തിരഞ്ഞെടുത്ത ഹദീസുകൾ/തയമ്മും
തയമ്മും
തിരുത്തുക291-301 ആയിശ(റ) നിവേദനം: ഞങ്ങൾ തിരുമേനി(സ) യോടൊപ്പം അവിടുത്തെ ഒരു യാത്രയിൽ പുറപ്പെട്ടു.ബൈദാഇൽ അല്ലെങ്കിൽ താത്തൂൽ ജൈശിൽ എത്തിയപ്പോൾ എന്റെ മാല അറ്റു വീണുപോയി.തിരുമേനി(സ) അതു തിരഞ്ഞു പിടിക്കാൻ വേണ്ടി അവിടെ നിന്നു. ജനങ്ങളും തിരുമേനി(സ)യോടൊപ്പം നിന്നു. അവരുടെ കൂടെ വെള്ളമുണ്ടായിരുന്നില്ല. അവസാനം ജനങ്ങൾഅബൂബക്കർ(റ)ന്റെ അടുക്കൽ വന്നിട്ട് ആയിശ(റ)ചെയ്തതു ഇവിടുന്നു കാണുന്നില്ലേ?തിരുമേനി(സ)യുടെ യാത്ര അവർ തടസ്സപ്പെടുത്തി. ജനങ്ങളുടേതും. ആളുകൾക്കാണെങ്കിൽ വെളളംകിട്ടാനില്ല. അവർ കൂടെ വെള്ളം കൊണ്ടുവന്നിട്ടുമില്ല എന്നു പറഞ്ഞു. ഉടനെഅബൂബക്കർ(റ)വന്നു. തിരുമേനി(സ) എന്റെ മടിയിൽ തലയും വെച്ച് കിടന്നുറങ്ങിക്കഴിഞ്ഞിരുന്നു.അബൂബക്കർ(റ) പറഞ്ഞു. തിരുമേനി(സ)യുടെയും ജനങ്ങളുടെയും യാത്ര നീ തടസ്സപ്പെടുത്തി.ആളുകൾ വെള്ള ഉള്ള സ്ഥലത്തല്ല ഉള്ളത്. അവർ വെള്ളം കൂടെ കൊണ്ടുവന്നിട്ടുമില്ല. ആയിശ(റ)പറയുന്നു. അബൂബക്കർ(റ) എന്തെക്കെയോ പറഞ്ഞു എന്നെ കുറ്റപ്പെടുത്തി. മാത്രമല്ല. എന്റെവാരിയെല്ലുകളുടെ താഴെ കൈകൊണ്ട് കുത്താൻ തുടങ്ങി. തിരുമേനി(സ) എന്റെ കാൽതുടയിേ?ൽ തല വെച്ചു ഉറങ്ങിയിരുന്നതാണ് എന്നെ ചലനത്തിൽ നിന്നും തടഞ്ഞത്(വേദനയുണ്ടായിട്ടും അവിടുത്തെ ഉറക്കത്തെ തടസ്സപ്പെടുത്തരുതെന്ന ചിന്ത) അങ്ങനെ നേരംപുലർന്നപ്പോൾ തിരുമേനി(സ) നില കൊണ്ടിരുന്നത് വെള്ളമില്ലാത്തൊരു സ്ഥലത്തായിരുന്നു.അപ്പോൾ അല്ലാഹു തയമ്മും ചെയ്യുവാനുള്ള ആയത്തുകൾ അവതരിപ്പിച്ചു. അങ്ങനെ എല്ലാവരുംതയമ്മും ചെയ്തു ഹുസൈദ്ബ്നുഹുളൈർ പറഞ്ഞു. അബൂബക്കറിന്റെ കുടുംബമേ! ഇതുനിങ്ങളുടെ ഒന്നാമത്തെ ബറക്കത്തല്ല. ആയിശ(റ) പറയുന്നു. അവസാനം ഞാൻ യാത്ര ചെയ്തിരുന്നഒട്ടകത്തെ ഞങ്ങൾ എഴുന്നേൽപ്പിച്ചു കഴിഞ്ഞപ്പോൾ അതിനിടയിൽ നിന്ന് മാല കണ്ടു കിട്ടി.(ബുഖാരി. 1.7.330)
ജാബിർ(റ) നിവേദനം: തിരുമേനി(സ) അരുളി: എനിക്ക് മുമ്പുള്ളവർക്ക് നൽകാത്ത അഞ്ചുകാര്യങ്ങൾ എനിക്ക് അല്ലാഹു നൽകിയിരിക്കുന്നു. ഒരു മാസത്തെ വഴി ദൂരത്തെ ഭയം കൊണ്ട്ഞ്ഞാൻ സഹായിക്കപ്പെട്ടു. ഭൂമിയെ (സർവ്വവും) എനിക്ക് ശാഷ്ടാംഗം ചെയ്യാനുള്ള സ്ഥലമായുംശുചീകരിക്കാനുള്ള ഒരു വസ്തുവായും അല്ലാഹു അംഗീകരിച്ചു തന്നു. എന്റെ അനുയായികൾഏതെങ്കിലും ഒരാൾക്ക് നമസ്കാരസമയം എത്തിയാൽ (പള്ളിയും വെള്ളവുമില്ലെങ്കിലും) അവിടെവെച്ച് അവൻ നമസ്കരിക്കട്ടെ. ശത്രുക്കളുമായുള്ള യുദ്ധത്തിൽ പിടിച്ചെടുക്കുന്ന ധനംഉപയോഗിക്കുവാൻ എനിക്ക് അനുമതി നൽകിയിരിക്കുന്നു. എനിക്ക് മുമ്പ് ആർക്കുംഅതനുവദിച്ചുകൊടുത്തിരുന്നില്ല. ശുപാർശ എനിക്ക് അനുവദിച്ചു തന്നു. നബിമാരെ അവരവരുടെ
ജനതയിലേക്ക് മാത്രമാണ് മുമ്പ് നിയോഗിച്ചയച്ചിരുന്നത്. എന്നെ നിയോഗിച്ചയച്ചിരിക്കുന്നതാവട്ടെമനുഷ്യരാശിയിലേക്കാകമാനവും. (ബുഖാരി. 1.7.331)
അബൂജുഹൈം(റ) നിവേദനം: തിരുമേനി(സ) ഒരിക്കൽ ബിഅ്റുജമലിന്റെ ഭാഗത്ത് നിന്ന് വരുമ്പോൾഒരാൾ നബി(സ)യെ കണ്ടുമുട്ടി. സലാം പറഞ്ഞു. പക്ഷെ തിരുമേനി(സ) സലാം മടക്കിയില്ല. വേഗംഒരു മതിലിനെ അഭിമുഖീകരിച്ചു അതിേ?ൽ കൈ വെച്ചെടുത്തു തന്റെ മുഖവും രണ്ടു കയ്യുംതടവി. ശേഷം സലാം മടക്കി. (ബുഖാരി. 1.7.333)
സഈദ്(റ)തന്റെ പിതാവിൽ നിന്ന് നിവേദനം: ഒരാൾ ഉമർ(റ)ന്റെ അടുത്തുവന്നു ചോദിച്ചു. എനിക്ക്‌വലിയ അശുദ്ധിയുണ്ടാവുകയും വെള്ളം ലഭിക്കാതിരിക്കുകയും ചെയ്യാറുണ്ട്. (അപ്പോൾ ഞാൻഎന്തുചെയ്യണം) ഉടനെ അമ്മാർ(റ) ഉമർ(റ)നോട് പറഞ്ഞു. താങ്കൾ ഓർക്കുന്നില്ലേ? ഞാനുംതാങ്കളും ഒരിക്കൽ സഹയാത്രികനായിരുന്നുവല്ലോ. എന്നിട്ട് എനിക്കും താങ്കൾക്കും ജനാബത്തുകുളിക്കേണ്ടി വന്നു. അവസാനം താങ്കൾ നമസ്കരിച്ചില്ല. ഞാൻ ശരീരം മുഴുവൻ മണ്ണിൽപുരണ്ടിട്ട് നമസ്കരിക്കുകയും ചെയ്തു. താങ്കൾ അതിനെക്കുറിച്ച് തിരുമേനി(സ)യോട് ചോദിച്ചു.ഉടനെ നബി(സ) രണ്ടു കയ്യും ഭൂമിയിൽ വെച്ചെടുത്തശേഷം അതിേ?ൽ ഊതിയശേഷംഅതുകൊണ്ട് മുഖവും രണ്ടു മുൻകൈയും തടവി. എന്നിട്ട് നിനക്ക് ഇങ്ങിനെ ചെയ്താൽമതിയായിരുന്നല്ലോയെന്ന് അരുളുകയും ചെയ്തു. (ബുഖാരി. 1.7.335)
അമ്മാറി(റ)ന്റെ ഹദീസിൽ ശുഅ്ബ(റ) പറയുന്നു. ഭൂമിയിൽ രണ്ടു കൈ വെച്ച് തന്റെ വായിലേക്‌ൿഅടുപ്പിച്ചു. അനന്തരം മുഖവും ഇരു കൈപടങ്ങളും തടവി. (ബുഖാരി. 1.7.336)
അമ്മാർ(റ) നിവേദനം: അദ്ദേഹം ഉമർ(റ) ന് സാക്ഷി നിന്നുകൊണ്ട് പറഞ്ഞു. നാം ഒരു യാത്രചെയ്യുകയും നമുക്ക് വലിയ അശുദ്ധിയുണ്ടാവുകയും ചെയ്തത് താങ്കൾക്ക് ഓർമ്മയില്ലേ? അങ്ങനെഇരു കൈപടം തടവി. (ബുഖാരി. 1.7.337)
അബൂമൂസ:(റ) നിവേദനം: അദ്ദേഹം അബ്ദുല്ലാഹിബ്നു മസ്‌ഊടിനോട് പറഞ്ഞു. ഒരാൾ വെള്ളംകണ്ടില്ലെങ്കിൽ നമസ്ക്കരിക്കരുത്. അബ്ദുല്ല പറഞ്ഞു അതെ, അവർക്ക് ഇതിന് അനുമത്തിനൽകിയാൽ (അൽപം) തണുപ്പ് ഉണ്ടായാലും അവർ തയമ്മും ചെയ്യും. അമ്മാർ(റ) ഉമർ(റ)നോട്പറഞ്ഞ സംഭവത്തെക്കുറിച്ച് നീ എന്തുപറയുന്നു. എന്നു അബൂമൂസ: വീണ്ടും ചോദിച്ചപ്പോൾഉമർ(റ) അതുകൊണ്ട് തൃപ്തിപ്പെട്ടതായി ഞാൻ ദർശിക്കുന്നില്ലാ എന്ന് അബ്ദുല്ല മറുപടി പറഞ്ഞു.(ബുഖാരി. 1.7.341)
ശഖീഖ്: നിവേദനം: ഞാനൊരിക്കൽ അബ്ദുല്ല, അബൂമൂസ എന്നിവരുടെ അടുക്കലായിരുന്നു.അപ്പോൾ അബൂമൂസ അബ്ദുല്ലയോട് പറഞ്ഞു. അബ്ദുറഹ്മാൻ! ഒരാൾക്ക് ജനാബത്തുഉണ്ടാവുകയും വെള്ളം ലഭിക്കാതിരിക്കുകയും ചെയ്താൽ എന്തു ചെയ്യണം? അബ്ദുല്ല പറഞ്ഞുവെള്ളം ലഭിക്കുന്നത് വരെ അവൻ നമസ്ക്കരിക്കരുത്. ഉടനെ, അബൂമൂസ പറഞ്ഞു: അമ്മാർ(റ)ഉമർ(റ)നോടു പറഞ്ഞ സംഭവത്തെക്കുറിച്ച് താങ്കൾ എന്തു പറയുന്നു? നബി(സ) അദ്ദേഹത്തോട്തയമ്മും മതിയെന്ന് പറഞ്ഞില്ലേ? അബ്ദുല്ല(റ) പറഞ്ഞു ഉമർ(റ) അതിനെ തൃപ്തിപ്പെട്ടില്ലാ എന്ന് നീദർശിക്കുന്നില്ലേ? അപ്പോൾ അബൂമൂസ(റ) പറഞ്ഞു എന്നാൽ അമ്മാറിന്റെ വാക്ക് നമുക്‌ൿഉപേക്ഷിക്കാം. അല്ലാഹുവിന്റെ ആയത്തിനെ താങ്കൾ എന്തു ചെയ്യും. അതിന് അബ്ദുല്ല എന്തുമറുപടി നൽകിയെന്ന് അറിയുകയില്ല. നാം അനുമതി നൽകിയാൽ അൽപം തണുപ്പുണ്ടായാൽപോലും അവർ തയമ്മും ചെയ്യും. ശഖീഖിനോട് ഞാൻ ചോദിച്ചു. ഈ ഒരു കാരണത്താലാണോഅബ്ദുല്ല: ജനാബത്തുകാരൻ തയമ്മും ചെയ്യുന്നതിനെ വെറുത്തത്? അതെയെന്ന് അദ്ദേഹം മറുപടിനൽകി. (ബുഖാരി. 1.7.342)
ഇംറാൻ(റ) നിവേദനം: തിരുമേനി(സ) നമസ്ക്കരിക്കാതെ അകന്നു നിൽക്കുന്ന ഒരു മനുഷ്യനെകണ്ടു. അവിടുന്നു ചോദിച്ചു. ഇന്നവനെ! ഞങ്ങളുടെ കൂടെ നീ എന്തുകൊണ്ടു നമസ്ക്കരിച്ചില്ല.അദ്ദേഹം പറഞ്ഞു. അല്ലാഹുവിന്റെ ദൂതരെ! എനിക്ക് ജനാബത്തു ബാധിച്ചിരിക്കുന്നു.വെള്ളമില്ലതാനും. തിരുമേനി(സ) അരുളി: നീ ഉപരിതലത്തെ ഉദ്ദേശിക്കുക. നിശ്ചയം നിനക്കതുമതി.(ബുഖാരി. 1.7.344)