തോർന്നിടുമോ കണ്ണീർ ഇതുപോലെൻ ജന്മം തീർന്നിടുമോ തോർന്നിടുമോ കണ്ണീർ പ്രിയനായകോടിനി ചേർന്നിടുമോ-

തൂവുകയോകണ്ണീർ അഴലാർന്നകമിഹ നോവുകയോ തൂവുകയോ കണ്ണീർ വിരഹാകുലയായ് നീ വേവുകയോ

നാലുപാടും ഇരുളാണീ വഴിയേ പോവതെങ്ങിനിയീശാ നാമിനി ചേർന്നിടും ഉദയം വരുമോ

നിശയിതു പോയ് ഹൃദയേശാ....ഹാ നിശയിതു പോയ് ഹൃദയേശാ

--തോർന്നിടുമോ...

മമ തനുവിങ്ങും മാനസമങ്ങും വാഴ്വിദം ഹാ നാഥേ തനയനുമായ് സല്ലീലം വാഴും സുഖമിയലാൻ കഴിയാതെ ഹാ സുഖമിയലാൻ കഴിയാതെ

--തൂവുകയോ...

പതിയെ പിരിയും നാരിതൻ ഗതി അതികഠിനം ഭുവനേ ശൊകമിതും സുഖമാകാം പ്രിയനേ ശോകമിതും ചാരേ മരുവികിലെൻ പ്രിയനേ ചാരേ മരുവികിലെൻ പ്രിയനേ

"https://ml.wikisource.org/w/index.php?title=തോർന്നിടുമോ_കണ്ണീർ&oldid=219032" എന്ന താളിൽനിന്ന് ശേഖരിച്ചത്