ഖുനൂത്ത്

തിരുത്തുക

501-505 ഇബ്നു അബ്ബാസ്‌(റ) നിവേദനം ചെയ്തു: അല്ലാഹുവിന്റെ ദൂതൻ(സ) ഒരുമാസം തുടർച്ചയായിളുഹ്ര്, അസർ, മഗ്‌രിബ്‌, ഇഷാ, ഫജർ നമസ്ക്കാരങ്ങളിൽ ഖൂനൂത്ത്‌ ഓതി. അവിടുന്ന്‌ (ഇപ്രകാരം)അവസാന റകഅത്തിൽ, അല്ലാഹു തന്നെ സ്തുതിക്കുന്നവരെ കേൾക്കുന്നു. എന്ന്‌ പറഞ്ഞപ്പോൾ, ബനൂസുലൈം, റിഅ​‍്ല്, സക്‌വാൻ യു.എസ്‌.എയ്യ, എന്നീ ഗോത്രക്കാർക്കു എതിരായി പ്രാർത്ഥിക്കയുംഅവിടുത്തെ പിന്നിൽ നിന്നവർ ആമീൻ പറയുകയും ചെയ്തു. (അബൂദാവൂട്‌)

അനസ്‌(റ) നിവേദനം ചെയ്തു; പ്രവാചകൻ(സ) ഒരു മാസം ഖൂനൂത്ത്‌ ഓതുകയും പിന്നീട്‌അതുപേക്ഷിക്കയും ചെയ്തു. (അബൂദാവൂട്‌)

അബുമാലിക്ക്‌ അൽ അഷ്ജഇ(റ) നിവേദനം ചെയ്തു: ഞാൻ പിതാവിനോടു ചോദിച്ചു. അല്ലയോപിതാവേ, അങ്ങ്‌ അല്ലാഹുവിന്റെ ദൂത(സ)ന്റേയും അബൂബക്കറിന്റേയും ഉമറിന്റേയും ഉസ്മാന്റേയുംഅലിയുടേയും പിന്നിലും കൂഫായിൽ ഇതപര്യന്തം ഏതാണ്ടു അഞ്ചു കൊല്ലവുംനമസ്കരിക്കയുണ്ടായല്ലോ. അവർ ഖുനൂത്ത്‌ ഓതിയോ? അദ്ദേഹം പറഞ്ഞു. എന്റെ കുഞ്ഞേ, അത്നൂതനം ആണ്‌. (തിർമിദി, ഇബ്നുമാജാ)ഹസൻ(റ) നിവേദനം ചെയ്തു. ഉമർ ഇബ്നുൽ ഖത്താബ്‌ ജനങ്ങളെ ഉബയ്യിബ്നു കഅ​‍്ബിന്റെകീഴിൽ സംഘടിപ്പിക്കയും അദ്ദേഹം അവസാന പകുതിയൊഴിച്ചു ഖുനൂത്ത്‌ ഓതാതെ ഇരുപതുദിവസം അവർക്കു ഇമാമായി നമസ്ക്കരിക്കയും ചെയ്തു. അവസാനത്തെ പത്ത്‌ ദിവസംവന്നപ്പോൾ, അദ്ദേഹം പോയില്ല. വീട്ടിൽ വച്ച്‌ നമസ്കരിച്ചു. അതിനാൽ അവർ പറഞ്ഞു. ഉബെയ്യ്‌ഓടിക്കളഞ്ഞു എന്ന്‌. (അബൂദാവൂട്‌)

അനസ്‌ ഇബ്നുമാലിക്കി(റ)നോട്‌ ഖുനൂത്തിനെക്കുറിച്ചു ചോദിച്ചു. അദ്ദേഹം പറഞ്ഞു:ദൈവദൂതൻ(സ) കുനിഞ്ഞതിനു ശേഷം ഖുനൂത്തു ഓതി മറ്റൊരു നിവേദനത്തിൽ കുമ്പിടുന്നതിനുമുമ്പും അതിന്‌ ശേഷവും. (ഇബ്നുമാജാ)