1) ഇബ്നുഉമർ (റ) പറയുന്നു: നബി(സ) അരുളി: ആദരണീയ രക്തം ഒഴുക്കാത്ത കാലമത്രയും സത്യവിശ്വാസിക്ക് തന്റെ മതത്തിന്റെ വിട്ടുവീഴ്ചകളും ഒഴികഴിവുകളും ലഭിച്ചുകൊണ്ടേയിരിക്കും. (ബുഖാരി. 9. 83. 2)

2) ഇബ്നുഉമർ (റ) പറയുന്നു: നബി(സ) അരുളി: പ്രവർത്തിച്ചാൽ രക്ഷാമാർഗ്ഗമില്ലാത്ത നാശമാണ് നിരപരാധിയുടെ രക്തം ഒഴുക്കൽ. അവകാശമില്ലാതെ. (ബുഖാരി. 9. 83. 3)

3) ഇബ്നുഅബ്ബാസ്(റ) പറയുന്നു: നബി(സ) മിഖ്ദാദിനോട് പറഞ്ഞു: സത്യവിശ്വാസിയായൊരു മനുഷ്യൻ സത്യനിഷേധികൾക്കിടയിൽ സ്വവിശ്വാസം മറച്ച് വെച്ച് ജീവിക്കുന്നതിനിടയിൽ ഒരിക്കൽ തന്റെ വിശ്വാസത്തെ വെളിപ്പെടുത്തി. അവന്റെ ആത്മാർത്ഥതയെ ചോദ്യം ചെയ്തുകൊണ്ട് നീ അവനെ വധിച്ചുകളഞ്ഞു എങ്കിൽ ആ നടപടി പാപമാണ്. മുമ്പ് മക്കായിൽ ജീവിച്ചിരുന്ന കാലം നിങ്ങളും വിശ്വാസം മറച്ച് വെച്ചുകൊണ്ട് ജീവിച്ചിരുന്നവരായിരുന്നല്ലോ. . . . (ബുഖാരി. 9. 83. 5)

4) അബ്ദുല്ല(റ) പറയുന്നു: നബി(സ) അരുളി: ലാ ഇലാഹ ഇല്ലല്ലാഹു മുഹമ്മദൻ റസൂലുല്ലാഹി എന്ന്. ഒരു മനുഷ്യൻ പറഞ്ഞാൽ മൂന്നിലൊരു കാരണമില്ലാതെ അവന്റെ രക്തം ഒഴുകുവാൻ പാടില്ല ഒരാളെ വധിക്കൽ, വിവാഹിതനായ വ്യഭിചാരി, ഇസ്ളാമിനെ വെടിഞ്ഞു സമൂഹത്തിൽ കുഴപ്പമുണ്ടാക്കുന്നവൻ. (ബുഖാരി. 9. 83. 17)

5) ഇബ്നുഅബ്ബാസ്(റ) നിവേദനം: നബി(സ) പറഞ്ഞു: ഇതും ഇതും നഷ്ടപരിഹാരത്തിൽ സമമാണ്. ചെറുവിരലും പെരുവിരലുമാണ് നബി(സ) ചോദിച്ചത്. (ബുഖാരി. 9. 83. 33)