ(റ) ആർത്തവഘട്ടത്തിലായിരിക്കുമ്പോൾ നബി(സ)യുടെ മുടിചീകികൊടുക്കാറുണ്ടെന്ന്‌ അവർ എന്നോട്‌ പറയുകയുണ്ടായി. നബി(സ) പള്ളിയിൽഭജനമിരിക്കുകയായിരിക്കും. തല അവരുടെ അടുക്കലേക്ക്‌ നീട്ടിക്കൊടുക്കും. ആയിശ(റ) അവരുടെമുറിയിലായിരിക്കും. അങ്ങനെ അവർ ആർത്തവഘട്ടത്തിലായിരിക്കവേ അവിടുത്തെ മുടി വാർന്നുകൊടുക്കും. (ബുഖാരി. 1.6.295)

ആയിശ(റ) നിവേദനം: തിരുമേനി(സ) എന്റെ മടിയിലേക്ക്‌ ചാരികിടന്നിട്ട്‌ ഖുർആൻ ഓതാറുണ്ട്‌.ഞാൻ ആർത്തവ ഘട്ടത്തിലായിരിക്കും. (ബുഖാരി. 1.6.296)

ഉമ്മുസൽമ(റ) നിവേദനം: ഒരു ദിവസം ഞാൻ ഒരു പുതപ്പിൽ തിരുമേനി(സ) യോടൊപ്പംകിടന്നുറങ്ങുകയായിരുന്നു. അതിന്നിടക്ക്‌ എനിക്ക്‌ ആർത്തവം ആരംഭിച്ചു. ഞാൻ പതുക്കെ അവിടെനിന്നും എഴുന്നേറ്റു. എന്നിട്ട്‌ ആർത്തവസമയത്ത്‌ ധരിക്കാറുള്ള വസ്ത്രം എടുത്തു. അപ്പോൾതിരുമേനി ചോദിച്ചു. നിനക്ക്‌ നിഫാസ്‌ ആരംഭിച്ചുവോ? അതെ, ഞാൻ മറുപടി പറഞ്ഞു.തിരുമേനി(സ) എന്നെ വിളിച്ചു. എന്നിട്ട്‌ തിരുമേനി(സ) യോടൊപ്പം ഒരേ പുതപ്പിൽ ഞാൻ കിടന്നു.(ബുഖാരി. 1.6.297)

ആയിശ(റ) നിവേദനം: ഞാനും നബി(സ)യും ഒരേ പാത്രത്തിൽ നിന്നും കുളിക്കാറുണ്ട്‌. ഞങ്ങൾരണ്ടു പേർക്കും വലിയ അശുദ്ധിയുണ്ടായിരിക്കേ. ആയിശ(റ) നിവേദനം: അവിടുന്ന്ഭജനമിരിക്കുമ്പോൾ തല എനിക്ക്‌ നീട്ടിതരും. ഞാൻ അവിടുത്തെ തല കഴുകിക്കൊടുക്കും. ഞാൻഋതുമതി ആയിരിക്കവെ. (ബുഖാരി. 1.6.298)

(ബുഖാരി. 1.6.298)

ആയിശ(റ) നിവേദനം: ചിലപ്പോൾ ആർത്തവഘട്ടത്തിൽ എന്നോട്‌ വസ്ത്രം ധരിക്കാൻതിരുമേനി(സ) നിർദ്ദേശിക്കും. എന്നിട്ട്‌ അവിടുന്ന്‌ എന്നോട്‌ ചേർന്ന്‌ കിടക്കും. ഞാൻ ആർത്തവഘട്ടത്തിലായിരിക്കും. (ബുഖാരി. 1.6.300)

ആയിശ(റ) നിവേദനം: ഞങ്ങളിൽ വല്ലവർക്കും ആർത്തവമുണ്ടായി അവളോടൊപ്പം കിടക്കാൻതിരുമേനി(സ) ഉദ്ദേശിച്ചു. എങ്കിൽ അവളുടെ ശക്തിയായ ആർത്തവത്തിന്റെ ഘട്ടത്തിൽ വസ്ത്രം(അടിയിൽ) ധരിക്കാൻ ഉപദേശിക്കും. ശേഷം അവളോടൊപ്പം കിടക്കാം. ആയിശ(റ) പറയുന്നു.തിരുമേനി(സ)ക്ക്‌ കഴിഞ്ഞിരുന്നതുപോലെ കാമവികാരങ്ങളെ നിയന്ത്രിച്ചു നിർത്താൻആർക്കെങ്കിലും കഴിയുമോ? (ബുഖാരി. 1.6.299)

മൈമൂന(റ) നിവേദനം: തിരുമേനി(സ) ഋതുമതിയായ തന്റെ ഭാര്യയുമായി സഹവസിക്കാൻഉദ്ദേശിച്ചാൽ അവളുടെ തുണി ഉടുക്കുവാൻ നിർദ്ദേശിക്കും. (ബുഖാരി. 1.6.300)

അബൂസഈദുൽഖുദ്‌രി(റ) നിവേദനം: ഒരിക്കൽ തിരുമേനി(സ) വലിയ പെരുന്നാൾ ദിവസംനമസ്ക്കാരമൈതാനത്തേക്ക്‌ പുറപ്പെട്ടു. തിരുമേനി(സ) സ്ത്രീകളുടെ അടുക്കലേക്ക്‌ ചെന്നു.അവിടുന്നു അരുളി: സ്ത്രീ സമൂഹമേ! നിങ്ങൾ ദാനധർമ്മങ്ങൾ ചെയ്യുക. നരകവാസികളിൽഅധികമാളുകളേയും സ്ത്രീകളായിട്ടാണ്‌ ഞാൻ കണ്ടിരിക്കുന്നത്‌. അപ്പോൾ സ്ത്രീകൾ ചോദിച്ചു.അല്ലാഹുവിന്റെ പ്രവാചകരെ! എന്താണിങ്ങനെ സംഭവിക്കാൻ കാരണം? തിരുമേനി(സ) പ്രത്യുത്തരംനൽകി. അവർ ശപിക്കൽ വർദ്ധിപ്പിക്കും. സഹവാസത്തെ നിഷേധിക്കും, ദൃഢചിത്തരായപുരുഷ?​‍ാരുടെ ഹൃദയങ്ങളെ ഇളക്കുവാൻ ബുദ്ധിയും ദീനും കുറഞ്ഞ നിങ്ങളേക്കാൾകഴിവുള്ളവരെ ഞാൻ വേറെ കണ്ടിട്ടില്ല. സ്ത്രീകൾ ചോദിച്ചു. പ്രവാചകരേ! ബുദ്ധിയിലുംമതത്തിലും ഞങ്ങൾക്കെന്താണ്‌ കുറവ്‌? അവിടുന്ന്‌ അരുളി. സ്ത്രീയുടെ സാക്ഷ്യത്തിനു പുരുഷന്റെപകുതി സാക്ഷ്യത്തിന്റെ സ്ഥാനമല്ലേ കൽപ്പിക്കുന്നുള്ളൂ? അവർ പറഞ്ഞു. അതെ. തിരുമേനിഅരുളി:അതാണ്‌ അവർക്ക്‌ ബുദ്ധി കുറവാണെന്നതിന്റെ ലക്ഷണം. ആർത്തവമുണ്ടായാൽ സ്ത്രീനമസ്ക്കാരവും നോമ്പും ഉപേക്ഷിക്കുന്നില്ലേ? അവർ പറഞ്ഞു. അതെ തിരുമേനി(സ) അരുളി: മതംകുറവായതിന്റെ ലക്ഷണങ്ങളാണത്‌. (ബുഖാരി. 1.6.301)

ആയിശ(റ) പറയുന്നു: അബൂഹുബൈശിന്റെ മകൾ ഫാത്തിമ ഒരിക്കൽ നബി(സ)യുടെ അടുക്കൽവന്നു പറഞ്ഞു: അല്ലാഹുവിന്റെ ദൂതരെ! ഞാൻ ശുദ്ധിയാവാത്ത ഒരു സ്ത്രീയാണ്‌. അതുകൊണ്ട്ഞ്ഞാൻ നമസ്ക്കാരം ഉപേക്ഷിക്കട്ടെയോ? തിരുമേനി(സ) അരുളി: നിശ്ചയമായും അതു ഒരുഞ്ഞരമ്പുരോഗമാണ്‌. ആർത്തവമല്ല. അതുകൊണ്ട്‌ ആർത്തവം ആസന്നമായാൽ നീ നമസ്ക്കാരംഉപേക്ഷിക്കണം. അതിന്റെ അവധി അവസാനിച്ചാൽ രക്തം കഴുകി നീ നമസ്ക്കരിക്കണം. (ബുഖാരി.1.6.303)ആയിശ(റ) നിവേദനം: ഞങ്ങളിൽ ഒരുവൾക്ക്‌ ആർത്തവം ഉണ്ടായാൽ ശുദ്ധിയാക്കുമ്പോൾകൈവിരലിന്റെ അറ്റം കൊണ്ടു വസ്ത്രത്തിൽ നിന്നും രക്തം കഴുകും. പിന്നീട്‌ വെള്ളം ചേർത്ത്ബാക്കി സ്ഥലം കഴുകും. എന്നിട്ട്‌ അതിൽ നമസ്ക്കരിക്കും. (ബുഖാരി. 1.6.305)

ആയിശ(റ) നിവേദനം: തിരുമേനി(സ) യോടൊപ്പം സ്വപത്നികളിൽ ചിലർ ഇഅ​‍്ത്തികാഫ്‌ ഇരുന്നു.അവൾക്ക്‌ അമിതമായി രക്തം പോകുന്ന രോഗമുണ്ടായിരുന്നു. രക്തം കാരണം ചിലപ്പോൾ താഴേതാലം (പാത്രം) വെക്കുകയാണ്‌ അവർ ചെയ്തിരുന്നത്‌. മഞ്ഞ നിറമുള്ള ദ്രാവകംആയിശ(റ)ദർശിച്ചിരുന്നു. ഇന്നവൾ ഈ രീതിയിലുള്ള രക്തമാണ്‌ കണ്ടിരുന്നതെന്ന്‌ അവൾപറയാറുണ്ട്‌. (ബുഖാരി. 1.6.306)

ആയിശ(റ) നിവേദനം: തിരുമേനി(സ)യുടെ കൂടെ അവിടുത്തെ ഒരു ഭാര്യ ഭജനമിരുന്നു. അവൾമഞ്ഞകലർന്ന നിറമുള്ള രക്തം ദർശിക്കാറുണ്ട്‌. അവൾ നമസ്ക്കരിക്കുമ്പോൾ താലം അവളുടെചുവട്ടിൽ ഉണ്ടായിരിക്കും. (ബുഖാരി. 1.6.307)

ആയിശ(റ) നിവേദനം: സത്യവിശ്വാസികളുടെ ഉമ്മമാരിൽപെട്ട ചിലർ രക്തസ്രാവമുള്ള ഘട്ടത്തിൽഭജനമിരിക്കാറുണ്ട്‌. (ബുഖാരി. 1.6.308)

ആയിശ(റ) നിവേദനം: ഞങ്ങൾക്ക്‌ ആർത്തവം ഉണ്ടാവുന്ന ആ ഏക വസ്ത്രമല്ലാതെ മറ്റൊന്നുംചിലപ്പോൾ ഉണ്ടാവാറില്ല. ആർത്തവരക്തം അതിൽ ബാധിച്ചാൽ ഉമിനീർ നഖത്തിലാക്കിക്കൊണ്ട്‌അതിനെ ഉരസികളയാറുണ്ട്‌. (ബുഖാരി. 1.6.309)

ഉമ്മഅത്വിയ്യ(റ) നിവേദനം: ഒരാൾ മരിച്ചാൽ മൂന്ന്‌ ദിവസത്തിലധികം ദുഃഖമാചരിക്കുന്നത്ഞ്ഞങ്ങളോട്‌ വിരോധിച്ചിരുന്നു. ഭർത്താവ്‌ ഒഴികെ. അദ്ദേഹത്തിന്റെ മേൽ നാൽമാസവും പത്തുദിവസവും കൽപ്പിച്ചിരുന്നു. ആ ഘട്ടത്തിൽ സുറുമയിടരുത്‌, സുഗന്ധദ്രവ്യം ഉപയോഗിക്കരുത്‌,ചായം പിടിപ്പിച്ച നൂലുകൊണ്ട്‌ നെയ്ത വസ്ത്രമല്ലാതെ ചായം പൂശിയ വസ്ത്രം ധരിക്കരുത്‌ എന്നുംഞ്ഞങ്ങളോട്‌ കൽപ്പിച്ചിരുന്നു. ആർത്തവം നിന്ന്‌ ഞങ്ങൾ കുളിച്ച്‌ ശുദ്ധീകരിക്കുമ്പോൾ അൽപംസുഗന്ധമുള്ള വസ്തു (കസ്ത്‌അൾഫൗ) ഉപയോഗിക്കാൻ ഞങ്ങളെ അനുവദിച്ചിരുന്നു. മയ്യത്തിനെഅനുഗമിക്കുന്നതും ഞങ്ങളോട്‌ വിരോധിച്ചിരുന്നു. (ബുഖാരി. 1.6.310)

ആയിശ(റ) നിവേദനം: ആർത്തവം നിന്ന ശേഷം കുളിക്കുന്നതിനെക്കുറിച്ച്‌ ഒരു സ്ത്രീതിരുമേനി(സ)യോട്‌ ചോദിച്ചു. കുളിക്കേണ്ടതെങ്ങിനെയെന്നുപദേശിച്ചുകൊണ്ട്‌ തിരുമേനി(സ)അരുളി: നീ ഒരു കഷ്ണം കസ്തൂരിയെടുത്തു അതുകൊണ്ട്‌ ശുദ്ധീകരിക്കുക. അവൾ ചോദിച്ചു.കസ്തൂരികൊണ്ടു ഞാൻ ശുദ്ധീകരിക്കേണ്ടതെങ്ങിനെയാണ്‌. തിരുമേനി(സ) അരുളി: നീ അതുഅതുകൊണ്ട്‌ ശൂദ്ധീകരിക്കുക. അവൾ വീണ്ടും ചോദിച്ചു. എങ്ങിനെ? തിരുമേനി(സ) അരുളി:സുഭാനല്ലാ! നീ ശുദ്ധീകരിച്ചു. കൊള്ളുക. ആയിശ(റ) പറയുന്നു. അന്നേരം അവളെ എന്റെഅടുക്കലേക്ക്‌ പിടിച്ചുവലിച്ചു ഞാൻ പറഞ്ഞു ആ കസ്തൂരിയുടെ കഷ്ണം രക്തം തട്ടിയസ്ഥലങ്ങളിൽ ഉപയോഗിക്കുക. (ബുഖാരി. 1.6.311)

ആയിശ(റ) നിവേദനം: അൻസാരികളിൽ പെട്ട ഒരു സ്ത്രീ തിരുമേനി(സ) യോടു ചോദിച്ചു. ഞാൻആർത്തവത്തിൽ നിന്ന്‌ ശുദ്ധിയാകുമ്പോൾ എങ്ങിനെ കുളിക്കണം? നീ കൈകൊണ്ട്‌ ഒരു കഷ്ണംസുഗന്ധം എടുത്തു വൃത്തിയാക്കുക. എങ്ങിനെയെന്ന്‌ അവൾ മൂന്നു പ്രാവശ്യം ആവർത്തിച്ചു.ശേഷം നബി(സ) ലജ്ജിക്കുകയും മുഖം തിരിക്കുകയും ചെയ്തു. അപ്പോൾ ഞാൻ അവളെ പിടിച്ചുവലിച്ചു. ശേഷം നബി(സ) ഉദ്ദേശിച്ച സ്ഥലം ഞാൻ അവൾക്ക്‌ പറഞ്ഞുകൊടുത്തു. (ബുഖാരി.1.6.312)ആയിശ(റ) നിവേദനം: ഹജ്ജത്തുൽ വിദാഇൽ തിരുമേനി(സ) യോടൊപ്പം ഞാൻ ഇഹ്‌റാം കെട്ടി.ബലിമൃഗങ്ങളെ കൊണ്ടുപോകാത്തവരുടെയും ഹജ്ജിനു മുമ്പ്‌ ഉംറക്കുവേണ്ടി മാത്രം ഇഹ്‌റാംകെട്ടിയവരുടെയും വിഭാഗത്തിലായിരുന്നു ഞാൻ. അവർ പറയുന്നു. അവർക്ക്‌ ആർത്തവമാരംഭിച്ചു.അറഫ രാത്രി വന്നെത്തും വരേക്കും ശുദ്ധിയായില്ല. അപ്പോൾ അവർ പറഞ്ഞു. അല്ലാഹുവിന്റെദൂതരെ! ഇത്‌ അറഫാ ദിനത്തിന്റെ രാത്രിയാണ്‌. ഞാൻ ഉംറക്ക്‌ മാത്രം ഇഹ്‌റാം കെട്ടിയവളാണ്‌.തിരുമേനി(സ) അവരോട്‌ പറഞ്ഞു. നീ നിന്റെ മുടിയുടെ കെട്ടഴിക്കുക. മുടി വാർന്നു കൊള്ളുക.ഉംറയുടെ നടപടികൾ നിറുത്തിവെക്കുക. ആയിശ പറയുന്നു. ഞാൻ അങ്ങനെ ചെയ്തു. ഹജ്ജിൽപ്രവേശിച്ചു. അതു നിർവ്വഹിച്ചു കഴിഞ്ഞപ്പോൾ ഞാൻ മുമ്പ്‌ പ്രവേശിച്ചു കഴിഞ്ഞിരുന്ന ഉംറക്ക്പകരം തൻഈമിൽ നിന്ന്‌ എന്നെ ഉംറക്ക്‌ ഇഹ്‌റാം കെട്ടിച്ചു കൊണ്ടുവരാൻ അബ്ദുറഹ്മാനോഠസ്ബായുടെ രാവിൽ തിരുമേനി നിർദ്ദേശിച്ചു.(ബുഖാരി.1.6.313)ആയിശ(റ) നിവേദനം: ദുൽഹജ്ജ്‌ മാസപ്പിറവി കണ്ട ഉടനെ ഞങ്ങൾ (ഹജ്ജിന്ന്‌) പുറപ്പെട്ടു.തിരുമേനി(സ) അരുളി: ഉംറക്ക്‌ മാത്രം ഇഹ്‌റാം കെട്ടാൻ ഉദ്ദേശിക്കുന്നവർ അങ്ങനെചെയ്തുകൊള്ളുക. ബലിമൃഗങ്ങളെ കൊണ്ടുവന്നിരുന്നില്ലെങ്കിൽ ഞാനും ഉംറക്കു മാത്രെ ഇഹ്‌റാംകെട്ടുമായിരുന്നുള്ളു. അങ്ങനെ ഞങ്ങളിൽ ചലർ ഉംറക്ക്‌ മാത്രമായും ചിലർ ഹജ്ജിനുമാത്രമായുംഇഹ്‌റാം കെട്ടി. ഞാൻ ഉംറക്ക്‌ മാത്രമായി ഇഹ്‌റാം കെട്ടിയവരുടെ കൂട്ടത്തിലായിരുന്നു. അങ്ങനെഞ്ഞാൻ ഋതുമതിയായിരിക്കെ അറഫാ: ദിവസം ആഗതമായി. ഞാൻ നബി(സ)യോട്‌ ആവലാതിപ്പെട്ടു.അവിടുന്നു അരുളി: നീ ഉംറ: ഉപേക്ഷിക്കുക. മുടി കെട്ടഴിച്ച്‌ വാർന്നുകൊള്ളുക. ഹജ്ജിന്‌ ഇഹ്‌റാംകെട്ടുക. ഞാനത്‌ അനുഷ്ഠിച്ചു. ഹസ്ബായുടെ രാത്രിയിൽ എന്റെ സഹോദരൻ അബ്ദുറഹ്മാനെഎന്റെ കൂടെ തൻഈമിലേക്ക്‌ അയച്ചു. അങ്ങനെ ഞാൻ ഉംറക്ക്‌ പകരം വീണ്ടും ഉംറക്ക്‌ വേണ്ടിഇഹ്‌റാം കെട്ടി. ഹിശാമ്‌ പറയുന്നു. അതിലൊന്നും ബലി കഴിക്കുകയോ നോമ്പു നോൽക്കുകയോദാനം ചെയ്യുകയോ ചെയ്യേണ്ടിവന്നില്ല. (ബുഖാരി. 1.6.314)

അനസ്‌(റ) നിവേദനം: തിരുമേനി(സ) അരുളി: അല്ലാഹു ഗർഭപാത്രത്തിൽ ഒരു മലക്കിനെനിയമിച്ചിട്ടുണ്ട്‌. ആ മലക്ക്‌ വിളിച്ചു പറയും. എന്റെ രക്ഷിതാവേ! ഇപ്പോൾ ഭ്രൂണമായി. എന്ററക്ഷിതാവേ! ഇപ്പോൾ രക്തപിണ്ഡമായി. എന്റെ രക്ഷിതാവേ! ഇപ്പോൾ മാംസക്കഷ്ണമായി,അങ്ങനെ അതിന്റെ സൃഷ്ടിപ്പ്‌ പൂർത്തിയാക്കാൻ ഉദ്ദേശിക്കുമ്പോൾ പറയും. ആണോ പെണ്ണോ?നിർഭാഗ്യവാനോ? സൗഭാഗ്യവാനോ? ആഹാരം എന്ത്‌? അവധി എത്ര? അങ്ങനെ അവന്റെമാതാവിന്റെ ഗർഭപ്രാതത്തിൽ വെച്ച്‌ തന്നെ എഴുതപ്പെടും. (ബുഖാരി. 1.6.315)


ആയിശ(റ) നിവേദനം: ഹുബൈശിന്റെ പുത്രിക്ക്‌ രക്തസ്രാവമുണ്ടായിരുന്നു. ഇതിനെക്കുറിച്ച്‌ അവർനബി(സ)യോട്‌ അന്വേഷിച്ചു. അപ്പോൾ തിരുമേനി(സ) അരുളി, അതു ഒരു ഞരമ്പ്‌ രോഗമാൺആർത്തവ ദിവസമായാൽ നീ നമസ്കാരം ഉപേക്ഷിക്കുക. അതു പിന്നിട്ടാൽ കുളിച്ചുനമസ്കരിക്കുക. (ബുഖാരി. 1.6.317)

ആയിശ(റ) നിവേദനം: സ്ത്രീ ആർത്തവമില്ലാതെ ശുദ്ധിയായിരിക്കുമ്പോൾ മാത്രം നമസ്കരിച്ചാൽമതിയാകുമോ എന്ന്‌ ഒരു സ്ത്രീ അവരോട്‌ ചോദിച്ചു. അപ്പോൾ ആയിശ(റ) പറഞ്ഞു. നീ ഹറൂരിയ്യസംഘത്തിൽ പെട്ടവളാണോ? നബി(സ) യോടൊപ്പം താമസിക്കുമ്പോൾ ഞങ്ങൾക്ക്‌ ആർത്തവംഉണ്ടായിരുന്നു. പക്ഷെ ഞങ്ങളോട്‌ നമസ്കാരം നഷ്ടപ്പെട്ടത്‌ നിർവ്വഹിക്കുവാൻ തിരുമേനി(സ)കൽപ്പിക്കാറുണ്ടായിരുന്നില്ല. അല്ലെങ്കിൽ ആയിശ(റ) പറഞ്ഞത്‌ ഞങ്ങൾ അപ്രകാരംചെയ്യാറുണ്ടായിരുന്നില്ല എന്നാണ്‌. (ബുഖാരി. 1.6.318)

ഹഫ്സ: പറയുന്നു: യുവതികൾ രണ്ടു പെരുന്നാളിന്‌ പുറത്തു പോകുന്നത്‌ ഞങ്ങൾ തടഞ്ഞിരുന്നു.അങ്ങനെ ഒരു സ്ത്രീ ബസറയിലുള്ള ബനൂഖലഫിന്റെ എടുപ്പിൽ വന്നിറങ്ങി. നബി(സ)യൊന്നിച്ച്പന്ത്രണ്ടു യുദ്ധത്തിൽ പങ്കെടുത്ത ഭർത്താവോടൊപ്പം ആറെണ്ണത്തിലും കൂടെയുണ്ടായിരുന്നസഹോദരിയിൽ നിന്ന്‌ അവർ ഹദീസ്‌ റിപ്പോർട്ട്‌ ചെയ്യുന്നു. സഹോദരി പറഞ്ഞു. ഞങ്ങൾയുദ്ധത്തിൽ മുറിവേറ്റവരെ ചികിത്സിക്കുകയും രോഗികളെ ശുശ്രൂഷിക്കുകയും ചെയ്തിരുന്നു.എന്റെ സഹോദരി നബി(സ)യോട്‌ ചോദിച്ചു. ഞങ്ങളിൽ ഒരാൾക്ക്‌ പർദ്ദയില്ലെങ്കിൽവരാതിരിക്കുന്നതിൽ തെറ്റുണ്ടോ? പർദ്ദയില്ലാത്തവർക്ക്‌ കൂട്ടുകാരി നൽകണം. പുണ്യത്തിലുംസത്യവിശ്വാസികളുടെ പ്രാർത്ഥനയിലും അവളും പങ്കെടുക്കട്ടെ എന്ന്‌ നബി(സ) പ്രത്യുത്തരംനൽകി. ഉമ്മു അത്വിയ്യ(റ)വന്നപ്പോൾ ഞാൻ അവരോടും ചോദിച്ചു. നബി(സ) ഇപ്രകാരംഅരുളിയതു നിങ്ങൾ കേട്ടിട്ടുണ്ടോ? അവർ പറഞ്ഞു. അതെ! കേട്ടിട്ടുണ്ട്‌. എന്റെ പിതാവ്പ്രായശ്ചിത്തമാണ്‌. അവർ നബി(സ)യെക്കുറിച്ച്‌ ഓർമ്മിപ്പിക്കുമ്പോൾ എന്റെ പിതാവ്‌

പ്രായശ്ചിത്തമാണ്‌ എന്ന്‌ പറയാതിരിക്കാറില്ല - അവർ പറയുന്നു. യുവതികളും വീട്ടിൽഅന്തഃപുരത്ത്‌ ഇരിക്കുന്ന സ്ത്രീകളും ആർത്തവമുള്ള സ്ത്രീകളുമെല്ലാം പെരുന്നാൾമൈതാനത്തേക്ക്‌ വരണം, ന?യുടെയും മുസ്ലിംകളുടെ പ്രാർത്ഥനയുടെയും രംഗങ്ങളിൽ അവർഹാജറാവട്ടെ, നമസ്കാരസ്ഥലത്ത്‌ നിന്ന്‌ ആർത്തവകാരികൾ ഒഴിഞ്ഞിരിക്കുകയും ചെയ്യട്ടെ,ഇപ്രകാരം നബി(സ) അരുളുന്നതായി ഞാൻ കേട്ടിട്ടുണ്ട്‌. ഹഫ്സ: പറഞ്ഞു എന്ത്‌! ആർത്തവമുള്ളസ്ത്രീകളെ? ഉമ്മു അത്വിയ്യ(റ) പറഞ്ഞു. അതെ അവർ അറഫായിൽ പങ്കെടുക്കുന്നില്ലേ? അതിനുപുറമെ ഇന്നിന്ന രംഗങ്ങളിലും പങ്കെടുക്കുന്നില്ലേ? (ബുഖാരി. 1.6.321)

ഉമ്മുഅത്വിയ്യ(റ) നിവേദനം: മഞ്ഞനിറമോ കലർപ്പോ ഉള്ള വല്ലതും ജനനേ​‍്ര?​‍ിയത്തിൽ നിന്നുംപുറത്തുവന്നാൽ അതു ആർത്തവമായി ഞങ്ങൾ പരിഗണിക്കാറില്ല. (ബുഖാരി. 1.6.323)

ആയിശ(റ) നിവേദനം: അവർ (ഹജ്ജ്‌ സ?അഭത്തിൽ) തിരുമേനി(സ)യോട്‌ പറഞ്ഞു. സഫിയ്യക്‌ൿആർത്തവം ആരംഭിച്ചിരിക്കുന്നു. നബി(സ) അരുളി. അവൾ നമ്മുടെ യാത്ര തടഞ്ഞേക്കാം. അവർനിങ്ങളോടൊപ്പം ഇഫാളത്തിന്റെ ത്വവാഫ്‌ ചെയ്തില്ലേ എന്ന്‌ തിരുമേനി(സ) ചോദിച്ചു. അതെ,എന്നവർ ഉത്തരം നൽകി. എന്നാൽ യാത്ര പുറപ്പെട്ടുകൊൾകയെന്ന്‌ തിരുമേനി(സ) അരുളി.(ബുഖാരി. 1.6.325)

ഇബ്നുഅബ്ബാസ(റ) നിവേദനം: ആർത്തവകാരിക്ക്‌ (ത്വവാഫുൽ വദാഅ​‍്‌ നിർവ്വഹിക്കാതെ തന്നെ)പുറപ്പെടാൻ അനുമതി നൽകിയിട്ടുണ്ട്‌. (ബുഖാരി. 1.6.326)

സമുറത്ത്‌(റ) നിവേദനം: ഒരു സ്ത്രീ പ്രസവ സംബന്ധമായ ഒരു രോഗത്തിൽ മരണമടഞ്ഞു. എന്നിട്ട്തിരുമേനി(സ) അവളുടെ പേരിൽ മയ്യിത്ത്‌ നമസ്കാരം നടത്തിയപ്പോൾ മയ്യിത്തിന്റെ നടുവിലാൺതിരുമേനി(സ) നിന്നത്‌. (ബുഖാരി. 1.6.328)

മൈമൂന:(റ) നിവേദനം: അവർക്ക്‌ ആർത്തവം ആരംഭിച്ചു കഴിഞ്ഞാൽ അവർ നമസ്കരിക്കാറില്ല.തിരുമേനി(സ) നമസ്കരിക്കുന്ന സ്ഥലത്തിന്റെ നേരെ വിരിപ്പ്‌ വിരിച്ച്‌ അവർ കിടക്കും. തിരുമേനി(സ)തന്റെ നമസ്കാരപ്പായ വിരിച്ച്‌ അതിൽ നിന്നുകൊണ്ട്‌ നമസ്കരിക്കും. തിരുമേനി(സ) സുജൂദ്ചെയ്യുമ്പോൾ തിരുമേനി(സ)യുടെ വസ്ത്രം അവരുടെ ശരീരത്തിൽ തട്ടും. (ബുഖാരി. 1.6.329)